വളര്‍ത്തുനായയ്ക്ക് നേരെ പുള്ളിപ്പുലിയുടെ (leopard) ആക്രമണം. മഹാരാഷ്ട്രയിലെ നാസിക്കിലാണ് (nasik) സംഭവം. വീടിനു സമീപത്തെ സിസിടിവി ക്യാമറയിലാണ് സംഭവത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീടിനു പുറത്തുള്ള ചെറിയ മതില് പോലെയുള്ള ഭിത്തിയില്‍ ഒരു കറുത്ത നിറത്തിലുള്ള വളര്‍ത്തുനായ (pet dog) കിടക്കുന്നതാണ് വീഡിയോയില്‍ ആദ്യം കാണുന്നത്.
പെട്ടെന്ന് എന്തോ ശ്രദ്ധയില്‍പ്പെട്ട നായ എഴുന്നേറ്റ് നില്‍ക്കുന്നുണ്ട്. ഒരു പുള്ളിപ്പുലി നായയുടെ അടുത്തേക്ക് പാഞ്ഞുവരുന്നതായി കാണാം. പരിഭ്രാന്തനായ നായ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നുണ്ട്. അവസാനം, മതില് ചാടിക്കടന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന നായയെ പുള്ളപ്പുലി പിടികൂടുകയായിരുന്നു. നായയെ കടിച്ചുകൊണ്ടുപോകുന്ന പുള്ളിപ്പുലിയെയാണ് വീഡിയോയില്‍ അവസാനം കാണുന്നത്.
നാസികിലെ മുങ്സാരെ ഗ്രാമത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. സംഭവത്തെ തുടര്‍ന്ന് നാസിക്കിലെ ഫോറസ്റ്റ് ഡെപ്യൂട്ടി കണ്‍സര്‍വേറ്ററായ പങ്കജ് ഗാര്‍ഗ്, ഗ്രാമത്തിലെ ജനങ്ങള്‍ രാത്രിയില്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രദേശത്ത് പുലി ശല്യം കൂടുന്നുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Also Read-Peacock | ബാൽക്കണിയിൽ നിന്നും ബാൽക്കണിയിലേക്ക് പറന്ന് മയിൽ; ഡൽഹിയിൽ അപൂർവം; വീഡിയോ വൈറൽ
1.1 ലക്ഷത്തിലധികം പേരാണ് വീഡിയോ ഇതിനോടകം കണ്ടത്. വളര്‍ത്തുനായയെ പുറത്തുനിര്‍ത്തിയത് എന്തിനാണെന്ന് പല ഉപയോക്താക്കളും ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്. എന്നാല്‍, മിക്ക ആളുകളും ഇതൊരു ക്രൂര പ്രവൃത്തിയാണെന്ന് അഭിപ്രായപ്പെടുമ്പോഴും, നായ പുള്ളിപ്പുലിയുടെ ഭക്ഷണമാണെന്ന് മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടു.
നേരത്തെ, നാസിക്കിലെ ഭുസെ ഗ്രാമത്തിലും ഒരു വളര്‍ത്തുനായയെ പുള്ളിപ്പുലി ആക്രമിച്ചിരുന്നു. ഉറങ്ങിക്കിടന്ന നായയെ പുലി ആക്രമിക്കുകയായിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലയിലെ ഇഗത്പുരി താലൂക്കില്‍ പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ 55കാരിയായ സ്ത്രീ കൊല്ലപ്പെട്ടിരുന്നു. ശകുന്തള റെറെ എന്ന സ്ത്രീയാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇവര്‍ അവരുടെ ഫാമിലെ ഒരു കുടിലിലാണ് താമസിച്ചിരുന്നത്. സംഭവം നടക്കുന്ന ദിവസം അവര്‍ കുടിലേക്ക് പോയി. എന്നാല്‍ വാതില്‍ തുറന്നിട്ടിരിക്കുകയായിരുന്നു. കാറ്റ് കിട്ടാന്‍ വേണ്ടി വാതിലിനു നേരെ തലവെച്ചായിരുന്നു അവര്‍ കിടന്നിരുന്നത്. അങ്ങനെ പുള്ളിപ്പുലി അവരുടെ കഴുത്തില്‍ പിടികൂടുകയായിരുന്നു. പ്രദേശത്തെ മറ്റ് വീടുകളെല്ലാം 100 മീറ്റര്‍ അകലെയാണ് ഉള്ളത്. അതിനാല്‍ ആരും തന്നെ സംഭവം അറിഞ്ഞിരുന്നില്ല.
ഒരു പുളളിപ്പുലി വീടിന്റെ മതില് ചാടിക്കടന്ന് എത്തി, വളര്‍ത്തുനായയെ പിടിച്ചുകൊണ്ടുപോകുന്ന വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഐഎഫ്എസ് ഓഫീസറായ പര്‍വീണ്‍ കാസ് വാന്‍ ആണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. പുലി ചാടിക്കടന്ന് വരുന്ന സിസിടിവി ദൃശ്യങ്ങളാണ് പര്‍വീണ്‍ പങ്കുവെച്ചത്.
ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങളില്‍ പുലിയുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ നായ പിന്തിരിഞ്ഞു ഓടുന്നത് കാണാം. എന്നാല്‍ അല്‍പ്പസമയത്തിനകം മതില് ചാടിക്കടന്ന് എത്തുന്ന പുള്ളിപ്പുലി, നായയെും കടിച്ചെടുത്ത് മതില് ചാടിക്കടന്ന് ഓടിമറയുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പുള്ളിപ്പുലി കടിച്ചെടുക്കുമ്പോഴും നായ ഉച്ചത്തില്‍ കുരയ്ക്കുന്നുണ്ട്. എന്നാല്‍ നായയെ രക്ഷിക്കാന്‍ ആരും എത്തുന്നില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.