നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • വിവാഹവേദിയിലേക്ക് കാറിന്റെ ബോണറ്റിൽ ഇരുന്ന് യാത്ര; യുവതിക്കെതിരെ കേസെടുത്ത് പൊലീസ്

  വിവാഹവേദിയിലേക്ക് കാറിന്റെ ബോണറ്റിൽ ഇരുന്ന് യാത്ര; യുവതിക്കെതിരെ കേസെടുത്ത് പൊലീസ്

  മാസ്ക് ധരിക്കാത്തതിന്റെ പേരിൽ മറ്റൊരു കേസും കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്.

  Image: ANI

  Image: ANI

  • Share this:
   വിവാഹ ആഘോഷങ്ങൾ വൈറലാകുന്ന കാലമാണ്. സാമൂഹ്യമാധ്യമങ്ങളിൽ വിവാഹ ദിനം വൈറലാക്കാനും ശ്രദ്ധേയമാക്കാനും ഏതറ്റം വരെ പോകാനും പല യുവാക്കൾ തയ്യാറാണ്. അത്തരമൊരു സംഭവമാണ് കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

   വിവാഹ വേദയിലേക്ക് കാറിന്റെ ബോണറ്റിൽ ഇരുന്ന് എത്തിയ യുവതിക്കെതിരെ കേസെടുത്തിരിക്കുകയാണ് പൊലീസ്. മോട്ടോർ വാഹന നിയമം ലംഘിച്ചതിന്റെ പേരിലാണ് ഇരുപത്തിമൂന്നുകാരിയായ യുവതിക്കെതിരെ കേസെടുത്തിരിക്കുന്നത്. എസ് യു വിയുടെ ബോണറ്റില്‍ കയറി യുവതി യാത്രചെയ്യുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

   ഇതിനുപിന്നാലെയാണ് കേസും വന്നത്. പൂനെ- സസ്വാദ് റോഡിൽ വെച്ച് ചിത്രീകരിച്ച വീഡിയോ യുവതി തന്നെയാണ് സാമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. വീഡിയോയിൽ മാസ്ക് ധരിക്കാതെയാണ് യുവതിയെ കാണുന്നത്. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന്റെ പേരിൽ മറ്റൊരു കേസും കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്.


   ഓടിക്കൊണ്ടിരിക്കുന്ന എസ് യു വിയുടെ ബോണറ്റിലാണ് യുവതി കയറി ഇരിക്കുന്നത്. ഇത് ചിത്രീകരിക്കുന്ന ക്യാമറാമാൻ കാറിന് മുന്നിൽ നിൽക്കുന്നതും കാണാം. വീഡിയോഗ്രാഫർ, കാറിന്റെ ഡ്രൈവർ എന്നിവർക്കെതിരേയും മോട്ടോർ വാഹന നിയമം അനുസരിച്ച് കേസെടുത്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു. മാത്രമല്ല, ഇവർ ആരും തന്നെ മാസ്കും ധരിച്ചിരുന്നില്ല.

   You may also like:വിനോദ സഞ്ചാരികളുടെ കാറിനടിയിൽ പെരുമ്പാമ്പ് കയറിയാലോ? വീഡിയോ കാണാം

   കഴിഞ്ഞ ഏപ്രിലിൽ വിവാഹ ദിവസം പൊതുസ്ഥലത്ത് മാസ്ക് ധരിക്കാത്തതിന്റെ പേരിൽ ഛണ്ഡീഗഡ് സ്വദേശിനിയായ യുവതിക്കെതിരെ കേസെടുത്തിരുന്നു. വിലകൂടിയ മേക്കപ്പ് ആണ് ധരിച്ചിരിക്കുന്നതെന്നായിരുന്നു യുവതി നൽകിയ വിശദീകരണം. ആയിരം രൂപ പിഴയാണ് യുവതിക്ക് പൊലീസ് ഈടാക്കിയിരുന്നത്.
   Published by:Naseeba TC
   First published:
   )}