തിരക്കേറിയ റോഡിൽ ഗതാഗത നിയമം ലംഘിച്ച് കാർ; തടയാൻ ശ്രമിച്ച ട്രാഫിക് പൊലീസിനെ ബോണറ്റിൽ വലിച്ചിഴച്ച് മുന്നോട്ട് : സിസിടിവി ദൃശ്യങ്ങൾ

ബോണറ്റിൽ നിന്ന് ഉദ്യോഗസ്ഥൻ താഴെ വീഴുന്നതുവരെ കാർ മുന്നോട്ടുപോയി. താഴെ വീണ ഉദ്യോഗസ്ഥന് പരിക്കുകളുണ്ട്.

News18 Malayalam | news18-malayalam
Updated: October 27, 2020, 7:18 PM IST
തിരക്കേറിയ റോഡിൽ ഗതാഗത നിയമം ലംഘിച്ച് കാർ; തടയാൻ ശ്രമിച്ച ട്രാഫിക് പൊലീസിനെ ബോണറ്റിൽ വലിച്ചിഴച്ച് മുന്നോട്ട് : സിസിടിവി ദൃശ്യങ്ങൾ
cctv
  • Share this:
തിരക്കേറിയ റോഡിൽ ഗതാഗത നിയമം ലംഘിച്ചെത്തിയ കാർ തടയാൻ ശ്രമിച്ച ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനെ ബോണറ്റിൽ വലിച്ചിഴച്ച് കാർ മുന്നോട്ട് പാഞ്ഞു. മധ്യപ്രദേശിലാണ് സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു. ജബൽപൂരിലെ മാർക്കറ്റ് റോഡിൽ ഇന്നലെയാണ് സംഭവം ഉണ്ടായത്.

തിരക്കേറിയ റോഡിലൂടെ വേഗത്തിലെത്തിയ കാർ ഉദ്യോഗസ്ഥൻ തടയാൻ ശ്രമിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. എന്നാൽ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടിട്ടും വോഗത കുറയ്ക്കാൻ ഡ്രൈവർ തയ്യാറായില്ല. ഡ്രൈവർ കാർ നിർത്താതെ മുന്നോട്ടു പോവുകയായിരുന്നു. ഇതോടെ സ്വയ രക്ഷാർഥം ഉദ്യോഗസ്ഥന്‍ കാറിന്റെ ബോണറ്റിൽ കയറുകയായിരുന്നു.

ബോണറ്റിൽ നിന്ന് ഉദ്യോഗസ്ഥൻ താഴെ വീഴുന്നതുവരെ കാർ മുന്നോട്ടുപോയി. താഴെ വീണ ഉദ്യോഗസ്ഥന് പരിക്കുകളുണ്ട്. എഎൻഐ ആണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സുരേന്ദ്ര യാദവ് എന്ന ഉദ്യോഗസ്ഥനാണ് പരിക്കേറ്റത്.

ട്രാഫിക് നിയമം ലംഘിച്ചെത്തിയ കാർ തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥനെ ബോണറ്റിൽ വലിച്ചിഴച്ചു. പരിശീലനം ലഭിച്ചിരുന്നതിനാൽ സ്വയ രക്ഷയ്ക്കായി ഇദ്ദേഹം ബോണറ്റിൽ കയറി. എന്നാൽ കാറിന് വേഗത കൂടിയപ്പോൾ ഇദ്ദേഹം നിലത്തു വീണു. ഇദ്ദേഹത്തിന് കൈകൾക്ക് പരിക്കേറ്റു- സ്റ്റേഷൻ ഹൗസ് ഓഫീസർ വിജയ് തിവാരി എഎൻഐയോട് പറഞ്ഞു.

ദിവസങ്ങൾക്ക് മുമ്പ് ഡൽഹിയിൽ സമാനമായ സംഭവം ഉണ്ടായിരുന്നു. അശ്രദ്ധമായി വാഹനം ഓടിച്ചത് തടയാൻ ശ്രമിച്ച ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനെ ഇടിച്ചിട്ട് കാറുമായി പാഞ്ഞ് ഡ്രൈവർ. ഡല്‍ഹിയിലെ ദവ്ല കുവാ മേഖലയിലെ തിരക്കേറിയ റോഡിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.
Published by: Gowthamy GG
First published: October 27, 2020, 7:18 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading