Viral | മുകളിൽനിന്ന് തലയിലേക്കു പൂച്ച ചാടി; യുവാവ് 'കോമ'യിലായി; CCTV ദൃശ്യം വൈറലാകുന്നു

ഈ ദൃശ്യങ്ങൾ സമീപത്തെ സിസിടിവിയിൽ പതിയുകയും അത് സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു

News18 Malayalam | news18-malayalam
Updated: August 16, 2020, 9:23 PM IST
Viral | മുകളിൽനിന്ന് തലയിലേക്കു പൂച്ച ചാടി; യുവാവ് 'കോമ'യിലായി; CCTV ദൃശ്യം വൈറലാകുന്നു
Buzz
  • Share this:
ശൈത്യകാലത്ത് മഞ്ഞുവീഴ്ചയും ഇലകൾ കൊഴിഞ്ഞുവീഴുന്നതും സാധാരണമാണ്. എന്നാൽ നടന്നുപോകുന്ന മധ്യവയസ്ക്കന്‍റെ തലയിലേക്കു മുകളിൽനിന്ന് പൂച്ച വീണാലോ? എന്നാൽ അങ്ങനെയൊരു ഞെട്ടിക്കുന്ന സംഭവം ഉണ്ടായി. വടക്കുകിഴക്കൻ ചൈനീസ് പ്രവിശ്യയായ ഹീലോങ്ജിയാങ്ങിലെ ഹാർബിൻ നഗരത്തിൽ ഗോൾഡൻ റിട്രീവറിലെ നടപ്പാതയിലാണ് സംഭവം. പൂച്ച തലയിൽ വീണതിന്‍റെ ആഘാതത്തിൽ മധ്യവയസ്ക്കൻ കോമയിലായി.

നടപ്പാതയിലൂടെ പതുക്കെ നടന്നു നീങ്ങിയ ഗാവോ ഫെൻ‌ഗ്വ എന്ന ആളാണ് തലയിൽ പൂച്ച വീണു അബോധാവസ്ഥയിലായത്. ഈ ദൃശ്യങ്ങൾ സമീപത്തെ സിസിടിവിയിൽ പതിയുകയും അത് സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു. ഇയാളുടെ തലായിലേക്കു എടുത്തുചാടിയ പൂച്ച ഓടിരക്ഷപെടുന്നതും കാണാം. തലയിൽ പൂച്ച വീണയുടൻ ഇയാൾ ബോധരഹിതനായി നിലംപതിക്കുകയും ചെയ്തു.



വീഡിയോയിൽ ഫെൻഗ്വയ്ക്കൊപ്പം അയാളുടെ നായ കൂടി നടക്കുന്നത് കാണാം. ഗാവോ ബോധരഹിതനായപ്പോൾ ആദ്യം പകച്ചുപോയ നായ പിന്നീട് തിരികെവന്നു അയാളെ പരിശോധിക്കുന്നതും, പിന്നീട് പൂച്ചയെ കണ്ടെത്തി അതിനെ ആക്രമിക്കാനായി പോകുന്നതും കാണാം.
You may also like:ഓണത്തിനു മുമ്പ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളവും ആനുകൂല്യങ്ങളും നൽകും: മന്ത്രി തോമസ് ഐസക്ക് [NEWS]യുഎസ് സ്കോളർഷിപ്പ് നേടിയ ഇരുപതുകാരിയുടെ മരണം; രണ്ടു പേർ അറസ്റ്റിൽ [NEWS] 'കരാര്‍ നിയമനങ്ങള്‍ നടക്കുന്നില്ലെന്ന വാദം അദ്ഭുതകരം; PSC ചെയർമാൻ സര്‍ക്കാരിനെ വെള്ള പൂശുന്നു': രമേശ് ചെന്നിത്തല [NEWS]
മധ്യവയസ്ക്കന്‍റെ അയൽവാസിയുടേതാണ് പൂച്ചയെന്നും അപ്പാർട്ട്മെന്റ് ബാൽക്കണിയിൽ നിന്ന് വീണതാണെന്നുമാണ് റിപ്പോർട്ടുകൾ. പൂച്ച വീണുണ്ടായ അപകടത്തിൽ നഷ്ടപരിഹാരം തേടുകയാണ് ഗാവോയും കുടുംബാംഗങ്ങളും. 23 ദിവസമായി ഗാവോ ആശുപത്രിയിലാണ്. കോമയിലായിരുന്നെങ്കിലും ഇപ്പോൾ അദ്ദേഹത്തിന്‍റെ നില മെച്ചപ്പെട്ടിട്ടുണ്ട്.
Published by: Anuraj GR
First published: August 16, 2020, 9:23 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading