കാര്‍ട്ടൂം: യാത്രാമധ്യേ കോക്ക്പിറ്റിൽ കയറിയ പൂച്ച പൈലറ്റിനെ ആക്രമിച്ചു. ഇതേത്തുടർന്ന് സുഡാനിൽ നിന്ന് ഖത്തർ തലസ്ഥാനമായ ദോഹയിലേക്കുള്ള വിമാനം അടിയന്തര ലാൻഡിങ് നടത്തി. അപ്രതീക്ഷിതമായി കോക്ക്പിറ്റിലേക്ക് കടന്നുകയറിയ പൂച്ച പൈലറ്റിനെ ആക്രമിക്കുകയായിരുന്നു. ഇതോടെയാണ് വിമാനം അടിയന്തിരമായി നിലത്തിറക്കിയത്.
കോക്പിറ്റില്‍ അതിക്രമിച്ച് കയറിയ പൂച്ച പൈലറ്റിനേയും ക്രൂവിനേയും അക്രമിക്കുകയായിരുന്നു എന്നാണ് വിമാന കമ്പനി പറയുന്നത്. ബുധനാഴ്ച കാര്‍ട്ടൂം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറന്നുയര്‍ന്ന് അരമണിക്കൂര്‍ പിന്നിട്ടപ്പോഴാണ് കോക്പിറ്റിൽ പൂച്ചയുടെ ആക്രമണം ഉണ്ടായത്. കോപ്ടറില്‍ കടന്ന പൂച്ച പൈലറ്റിനെ അക്രമിക്കുകയായിരുന്നു.
You May Also Like-
ദുൽഖർ സൽമാന്‍റെ കാർ ട്രാഫിക് നിയമം തെറ്റിച്ചു; റിവേഴ്സ് പോകാൻ നിർദേശിച്ച് പൊലീസ്; വൈറൽ വീഡിയോഅതിനിടെ പൂച്ചയെ പിടികൂടാൻ സഹ പൈലറ്റും കാബിൻ ക്രൂ അംഗങ്ങളും ശ്രമിച്ചെങ്കിലും വിഫലമായി. പിടിക്കാൻ ശ്രമിച്ചപ്പോഴൊക്കെ പൂച്ച ഒഴിഞ്ഞു മാറി. കോക്പിറ്റിലാകെ പൂച്ച ഓടി നടന്നതോടെ പൈലറ്റ് ആശങ്കയിലായി. പൂച്ചയെ പിടികൂടാനുളള എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയും ചെയ്തതോടെയാണ് വിമാനം അടിയന്തിരമായി തിരിച്ചിറക്കാന്‍ പൈലറ്റ് നിര്‍ബന്ധിതനായത്.
അതേസമയം പൂച്ച എങ്ങനെ വിമാനത്തിൽ എത്തിയെന്നത് സംബന്ധിച്ച് ടാര്‍കോ ഏവിയേഷന് യാതൊരു വ്യക്തതയുമില്ല. യാത്രക്കാരിൽ ആരും തന്നെ പൂച്ചയെ കൊണ്ടു വന്നിട്ടില്ലെന്നാണ് അറിയുന്നത്. സംഭവത്തെക്കുറിച്ച് ടാർകോ ഏവിയേഷൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ പ്രതികരണം നടത്താൻ വിമാന കമ്പനി തയ്യാറായിട്ടില്ല.
Also Read-
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയ്ക്കെതിരെ അധിക്ഷേപം; സംഭവം ബിബിസി റേഡിയോ തത്സമയ ഷോയിൽകഴിഞ്ഞ ദിവസം ഷാര്‍ജയില്‍ നിന്ന് ലക്‌നൗവിലേക്ക് വരികയായിരുന്ന ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനം പാകിസ്ഥാനില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തിയിരുന്നു. വിമാനത്തിലെ യാത്രക്കാരന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കറാച്ചി വിമാനത്താവളത്തില്‍ ഇറക്കിയത്. എന്നാല്‍ വിമാനം ലാന്‍ഡ് ചെയ്യുന്നതിന് മുമ്പു തന്നെ 67 വയസുകാരനായ യാത്രക്കാരന്‍ മരണപ്പെട്ടതായി സ്ഥിരീകരിച്ചു.
ഹബീബ് ഉര്‍ റഹ്‌മാൻ എന്ന യാത്രക്കാരനാണ് വിമാനത്തിൽവെച്ച് മരിച്ചത്. ഹൃദയാഘാതമായിരുന്നു മരണകാരണം. മാനുഷിക പരിഗണന നല്‍കിയാണ് വിമാനം ലാന്‍ഡിംഗിന് അനുവദിച്ചതെന്ന് കറാച്ചി വിമാനത്താവളം അധികൃതര്‍ പറയുകയുണ്ടായി. പിന്നീട് അഹമ്മദാബാദിലേക്ക് പുറപ്പെട്ട വിമാനം ഇവിടെയെത്തി മരിച്ച യാത്രക്കാരൻ ഇരുന്ന സീറ്റ് ശുചിയാക്കിയ ശേഷമാണ് ലക്‌നൗവിലേക്ക് പുറപ്പെട്ടതെന്ന് ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു.
ചൊവ്വാഴ്ച രാവിലെ ആയിരുന്നു സംഭവം. ഷാർജയിൽ നിന്ന് ലക്നൌവിലേക്കു പോയി ഇൻഡിഗോ 6 ഇ 1412 വിമാനം ആണ് കറാച്ചി വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡിംഗ് നടത്തിയത്. ഒരു യാത്രക്കാരന് നെഞ്ചുവേദനയുണ്ടെന്ന് വിമാനത്താവള അധികൃതരെ അറിയിച്ചിരുന്നു. ഇതേ തുടർന്ന് ഇന്ത്യയിലേക്കുള്ള വിമാനം ലാൻഡ് ചെയ്യാൻ കറാച്ചിയിലെ ജിന്ന അന്താരാഷ്ട്ര വിമാനത്താവള അധികൃതർ അനുമതി നൽകി. എന്നാൽ വിമാനം ഇറങ്ങുന്നതിന് മുമ്പ് 67 കാരനായ ഹബീബ്-ഉർ-റഹ്മാൻ എന്ന യാത്രക്കാരന്‍റെ മരണം സംഭവിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.