നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral Video | 'ജെസ്റ്റ് മിസ്'; റിയല്‍ ലൈഫ് മിന്നല്‍ മുരളിയോ? അപകടത്തില്‍ നിന്ന് താലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബൈക്ക് യാത്രികന്‍

  Viral Video | 'ജെസ്റ്റ് മിസ്'; റിയല്‍ ലൈഫ് മിന്നല്‍ മുരളിയോ? അപകടത്തില്‍ നിന്ന് താലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബൈക്ക് യാത്രികന്‍

  വലിയ അപകടത്തില്‍ നിന്ന് ബൈക്ക് യാത്രികന്‍ രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്.

  • Share this:
   സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ മിന്നല്‍ മുരളി ട്രെന്‍ഡ് ആണല്ലോ. അതിവേഗത്തില്‍ ചീറിപാഞ്ഞു പോകുന്ന യാത്രകള്‍ സോഷ്യല്‍ മീഡിയ നല്‍കുന്ന പേരണിപ്പോള്‍ മിന്നല്‍ മുരളി. എന്നാല്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഇങ്ങനൊരു പേര് സ്വന്തമാക്കിയിരിക്കുകയാണ് ഒരു ബൈക്ക് യാത്രികന്‍. വലിയ അപകടത്തില്‍ നിന്ന് ബൈക്ക് യാത്രികന്‍ രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്.

   എവിടെയാണ് നടന്നതെന്ന് വ്യക്തമല്ലെങ്കിലും ഈ മാസം ആറിനാണ് സംഭവം നടന്നതെന്ന് വീഡിയോയിലെ ഡേറ്റ് കോഡില്‍ നിന്നും വ്യക്തമാകുന്നുണ്ട്. മൂന്നു ക്ലിപ്പുകളുള്ള വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഏവരെയും അമ്പരപ്പിക്കുന്നതാണ് വീഡിയോ.

   ആദ്യത്തെ ക്ലിപ്പില്‍ ഒരു ബസ് തിരിക്കുമ്പോള്‍ അമിത വേഗത്തില്‍ വളവ് തിരിഞ്ഞ് എത്തുന്ന ബൈക്ക് അതിന്റെ ഇടയില്‍ ലഭിക്കുന്ന ചെറിയ ഇടത്തിലൂടെ ചീറിപ്പാഞ്ഞ് പോകുന്നത് കാണാം. ബസ് പെട്ടെന്ന് ബ്രേക്ക് ഇടുന്നതും വീഡിയോയില്‍ ദൃശ്യമാണ്.


   അടുത്ത ക്ലിപ്പില്‍ ബൈക്കിന്റെ അമിത വേഗത കാരണം സമീപത്തുള്ള കെട്ടിടത്തിന്റെ ഗേറ്റ് അതിവേഗത്തില്‍ അടയുന്നതാണ്. എന്താ സംഭവം എന്നു മനസ്സിലാകാതെ കെട്ടിടത്തിനുള്ളില്‍ നിന്ന സെക്യൂരിറ്റി ജീവനക്കാരന്‍ ചുറ്റും നോക്കുന്നതും കാണാം. നിയന്ത്രണം വിട്ട് അടുത്തുള്ള മരത്തിന് സമീപത്തേക്ക്അടുക്കുകയും അവിടുന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുന്നതുമാണ് വീഡിയോ. ഇതിനിടയില്‍ ബൈക്കിന്റെ ഹെല്‍മറ്റ് തെറിച്ച് റോഡില്‍ വീഴുന്നുണ്ട്.


   എന്നാല്‍ ഇതൊന്നും കൂസാതെ ബൈക്ക് നിര്‍ത്താതെ വേഗത കുറയ്ക്കാതെ പാഞ്ഞു പോകുന്നതും ദൃശ്യങ്ങളില്‍ കാണാം. ബൈക്കിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാകാം കാരണം എന്ന് ചിലര്‍ നിഗമനങ്ങള്‍ രേഖപ്പെടുത്തുമ്പോള്‍ മറ്റു ചിലര്‍ ബൈക്ക് ഓടിച്ചയാളുടെ അമിത വേഗതയെ വിമര്‍ശിക്കുന്നതുമുണ്ട്. ഇതിനകം ലക്ഷക്കണക്കിന് പേര്‍ സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ കണ്ടുകഴിഞ്ഞു.
   Published by:Jayesh Krishnan
   First published:
   )}