HOME » NEWS » Buzz » CAT WALKING INTO A HOSPITAL CARRYING HER SICK KITTEN IS MAKING NETIZENS EMOTIONAL 1 AA

Viral Video | രോഗിയായ പൂച്ചക്കുഞ്ഞുമായി അമ്മ പൂച്ച ആശുപത്രിയിൽ; മാതൃസ്നേഹം തുളുമ്പുന്ന വീഡിയോ വൈറൽ

2 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ, ആളുകൾക്കിടയിലൂടെ പൂച്ചകുഞ്ഞിനെ കടിച്ചു പിടിച്ച് അമ്മ പൂച്ച ആശുപത്രി വരാന്തയിലൂടെ നടന്ന് നീങ്ങുന്നത് കാണാം. ചിലർ മറ്റ് ആളുകളോട് വഴിമാറാൻ പറയുന്നുണ്ട്.

Abhinath T | news18-malayalam
Updated: April 1, 2021, 1:07 PM IST
Viral Video | രോഗിയായ പൂച്ചക്കുഞ്ഞുമായി അമ്മ പൂച്ച ആശുപത്രിയിൽ; മാതൃസ്നേഹം തുളുമ്പുന്ന വീഡിയോ വൈറൽ
News18
  • Share this:
അമ്മയുടെ സ്നേഹത്തിന് പകരം വയ്ക്കാൻ മറ്റൊന്നുമില്ല. മക്കളുടെ സുരക്ഷിതത്വത്തിനും ആരോഗ്യത്തിനും വേണ്ടി അമ്മമാ‍‍‍ർ എന്തും ചെയ്യും. അമ്മമാരുടെ ഈ കരുതലിന് അതിരുകളില്ല. അടുത്തിടെ തുർക്കിയിൽ നടന്ന ഒരു സംഭവം ഇത് ശരിയാണെന്ന് തെളിയിക്കുന്നതാണ്. തുർക്കിയിൽ ഒരു അമ്മ പൂച്ച തന്റെ കുഞ്ഞിന് വൈദ്യസഹായം തേടി എത്തിയത് ആശുപത്രിയിലാണ്. ഈ വീഡിയോ ഇന്റ‍ർനെറ്റിൽ പ്രചരിച്ചതോടെ നിരവധി പേരാണ് വീഡിയോ കണ്ടത്. തെക്കൻ തുർക്കിയിലെ ഇസ്മിറിലെ കാരബാഗ്ലാർ ജില്ലയിലാണ് ഒരു അമ്മ പൂച്ച കുഞ്ഞിപൂച്ചയെ ആശുപത്രിയിൽ പ്രവേശിച്ചത്. രോഗിയായ പൂച്ചക്കുട്ടിയെ വായിൽ കടിച്ച് പിടിച്ചാണ് പൂച്ച വൈദ്യസഹായം തേടിയെത്തിയത്.

ഗൾഫ് ടുഡേ ഷെയ‍ർ ചെയ്ത 2 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ, ആളുകൾക്കിടയിലൂടെ പൂച്ചകുഞ്ഞിനെ കടിച്ചു പിടിച്ച് അമ്മ പൂച്ച ആശുപത്രി വരാന്തയിലൂടെ നടന്ന് നീങ്ങുന്നത് കാണാം. ചിലർ മറ്റ് ആളുകളോട് വഴിമാറാൻ പറയുന്നുണ്ട്. പൂച്ചക്കുഞ്ഞിന് കണ്ണിന് അണുബാധയുണ്ടെന്ന് കണ്ടെത്തിയ ഡോക്ടർമാരും നഴ്സുമാരും പൂച്ചക്കുട്ടിയെ പരിശോധിക്കുകയും തുട‍ർന്ന് ഒരു വെറ്റിനറി ക്ലിനിക് പൂച്ചകുഞ്ഞിന്റെ ചികിത്സയ്ക്കായി മുന്നോട്ട് വരികയും ചെയ്തു.

Also Read എല്ലാരും ഇരുന്നല്ലോ, അല്ലേ? അരകിലോമീറ്റർ നീളത്തിൽ തീന്മേശയിൽ ഭക്ഷണമൊരുക്കി മെൽബൺ

വീഡിയോയിൽ, അണുബാധ ചികിത്സിക്കുന്നതിനായി ഡോക്ടർ പൂച്ചക്കുട്ടിയുടെ കണ്ണിൽ തുള്ളി മരുന്ന് ഒഴിക്കുന്നത് കാണാം. തുട‍ർന്ന് ആരോഗ്യ പ്രവർത്തകൻ അമ്മപൂച്ചയെയും കുഞ്ഞുങ്ങളെയും ഒരു പെട്ടിയിൽ കിടത്തിയിരിക്കുന്നതും കാണാം.

ഗൾഫ് ടുഡേ റിപ്പോർട്ട് അനുസരിച്ച്, പൂച്ച രാവിലെ ആശുപത്രി സന്ദർശിക്കുകയും സഹായം തേടുകയുമായിരുന്നു. തെരുവിൽ താമസിക്കുന്ന പൂച്ചയ്ക്ക് ഇടയ്ക്ക് ഭക്ഷണവും വെള്ളവും നൽകാറുണ്ടെന്നും എന്നാൽ പൂച്ചക്കുട്ടികൾക്ക് ജന്മം നൽകിയത് അറിഞ്ഞില്ലെന്നും ആശുപത്രി ജീവനക്കാ‍രിൽ ഒരാൾ മാധ്യമങ്ങളോട് പറഞ്ഞു.

Also Read തമിഴ്നാട്ടിലെ 'സ്വർണ സ്ഥാനാർത്ഥി'; 5 കിലോ സ്വർണവും ധരിച്ച് തമിഴ്നാട്ടിൽ പ്രചരണത്തിനിറങ്ങിയ സ്ഥാനാർത്ഥി

രാവിലെ ക്ലിനിക്ക് തുറന്നപ്പോഴാണ് അമ്മ പൂച്ച പൂച്ചക്കുഞ്ഞുങ്ങളുമായി എത്തിയത്. ഇത് കണ്ട് തങ്ങൾ ഞെട്ടിപ്പോയെന്നും ജീവനക്കാ‍ർ കൂട്ടിച്ചേർത്തു. ആരോഗ്യവാനായ മറ്റൊരു പൂച്ച കുഞ്ഞിനെ ജീവനക്കാ‍ർ ‌കണ്ടെത്തി. ഈ പൂച്ചക്കുഞ്ഞിനും ഭാവിയിലെ അണുബാധ തടയുന്നതിനായി കണ്ണിൽ തുള്ളി മരുന്ന് ഒഴിച്ചു. ‌

അണുബാധയെത്തുടർന്ന് പൂച്ചക്കുഞ്ഞുങ്ങൾക്ക് കണ്ണുതുറക്കാൻ കഴിയില്ലെന്ന് പരിശോധനയ്ക്ക് ശേഷം കണ്ടെത്തി. മരുന്ന് ഒഴിച്ച് കുറച്ചു കഴിഞ്ഞപ്പോൾ പൂച്ച കുഞ്ഞുങ്ങൾക്ക് കണ്ണുതുറക്കാൻ കഴിഞ്ഞു.

Also Read എല്ലാരും ഇരുന്നല്ലോ, അല്ലേ? അരകിലോമീറ്റർ നീളത്തിൽ തീന്മേശയിൽ ഭക്ഷണമൊരുക്കി മെൽബൺ

അടുത്തിടെ വീട്ടിലെ പാചകവാതക ചോർച്ച കണ്ടെത്തി കുടുംബത്തെ രക്ഷിച്ച് ലില്ലി എന്ന പൂച്ച വാർത്തകളിൽ ഇടം നേടിയിരുന്നു. വലിയ ഒരു അപകടത്തിൽ നിന്ന് വീട്ടുകാരെ രക്ഷിച്ച് ഹീറോയായി മാറിയിരിക്കുകയാണ് ഈ പെൺ പൂച്ച. ഓസ്വെഗോ ലേയ്ക്കിനടുത്ത് താമസിക്കുന്ന സാൻഡി മാർട്ടിൻ എന്ന യുവതിയെയും കുടുംബത്തിനുമാണ് ലില്ലി എന്ന വളർത്തു പൂച്ച രക്ഷകയായത്. സ്വീകരണമുറിയിൽ പൂച്ചയ്ക്ക് ഒപ്പം കളിക്കുകയായിരുന്ന സാൻഡി പെട്ടെന്ന് അടുക്കളിയിലേയ്ക്ക് ഓടിയ ലില്ലി, ഗ്യാസിന്റെ വാൽവിൽ മണം പിടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഇതിനെ തുട‍‍ർന്ന് വീട്ടുകാ‍ർ പരിശോധിച്ചപ്പോഴാണ് ഗ്യാസ് ചോ‍ർച്ച കണ്ടെത്തിയത്.
Published by: Aneesh Anirudhan
First published: March 31, 2021, 3:07 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories