വളര്‍ത്തുമൃഗങ്ങളുടെ വീഡിയോ കാണാന്‍ എല്ലാവര്‍ക്കും വളരെ ഇഷ്ടമാണ്. എന്നാൽ ഒരു കുഞ്ഞിന്റെ രക്ഷകനായി മാറിയ പൂച്ചയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വീടിന്റെ പടിക്കെട്ടില്‍ നിന്ന് താഴെ വീഴാതെ കുഞ്ഞിന്റെ രക്ഷിക്കുന്ന പൂച്ചയുടെ വീഡിയോയാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.
തറയില്‍ ഇഴഞ്ഞ് നീങ്ങുന്ന കുഞ്ഞിനെയാണ് വലിയൊരു അപകടത്തില്‍ നിന്ന് പൂച്ച രക്ഷിച്ചത്. പടിക്കെട്ടിന്റെ അഗ്രഭാഗത്ത് ഇഴഞ്ഞെത്തിയ കുഞ്ഞിനെ മിന്നല്‍ വേഗത്തിലെത്തിയ പൂച്ച വലിച്ച് പിന്നിലേക്ക് ഇടുകയായിരുന്നു. ഒപ്പം വീണ്ടും കുഞ്ഞ് അവിടേക്ക് ഇഴഞ്ഞ് വീഴാതിരിക്കാന്‍ പടിക്കെട്ടില്‍ പൂച്ച കാവലും നിന്നു.
— Animals Being Bros (@AnimalBeingBro5) April 15, 2023
2019ലാണ് ഈ വീഡിയോ ആദ്യമായി ഷെയര്‍ ചെയ്യപ്പെട്ടത്. കാറ്റേഴ്‌സ് ക്ലിപ്പ് എന്ന പേജിലാണ് വീഡിയോ അന്ന് പ്രത്യക്ഷപ്പെട്ടത്. 2019 ഒക്ടോബറില്‍ കൊളംബിയയില്‍ നടന്ന സംഭവമാണ് ഇപ്പോള്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നത്.
Also read-വിമാനത്തിൽ പറക്കാതെ മുപ്പതിലധികം രാജ്യങ്ങൾ സന്ദർശിച്ച ദമ്പതികൾ
പൂച്ചയുടെ ഇടപെടലിനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറലാകുകയും ചെയ്തിരുന്നു. ഒരു കുഞ്ഞിന്റെ ജീവിതം രക്ഷിക്കാന്‍ അതിവേഗത്തില്‍ തീരുമാനമെടുത്ത പൂച്ചയുടെ ഇടപെടലാണ് പലരും ചൂണ്ടിക്കാട്ടുന്നത്.
പൂച്ചയോടുള്ള നന്ദി തീര്‍ത്താല്‍ തീരാത്തതാണ് എന്നാണ് ചില മാതാപിതാക്കള്‍ കമന്റ് ചെയ്തത്. കുഞ്ഞിന്റെ മാതാപിതാക്കള്‍ എന്നും പൂച്ചയോട് കടപ്പെട്ടിരിക്കും എന്നാണ് ചിലര്‍ കമന്റ് ചെയ്തത്.
” എന്തൊക്കെയാണ് അവര്‍ ആ പൂച്ചയ്ക്ക് കൊടുക്കുന്നത് അതൊന്നും മതിയാകില്ല. അവരുടെ കുഞ്ഞിനെ സുരക്ഷിതമായാണ് പൂച്ച നോക്കുന്നത്,’ എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.
” പൂച്ചകളെക്കൊണ്ട് ഉപയോഗമുണ്ട്. ഇതുവരെ പൂച്ചകളെ ഓടിച്ചതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു,” എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്.
Also read-വിമാനത്തിൽ പക്ഷിയിടിച്ച് എഞ്ചിന് തീപിടിച്ചു; വൈറലായി വീഡിയോ
”ആ പൂച്ചയ്ക്ക് വളരെ നല്ലൊരു ദിനം ആശംസിക്കുന്നു,’ എന്നായിരുന്നു മറ്റൊരു കമന്റ്.
മൂർഖൻ പാമ്പിനെ വീട്ടിൽ കയറാതെ അര മണിക്കൂർ തടഞ്ഞു നിർത്തി പൂച്ച വീട്ടുകാരുടെ രക്ഷകനായി മാറിയ വാർത്തയും മുമ്പ് പുറത്തു വന്നിരുന്നു. ഒഡീഷയിലെ ഭുവനേശ്വറിൽ പാമ്പ് പിടുത്തക്കാരെത്തി പാമ്പിനെ പിടികൂടുന്നത് വരെ പൂച്ച സംഭവ സ്ഥലത്ത് കാവൽക്കാരനായി നിന്നിരുന്നു. ഉഗ്ര വിഷമുള്ള പാമ്പുമായി പോരടിച്ച് രണ്ട് കൊച്ചു കുട്ടികളെ രക്ഷിച്ച ശേഷം പൂച്ച മരണത്തിന് കീഴടങ്ങിയ വാർത്തയും മുമ്പ് പുറത്തു വന്നിരുന്നു.
കുഞ്ഞുങ്ങളെ രക്ഷിച്ച് കൊണ്ട് മാത്രമല്ല പൂച്ചകള്‍ വൈറലാകുന്നത്. അല്ലാതെയും അവയ്ക്ക് വളരെയധികം ആരാധകരുണ്ട്. നേരത്തെ പൂച്ചയ്ക്ക് പിന്നാലെ ഓടി നടന്ന് പേടിപ്പിക്കുന്ന എലിയുടെ വീഡിയോയും വൈറലായിരുന്നു.പൂച്ചയെ ലക്ഷ്യമിട്ട് പിന്നാലെ പോകുകയാണ് എലി. എലിയില്‍ നിന്ന് രക്ഷപ്പെടാന്‍ പൂച്ചയും ഓടി നടക്കുന്നുണ്ട്. ശേഷം എലി പൂച്ചയുടെ ഒരുകാലില്‍ കടിക്കാനായി ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. അതോടെ പൂച്ച ശബ്ദമുണ്ടാക്കി എലിയെ കാലില്‍ നിന്ന് തെറിപ്പിച്ച് കളയുകയാണ്. ആയിരക്കണക്കിന് ആളുകളാണ് ഈ വീഡിയോ കണ്ടത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.