നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral Video | മക്കള്‍ക്ക് ഐസ്‌ക്രീം നല്‍കിയില്ല; കടയിലെ ഫ്രീസര്‍ അടിച്ചുതകര്‍ത്ത് പിതാവ്

  Viral Video | മക്കള്‍ക്ക് ഐസ്‌ക്രീം നല്‍കിയില്ല; കടയിലെ ഫ്രീസര്‍ അടിച്ചുതകര്‍ത്ത് പിതാവ്

  പുലര്‍ച്ചെ രണ്ടുമണിയ്ക്കാണ് ഐസ്‌ക്രീം മേടിക്കുന്നതിനായി ഇയാള്‍ കുട്ടികളെയും കൂട്ടി കടയിലെത്തിയത്.

  • Share this:
   മുംബൈ: ഐസ്‌ക്രീം നല്‍കാത്തതിന് കടയിലെ ഫ്രീസര്‍ അടിച്ചുതകര്‍ത്തു. മക്കള്‍ക്കൊപ്പം ഐസ്‌ക്രീം വാങ്ങാന്‍ എത്തിയ ആളാണ് ഫ്രീസര്‍ തകര്‍ത്തത്. മുംബൈയിലെ വസായിയിലാണ് സംഭവം. സാനിറ്റൈസര്‍ ബോട്ടില്‍ ഘടിപ്പിച്ചിരുന്ന മെറ്റല്‍ സ്റ്റാന്‍ഡ് ഉപയോഗിച്ചാണ് ഫ്രീസര്‍ തകര്‍ത്തത്.

   പുലര്‍ച്ചെ രണ്ടുമണിയ്ക്കാണ് ഐസ്‌ക്രീം മേടിക്കുന്നതിനായി ഇയാള്‍ കുട്ടികളെയും കൂട്ടി കടയിലെത്തിയത്. കടയില്‍ എത്തിയ ആള്‍ ഐസ്‌ക്രീം ചോദിക്കുന്നതിന്റെയും ഫ്രീസര്‍ തകര്‍ക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.


   എന്തുകൊണ്ടാണ് കടയുടമ ഐസ്‌ക്രീം നിഷേധിച്ചതെന്നും അച്ഛനും മക്കളഉം ഈ സമയത്ത് പുറത്ത് ഇറങ്ങത് എന്നും വ്യക്തമല്ല. കുട്ടികളോട് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടതിന് പിന്നലെ ഫ്രീസര്‍ തകര്‍ക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

   KFC | ഓര്‍ഡര്‍ ചെയ്തത് ഫ്രൈഡ് ചിക്കന്‍; യുവതിയ്ക്ക് കിട്ടിയത് കോഴിയുടെ പൊരിച്ച തല

   ഫ്രൈഡ് ചിക്കന്‍ പലരുടെയും ഇഷ്ട വിഭവമാണ്. ചിക്കന്‍ കഴിക്കുമ്പോള്‍ ലെഗ് പീസും ചെസ്റ്റ് പീസും ചോദിച്ചു വാങ്ങുന്നവരുണ്ട്. എന്നാല്‍ യുകെയിലെ യുവതി ഓര്‍ഡര്‍(Order) ചെയ്ത ഫ്രൈഡ് ചിക്കന്‍(Fried Chicken) പാക്കില്‍ കിട്ടിയത് കോഴിത്തല. ചിക്കന്‍ പീസുകള്‍ക്കൊപ്പം ഒരു ചിക്കന്‍ തല ബ്രോസ്റ്റ് കൂടി ലഭിക്കുകയായിരുന്നു.

   ഗബ്രിയേല്‍ എന്ന വനിതയ്ക്കാണ് കെഎഫ്‌സി(KFC) ഔട്ട്‌ലറ്റില്‍ നിന്ന് കോഴിയുടെ പൊരിച്ച തല കിട്ടിയത്. കോഴിത്തലയുടെ ചിത്രം സഹിതം വിവരം റിവ്യൂ ആയി പോസ്റ്റ് ചെയ്തു. ഇത് ടേക്ക് എവേ ട്രോമ അവരുടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.

   പിന്നാലെ വിശദീകരണവുമായി കെഎഫ്‌സി തന്നെ രംഗത്തെത്തി. തങ്ങള്‍ വളരെ ശ്രദ്ധിച്ചാണ് ചിക്കന്‍ കൈകാര്യം ചെയ്യാറുള്ളതെന്നും ഇത് വളരെ അപൂര്‍വമായി മാത്രം സംഭവിച്ചതാണെന്നും വാര്‍ത്തക്കുറിപ്പിലൂടെ കെഎഫ്‌സി യുകെ അറിയിച്ചു.

   ഗബ്രിയേലിന് സൗജന്യമായി കെഎഫ്‌സി ചിക്കന്‍ നല്‍കി. അവരെയും കുടുംബത്തെയും റെസ്റ്റോറന്റിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അവര്‍ക്ക് ഇവിടുത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താമെന്നും കെഎഫ്‌സി വാര്‍ത്താകുറിപ്പില്‍ പറയുന്നു.
   Published by:Jayesh Krishnan
   First published:
   )}