നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Cat With Four Ears | നാല് ചെവികളുള്ള പൂച്ചക്കുട്ടി: ഇൻസ്റ്റാഗ്രാമിലെ പുതിയ സൂപ്പർസ്റ്റാർ

  Cat With Four Ears | നാല് ചെവികളുള്ള പൂച്ചക്കുട്ടി: ഇൻസ്റ്റാഗ്രാമിലെ പുതിയ സൂപ്പർസ്റ്റാർ

  നാല് ചെവികൾക്ക് പുറമെ മിഡാസിന്റെ വയറിലെ വെളുത്ത ഹൃദയാകൃതിയിലുള്ള പാടും ഇന്റർനെറ്റിൽ നിരവധി പേരുടെ ഹൃദയം കീഴടക്കി.

  Credits: @midas_x24 on Instagram.

  Credits: @midas_x24 on Instagram.

  • Share this:
   നാല് ചെവികളോടെ ജനിച്ച പൂച്ചക്കുട്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. പൂച്ചയെ സ്നേഹിക്കുന്ന ഒരു കൂട്ടം ഫോളോവേഴ്സും ഈ പൂച്ചക്കുട്ടിയ്ക്ക് ഇൻസ്റ്റഗ്രാമിലുണ്ട്. റഷ്യൻ ബ്ലൂ ഇനത്തിൽപ്പെട്ട ഈ പൂച്ച തുർക്കിയിലാണുള്ളത്. ഇതിനകം രണ്ട് വളർത്തുമൃഗങ്ങളുള്ള ഡോസെമെസി കുടുംബമാണ് ഈ ഇരട്ടചെവിയുള്ള പൂച്ചയെ സ്വന്തമാക്കിയിരിക്കുന്നത്. പൂച്ചക്കുട്ടിയുടെ ഉടമയായ കാനിസ് ഡോസെമെസിയാണ് പൂച്ചയ്ക്ക് വേണ്ടി ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉണ്ടാക്കിയത്. നിരവധി ഫോളോവേഴ്‌സും പൂച്ചയ്ക്കുണ്ട്.

   ഡെയ്‌ലി മെയിലിന്റെ റിപ്പോർട്ട് അനുസരിച്ച്, കാനിസിന്റെ സുഹൃത്തിന്റെ വീട്ടിൽ വഴിതെറ്റി എത്തിയ ഒരു പൂച്ചയ്ക്കുണ്ടായ ആറ് കുഞ്ഞുങ്ങളിൽ ഒന്നാണ് മിഡാസ് എന്ന ഈ പൂച്ചക്കുട്ടി. പൂച്ചക്കുട്ടിയുടെ ആദ്യ ചിത്രം പുറത്തു വിട്ടതോടെ വെറും നാല് മാസം പ്രായമുള്ള മിഡാസിന് 45,000 ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സിനെയാണ് ലഭിച്ചത്.

   മിഡാസ് അവളുടെ പുതിയ വീട്ടിൽ സന്തോഷത്തോടെയാണ് കഴിയുന്നത്. അവൾ അവളുടെ കിടക്കയിൽ വിശ്രമിക്കുന്നതും കളിപ്പാട്ടങ്ങളുമായി കളിക്കുന്നതുമൊക്കെ കാനിസ് ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കാറുണ്ട്. ചിത്രങ്ങളിൽ കാണുന്നത് പോലെ. “അവൾ ഒരു കുസൃതിക്കാരിയായ പൂച്ചയാണ്. എന്നാൽ വളരെ സൗഹാർദ്ദപരമായി പെരുമാറുകയും ചെയ്യും," "അവൾ പകൽ മുഴുവൻ ഉറങ്ങുകയും രാത്രി മുഴുവൻ ഉണർന്നിരിക്കുകയും ചെയ്യുമെന്ന്" ഇൻസ്റ്റഗ്രാം കുറിപ്പുകളിലൂടെ കാനിസ് പറയുന്നു.
   View this post on Instagram


   A post shared by Midas (@midas_x24)

   രണ്ട് ഗോൾഡൻ റിട്രീവർ നായ്ക്കുട്ടികളും കാനിസിന്റെ വീട്ടിലുണ്ട്. സുസി, സെനിയോ എന്നീ നായ്ക്കുട്ടികൾക്കൊപ്പമാണ് മിഡാസ് കഴിയുന്നത്. നായ്ക്കുട്ടികൾക്കൊപ്പം കളിക്കുന്ന മിഡാസിന്റെ നിരവധി വീഡിയോകളും ഇൻസ്റ്റഗ്രാം പേജിലുണ്ട്.

   മിഡാസിന് മറ്റ് പൂച്ചകളിൽ നിന്നും വ്യത്യസ്തമായി നാല് ചെവികളുണ്ട്. അവളുടെ സാധാരണ ചെവികൾക്ക് അരികിലായി ഓരോ ചെറിയ ചെവികൾ കൂടി അധികമായുണ്ട്. പാരമ്പര്യമായി ലഭിച്ച ഒരു ജനിതക വൈകല്യമായിരിക്കാം ഇത്. എന്നാൽ രണ്ട് ചെവി അധികമുണ്ടെങ്കിലും ഈ ചെവികൾക്ക് കേൾവി ശക്തിയില്ല. നാല് ചെവികൾക്ക് പുറമെ മിഡാസിന്റെ വയറിലെ വെളുത്ത ഹൃദയാകൃതിയിലുള്ള പാടും ഇന്റർനെറ്റിൽ നിരവധി പേരുടെ ഹൃദയം കീഴടക്കിയിട്ടുണ്ട്.

   ഇൻസ്റ്റഗ്രാമിൽ ചില ഉപയോക്താക്കൾ മിഡാസിനെ "സൂപ്പർ സ്റ്റാർ" എന്നാണ് വിളിക്കുന്നത്. “രണ്ട് ജോഡി ചെവികൾ ഇരട്ട ഭംഗിയാണ് ഇവൾക്ക് നൽകുന്നതെന്ന്!” മറ്റൊരാൾ അഭിപ്രായപ്പെട്ടു.

   മൂർഖൻ പാമ്പിനെ വീട്ടിൽ കയറാതെ അര മണിക്കൂർ തടഞ്ഞു നിർത്തിയ പൂച്ചയുടെ ചിത്രങ്ങൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഒഡീഷയിലെ ഭുവനേശ്വറിലാണ് പാമ്പ് പിടുത്തക്കാരെത്തി പാമ്പിനെ പിടികൂടുന്നത് വരെ പൂച്ച സംഭവ സ്ഥലത്ത് കാവൽക്കാരനായി നിന്നത്. ചെറിയ വെളുത്ത പൂച്ചക്കുട്ടിയാണ് മൂർഖന് മുന്നിൽ ധൈര്യത്തോടെ തല ഉയർത്തി നിന്നത്. വാർത്താ ഏജൻസിയായ എ എൻ ഐ ആണ് ഈ ചിത്രങ്ങൾ പങ്കുവച്ചത്. എൻഐയുടെ ട്വീറ്റിന് മറുപടിയായി, നിരവധി പൂച്ച പ്രേമികൾ രംഗത്തെത്തിയിരുന്നു.
   Published by:Sarath Mohanan
   First published:
   )}