• HOME
  • »
  • NEWS
  • »
  • buzz
  • »
  • 'നമ്മുടെ കാലത്തെ ദൈവത്തിന്റെ പടം' പങ്കുവെച്ച് ജോയ് മാത്യു

'നമ്മുടെ കാലത്തെ ദൈവത്തിന്റെ പടം' പങ്കുവെച്ച് ജോയ് മാത്യു

നമ്മുടെ കാലത്തെ ദൈവം എന്ന തലക്കെട്ടോടെ ഒരു സിസിറ്റിവി ക്യാമറാ ചിത്രമാണ് ജോയ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കു വച്ചിരിക്കുന്നത്.

joy mathew

joy mathew

  • News18
  • Last Updated :
  • Share this:
    നമ്മുടെ കാലത്തെ ദൈവത്തിന്റെ ചിത്രം പങ്കുവച്ച് സംവിധായകനും അഭിനേതാവുമായ ജോയ് മാത്യു. നമ്മുടെ കാലത്തെ ദൈവം എന്ന തലക്കെട്ടോടെ ഒരു സിസിറ്റിവി ക്യാമറാ ചിത്രമാണ് ജോയ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കു വച്ചിരിക്കുന്നത്.

    ജനാധിപത്യത്തെ നിരീക്ഷിക്കുകയും സംരക്ഷിക്കുകയും എടുത്തു കാട്ടുകയും ചെയ്യുന്ന ഈ കാലഘട്ടത്തിലെ ദൈവം എന്നാണ് അദ്ദേഹം സിസിറ്റിവിയെ വിശേഷിപ്പിച്ച് ഫേസ്ബുക്കിൽ കുറിച്ചത്.

    Also Read മീണയുടെ സ്ഥിരീകരണം ബൂത്തുപിടിത്തത്തിനും കള്ളവോട്ടിനുമെതിരെ നടത്തിയ ധാര്‍മിക സമരത്തിന്റെ വിജയം

    കണ്ണൂരിലെ ഒരു മണ്ഡലത്തിലെ കള്ളവോട്ടിന്റെ സിസിറ്റിവി ദൃശ്യങ്ങൾ ചർച്ചയും വിവാദവുമായിരിക്കുന്ന സാഹചര്യത്തിലാണ് ജോയി മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് എന്നതാണ് ശ്രദ്ധേയം. നേരത്തെ കള്ളവോട്ട് വിഷയത്തിൽ ജോയ് മാത്യു ഇട്ട മറ്റൊരു പോസ്റ്റിനെതിരെ വിമര്‍ശനങ്ങൾ ഉയർന്നിരുന്നു. കള്ളന്‍മാരായ നമ്മള്‍ കള്ളവോട്ട് ചെയ്യുന്നതിൽ എന്തത്ഭുതം എന്ന കുറിപ്പാണ് ചർച്ചകൾക്കിടയാക്കിയത്.



    (അഭിപ്രായം വ്യക്തിപരം)

    First published: