HOME » NEWS » Buzz » CATTLE CASUALLY BOARDING TRAIN IN CHINA VIDEO GOES VIRAL GH

Viral Video| പാസഞ്ചർ ട്രെയിനിൽ വരിവരിയായി കയറി ആടുകളും പന്നികളും; വഴിയൊരുക്കി യാത്രക്കാരും

ട്രെയിനിലെ യാത്രക്കാർ വളർത്തു മൃഗങ്ങൾക്കായി വഴിയൊരുക്കുന്നതും ദ്യശ്യങ്ങളിൽ കാണാം

News18 Malayalam | news18-malayalam
Updated: April 26, 2021, 1:49 PM IST
Viral Video| പാസഞ്ചർ ട്രെയിനിൽ വരിവരിയായി കയറി ആടുകളും പന്നികളും; വഴിയൊരുക്കി യാത്രക്കാരും
Screengrab from video.
  • Share this:
വളർത്തുമൃഗങ്ങൾ കൂട്ടത്തോടെ പാസഞ്ചർ ട്രെയിനിൽ സഞ്ചരിക്കുന്ന ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ചൈനയിലെ സിചുവാൻ പ്രവിശ്യയിലെ പുക്സിയോങ്ങിൽ നിന്നും പൻസുഹയിലേക്കുള്ള ട്രെയിനിലാണ് രസകരമായ കാഴ്ച്ച. സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് എന്ന മാധ്യമമാണ് ദൃശ്യങ്ങൾ പങ്കുവെച്ചത്. ഒരു കൂട്ടം ആടുകളും, പന്നികളും, ചെമ്മരിയാടുകളുമാണ് നിരനിരയായി പാസഞ്ചർ ട്രെയിനിൽ നിൽക്കുന്നത്. ട്രെയിനിലെ യാത്രക്കാർ വളർത്തു മൃഗങ്ങൾക്കായി വഴിയൊരുക്കുന്നതും ദ്യശ്യങ്ങളിൽ കാണാവുന്നതാണ്.

ദാരിദ്ര നിർമാർജന പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുന്ന കുറഞ്ഞ വേഗതയിൽ ഓടുന്ന ട്രെയിനിൽ ആയിരുന്നു കാഴ്ച്ച. കർഷകർ തങ്ങളുടെ വളർത്തു മൃഗങ്ങളെ ഗ്രാമങ്ങളിൽ നിന്നും നഗരങ്ങളിലെത്തിക്കാൻ ഇത്തരം ട്രെയിനുകളാണ് ഉപയോഗിക്കുന്നതെന്നും സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. അര മിനിട്ട് ദൈർഖ്യം ഉള്ള ക്ലിപ്പിൽ മൃഗങ്ങൾ ട്രെയിനിലെ ക്യാബുകൾക്ക് ഉള്ളിലൂടെ നടക്കുന്നതും ദൃശ്യമാണ്. ഈ മൃഗങ്ങൾ ഇരിക്കാൻ സീറ്റുകൾ തിരയുകയാണോ എന്ന വരിയോടെയാണ് പോസ്റ്റ് പങ്ക് വച്ചിരിക്കുന്നത്.


സിച്ചുവാൻ പ്രവിശ്യയിൽ നിന്ന് വളർത്തു മൃഗങ്ങളെ വിൽക്കുന്ന മാർക്കറ്റിലേക്ക് ഏതാണ്ട് 353 കിലോമീറ്റർ ദൂരമുണ്ട്. 9 മണിക്കൂറോളം ഈ ട്രെയിനിൽ യാത്ര ചെയ്താണ് കർഷകർ മാർക്കറ്റിൽ എത്തുക. ട്രെയിനിലെ ഈ യാത്രക്കിടെയിലും കർഷകർ മൃഗങ്ങളെ വിൽപ്പന നടത്താറുണ്ട്. ഇത്തരം ട്രെയിനുകളിലെ കുറഞ്ഞ ടിക്കറ്റ് നിരക്ക് 2 യുവാനാണ് ( 30 യുഎസ് സെന്റ്) എന്നും പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
You may also like:ജോലിക്കിടെ ഭക്ഷണം കഴിക്കാൻ മറക്കാറുണ്ടെന്ന് സുക്കർബർഗ്; വൈറലായ അച്ഛന്റെ മറുപടി കാണാം

അസാധാരണമായ ട്രെയി൯ യാത്രക്കാരുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ആയിര കണക്കിന് ആളുകൾ ഇതിനോടകം കണ്ട വീഡിയോക്ക് രസകരമായ ചില കമന്റുകളും ലഭിച്ച് കൊണ്ടിരിക്കുന്നുണ്ട്. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് ഈ വളർത്തു മൃഗങ്ങൾ പെട്ടെന്ന് ഇറങ്ങിയാൽ എന്തു സംഭവിക്കും എന്നായിരുന്നു ഒരാളുടെ ആശങ്ക. കാഴ്ച്ച മനോഹരമായിരിക്കും എങ്കിലും ആ ട്രയിനിലെ ഗന്ധം അസഹനീയം ആയിരിക്കും എന്നാണ് മാറ്റൊരാൾ കുറിച്ചത്.

വീഡിയോയിൽ അതിശയപ്പെടാൻ ഒന്നും ഇല്ലെന്നും ഇത്തരം ട്രയിനുകൾ കർഷകർക്ക് കുറഞ്ഞ നിരക്കിൽ തങ്ങളുടെ മൃഗങ്ങളെ മാർക്കറ്റിൽ എത്തിക്കാനായി ഓടുന്നതാണെന്നും മറ്റൊരാൾ അഭിപ്രായപ്പെട്ടു. ഇത്തരം നടപടികൾ പ്രദേശിക സമ്പദ് വ്യവസ്ഥയെ കൂടുതൽ കരുത്തുറ്റതാക്കുമെന്നും മൃഗങ്ങളെ കയറ്റാൻ സാധിക്കുന്നത് ഈ ട്രയിനുകളിൽ മാത്രം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ട്രെയിനിലെ ഓരോ മൃഗത്തനുമുകളിലും ഉടമക്ക് നിരീക്ഷണം ഉണ്ടായിരിക്കും എന്ന് അഭിപ്രായപ്പെട്ടവരും ഏറെയാണ്. മൃഗങ്ങളുടെ ഇടയിൽ വളരെ കൂളായി ഇരിക്കുന്ന യാത്രക്കാരെ അഭിനന്ദിച്ചും കമന്റുകൾ ഉണ്ടായിരുന്നു. സാമാന്യം തിരക്കുള്ള ട്രെയിനിലാണ് പന്നികളും, ചെമ്മരിയാടുകളും എല്ലാം യാത്ര ചെയ്യുന്നത്. ബോഗിക്ക് നടുവിലൂടെ ഇവർ നടക്കുമ്പോൾ ആളുകൾ സീറ്റിൽ ഇരിക്കുന്നത് ദൃശ്യങ്ങളിൽ കാണാവുന്നതാണ്. ചിലർ മൃഗങ്ങളെ വകഞ്ഞുമാറ്റി നടക്കുന്നതും കാണാനാകും. നൂറു കണക്കിന് വളർത്തു മൃഗങ്ങളാണ് ട്രയിനിൽ സ്ഥാനം പിടിച്ചിരിക്കുന്നത്.
Published by: Naseeba TC
First published: April 26, 2021, 1:49 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories