HOME » NEWS » Buzz » CAT CONFUSED ABOUT WHERE TO KEEP HIS FAVOURITE TOY GOES VIRAL

Viral Video| സമ്മാനമായി കിട്ടിയ കളിപ്പാവ എവിടെ സൂക്ഷിക്കും? വൈറലായി പൂച്ചയുടെ വീഡിയോ

തനിക്ക് കിട്ടിയ മനോഹരമായ കളിപ്പാവ എവിടെ സൂക്ഷിക്കണം എന്നറിയാതെ കറങ്ങുന്ന നോവ എന്ന പൂച്ചയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

News18 Malayalam | news18-malayalam
Updated: June 9, 2021, 1:25 PM IST
Viral Video| സമ്മാനമായി കിട്ടിയ കളിപ്പാവ എവിടെ സൂക്ഷിക്കും? വൈറലായി പൂച്ചയുടെ വീഡിയോ
Video grab of the cat. (Credit: Reddit)
  • Share this:


വളർത്തു മൃഗങ്ങളുടെ കുസൃതികളുടെ വീഡിയോ ഇന്റർനെറ്റിൽ എപ്പോഴും ശ്രദ്ധനേടുന്നവയാണ്. സുന്ദര കുട്ടപ്പന്മാരായ പൂച്ചകളുടെ വീഡിയോയും എപ്പോഴും നെറ്റിസൻസിന് പ്രിയപ്പെട്ടതാണ്. ഇത്തരത്തിലുള്ള ഒരു പൂച്ചയാണ് ഇപ്പോൾ നെറ്റിസൻസിന്റെ മനം കവരുന്നത്.

തനിക്ക് കിട്ടിയ മനോഹരമായ കളിപ്പാവ എവിടെ സൂക്ഷിക്കണം എന്നറിയാതെ കറങ്ങുന്ന നോവ എന്ന പൂച്ചയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സോഷ്യൽ മീഡിയ സൈറ്റായ റെഡിറ്റിൽ ഷെയർ ചെയ്യപ്പെട്ട വീഡിയോ 50000ന് മുകളിൽ അപ് വോട്ട് നേടിയാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.

തന്റെ പൂച്ചയ്ക്ക് ഒരു ഡ്രാഗൺ കളിപ്പാവ സമ്മാനം കൊടുത്തതിനു ശേഷം റിക്കാർഡോ ജെയിംസ് എന്ന റെഡിറ്റ് യൂസറാണ് വീഡിയോ എടുത്തത്. സമ്മാനം വാങ്ങിയ പൂച്ചയുടെ റിയാക്ഷൻ അറിയാനാണ് വീഡിയോ ചിത്രീകരിച്ചതെന്ന് റിക്കാർഡോ ജെയിംസ് പറയുന്നു. തനിക്ക് കിട്ടിയ വിലപ്പെട്ട സമ്മാനം എന്തു ചെയ്യണമെന്നറിയായ ആ കളിപ്പാവയും കടിച്ചുപിടിച്ചു മുറിയിൽ മുഴുവൻ കറങ്ങി നടക്കുന്ന പൂച്ചയാണ് വീഡിയോയിൽ. അതേസമയം, മിക്ക യൂസർമാരും പൂച്ചയുടെ ആധിയോട് ഐക്യപ്പെടുന്നു. പൂച്ചയ്ക്ക് സംഭവിച്ചത് പോലെ തങ്ങൾക്കും സംഭവിക്കാറുണ്ടെന്ന് ഇവർ പറയുന്നു. വില പിടിച്ച സമ്മാനങ്ങൾ സൂക്ഷിച്ച് വയ്ക്കുന്നത് അത്രത്തോളം കഷ്ടപ്പാട് നിറഞ്ഞതാണെന്നും ഇവർ സാക്ഷ്യപ്പെടുത്തുന്നു. അതേസമയം, ഇത്തരത്തിൽ ഒരു സമ്മാനം നൽകിയതിന് പൂച്ചയുടെ ഉടമയെ അഭിനന്ദിക്കാനും മിക്ക യൂസർമാരും മറന്നില്ല.

ഇത്തരത്തിൽ സോഷ്യൽ മീഡിയയുടെ മനം കവരുകയാണ് മറ്റൊരു വീ‍ഡിയോ. ചെറിയ ഒരു കിടക്ക പങ്കിടുന്ന പൂച്ചയുടെയും നായയുടേയും വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായ രണ്ടാമത്തേത്. ഒരുമ ഉണ്ടെങ്കിൽ ഉലക്കമേലും കിടക്കാം എന്ന പഴഞ്ചൊല്ലിനെ അന്വർത്ഥമാക്കുന്ന വീഡിയോ ആണിത്. പൂച്ചയും പട്ടിയും പൊതുവെ ശത്രുക്കളായാണ് കരുതപ്പെടുന്നത് എങ്കിലും, ഇവർക്കിടയിൽ ശത്രുതയില്ലെന്ന് മാത്രമല്ല സമാധാന പ്രിയരുമാണ്. ഒരു ചെറിയ ഫ്ലോർ മാറ്റിന് മുകളിൽ കിടന്ന് മയങ്ങുന്ന പട്ടിക്ക് മുകളിലേക്കാണ് പൂച്ച കയറി കിടക്കുന്നത്. ആദ്യം ചെറുതായി കണ്ണ് തുറന്ന് പൂച്ചയെ നോക്കുന്നുണ്ടെങ്കിലും അതിനെ ഓടിക്കുന്നില്ല. ഇതോടെ മെത്തയിൽ കിടന്ന് സുഖമായി ഉറങ്ങുന്നത് പോലെ പട്ടിയുടെ പുറത്ത് കിടന്ന് ഉറക്കം പിടിക്കുന്ന പൂച്ചയെ കാണാം. ഇതിലൊന്നും പരിഭവപ്പെടാതെ ആ പൂച്ചയെ സ്നേഹപൂർവം അവിടെ കിടക്കാൻ പട്ടി അനുവദിക്കുന്നു.
You may also like:ഉദ്ധാരണ പ്രശ്നങ്ങൾക്ക് പരിഹാരമായി 'കളരിസൂത്ര'യുമായി ബോളിവുഡ് നടൻ; വീഡിയോ വൈറൽ

നാച്വർ ആന്റ് അനിമൽസ് എന്ന ട്വിറ്റർ ഹാന്റിലിൽ പോസ്റ്റ് ചെയ്ത വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഇതുവരെ 2.8 മില്യണിൽ അധികം വ്യൂവ്സ് ലഭിച്ച വീഡിയോക്ക് 5700 ലധികം ലൈക്കും നേടി. രണ്ട് മൃഗങ്ങളുടെയും സ്നേഹത്തെ പുകഴ്ത്തുന്ന നിരവധി കമന്റുകളും കാണാം. ഇത്രയും സ്നേഹവും പരിഗണനയും ലഭിക്കുന്നത് വളരെ വലിയ കാര്യമാണെന്ന് ഒരു ട്വിറ്റർ യൂസർ ഈ വീഡിയോക്ക് താഴെ കമന്റ് ചെയ്യുന്നു.

Published by: Naseeba TC
First published: June 9, 2021, 1:25 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories