• HOME
 • »
 • NEWS
 • »
 • buzz
 • »
 • CATHOLIC CHURCH OPENS ITS DOORS TO HOST RAMZAAN IFTAR AMID COVID 19 RESTRICTIONS JK

കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും ഇസ്ലാം മത വിശ്വാസികൾക്ക് ഇഫ്താർ വിരുന്ന് ഒരുക്കി കത്തോലിക്ക പള്ളി

എല്ലാ ദിവസവും വൈകുന്നേരം 50 നും 60 നും ഇടയിൽ ഇസ്ലാം മത വിശ്വാസികൾ ഇവിടെ ഇഫ്താ‍ർ വിരുന്നിൽ പങ്കെടുക്കാറുണ്ട്

ഇഫ്താര്‍

ഇഫ്താര്‍

 • Share this:
  കോവിഡ് 19 നിയന്ത്രണങ്ങൾ ബാഴ്സലോണയിലെ ഇസ്ലാമിക ജനതയെ സാധാരണ ഇൻഡോർ റംസാൻ ആഘോഷങ്ങളിൽ നിന്ന് തടഞ്ഞിരിക്കുകയാണ്. എന്നാൽ ഈ സമയം സ്പെയിനിലെ ഒരു കത്തോലിക്കാ മുസ്ലീം പള്ളിയിൽ ഒരുമിച്ച് ഭക്ഷണം കഴിക്കാനും പ്രാർത്ഥിക്കാനുമുള്ള ഓപ്പൺ എയർ സൗകര്യമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. എല്ലാ ദിവസവും വൈകുന്നേരം 50 നും 60 നും ഇടയിൽ ഇസ്ലാം മത വിശ്വാസികൾ ഇവിടെ ഇഫ്താ‍ർ വിരുന്നിൽ പങ്കെടുക്കാറുണ്ട്.


  അവരിൽ പലരും ഭവനരഹിതരാണ്. സാന്താ അന്ന എന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള പള്ളിയിലാണ് ഇഫ്താ‍ർ വിരുന്ന് ഒരുക്കിയിരിക്കുന്നത്. ഇവിടെ സന്നദ്ധ പ്രവർത്തകർ വീട്ടിൽ പാകം ചെയ്യുന്ന ഭക്ഷണമാണ് വിതരണം ചെയ്യുന്നത്. നാമെല്ലാവരും സഹോദരങ്ങളെപ്പോലെയാണ്. പരസ്പരം സഹായിക്കണമെന്ന് മൊറോക്കൻ വംശജനായ 27 കാരനായ ഹാഫിദ് ഔബ്രാഹിം പറഞ്ഞു.


  റംസാൻ മാസത്തിൽ വ്രതം ആചരിക്കുന്ന മുസ്ലീങ്ങൾ സൂര്യോദയത്തിനും സൂര്യാസ്തമയത്തിനുമിടയിൽ ഭക്ഷണം കഴിക്കില്ല. വൈകുന്നേരം ഇഫ്താർ വിരുന്നിലൂടെയാണ് ഭക്ഷണം കഴിക്കാൻ ആരംഭിക്കുന്നത്. കറ്റാലൻ അസോസിയേഷൻ ഓഫ് മൊറോക്കൻ വുമൺ പ്രസിഡന്റ് ഫൗസിയ ചാതി നഗരത്തിൽ ഇഫ്താർ ഒത്തുചേരലുകൾ സംഘടിപ്പിക്കാറുണ്ടായിരുന്നുവെങ്കിലും ഇൻഡോർ വിരുന്നുകൾ നടത്തുന്നതിന് പകരം നല്ല വായുസഞ്ചാരവും അകലം പാലിക്കാനുള്ള ഇടവും ഉള്ള ഒരു ബദൽ മാ‍‍ർഗം തേടാൻ നിർബന്ധിതരാകുകയായിരുന്നു.


  വ്യത്യസ്ത വിശ്വാസങ്ങളുടെ കൂടിക്കാഴ്ചയെ നാഗരിക സഹവർത്തിത്വത്തിന്റെ പ്രതീകമായി കാണുന്നതായി സാന്താ അന്നയുടെ റെക്ടറായ ഫാദർ പിയോ സാഞ്ചസിൽ പറഞ്ഞു. ഒരു കത്തോലിക്കാ പള്ളിയിൽ മുസ്ലീങ്ങൾക്ക് ഇഫ്താർ ഒരുക്കുന്നതിനാൽ ആളുകൾ വളരെ സന്തുഷ്ടരാണ്. മതങ്ങൾ നമ്മെ ഒന്നിപ്പിക്കാൻ സഹായിക്കുന്നവയാണെന്നും വേർപെടുത്തുന്നവയല്ലെന്നും ചാതി പറഞ്ഞു.


  ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള ഇസ്ലാം മത വിശ്വാസികളാണ് റമദാൻ അല്ലെങ്കിൽ റംസാൻ എന്നു വിളിക്കുന്ന ഈ പുണ്യ മാസം ആചരിക്കുന്നത്. ഇസ്ലാമിക കലണ്ടറിലെ ഒന്‍പതാമത്തെ മാസമായ റമദാനിൽ നോമ്പ് നോൽക്കൽ ഇസ്ലാമിൻറെ അഞ്ച് അടിസ്ഥാന കർമ്മങ്ങളിൽ ഒന്നായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഈ പരിശുദ്ധ മാസത്തിൽ മുസ്ലിങ്ങൾ നിത്യ ജീവിതത്തിൽ പതിവിൽ കൂടുതൽ സൂക്ഷ്മത പുലർത്തുകയും തെറ്റുകൾ ചെയ്യുന്നതിൽ നിന്ന് വിട്ടു നിൽക്കുകയും ചെയ്യുന്നു. അല്ലാഹുവിലേക്ക് കൂടുതൽ അടുക്കാനായി വിശ്വാസികൾ കർമ്മങ്ങൾ അധികരിപ്പിക്കുന്ന ഒരു മാസം കൂടിയാണിത്.


  പകൽ സമയം മുഴുവൻ നോമ്പനുഷ്ഠിക്കുകയും, പ്രാർത്ഥിക്കുകയും ചെയ്യുന്ന വിശ്വാസികൾ പാവപ്പെട്ടവർക്കും, മറ്റു നിരാലംബർക്കും വേണ്ട സഹായങ്ങൾ നൽകുകയും കൂടുതൽ മനുഷ്യാവകാശ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്ന ഒരു മാസം കൂടിയാണ് റമദാൻ.


  റംസാൻ പിറ പ്രത്യക്ഷപ്പെടുന്നതിനെ അടിസ്ഥാനമാക്കിയാണ് വ്രതം ആരംഭിക്കുക. ഇസ്ലാമിക കലണ്ടർ തന്നെ ചന്ദ്രനെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ്. ഇതു കൊണ്ടാണ് എല്ലാ വർഷവും ഇസ്ലാമിക വിശ്വാസ പ്രകാരമുള്ള ആചാരങ്ങളുടെ തിയതി വ്യത്യസ്ഥമായി വരുന്നത്. 30 ദിവസത്തെ നോമ്പ് കർമ്മം അവസാനിച്ചാൽ മെയ് 12 (ബുധനാഴ്ച) നായിരിക്കും ഈദുൽ ഫിതർ അഥവാ ചെറിയ പെരുന്നാൾ ആഘോഷിക്കുക. എന്നാൽ പിറ കാണുന്നതിനനുസരിച്ച് ഈ തിയതികളിൽ മാറ്റം ഉണ്ടായേക്കാം.

  Published by:Jayesh Krishnan
  First published:
  )}