HOME /NEWS /Buzz / വീടിനുള്ളിലേക്ക് കയറി പോയ ആൾ അപ്രത്യക്ഷനായി; വീഡിയോ വൈറൽ

വീടിനുള്ളിലേക്ക് കയറി പോയ ആൾ അപ്രത്യക്ഷനായി; വീഡിയോ വൈറൽ

(വീഡിയോ ദൃശ്യം)

(വീഡിയോ ദൃശ്യം)

CCTV visuals support claim that a man who entered home never returned | അകത്തേക്ക് കയറിയ ആൾ പിന്നീട് തിരിച്ചിറങ്ങിയില്ല. ഇയാളെ ദുരൂഹ സാഹചര്യത്തിൽ കാണാതായിട്ട് മാസം ഒന്ന് കഴിഞ്ഞു

  • Share this:

    അപസർപ്പക കഥകളിലും സിനിമയിലും മറ്റും പലരും കണ്ടിരിക്കാൻ സാധ്യതയുള്ള കാര്യമാണ് ഇപ്പോൾ ഒരിടത്തു സംഭവിച്ചിരിക്കുന്നത്. ഒരുപക്ഷേ പല പ്രേത സിനിമകളിലും നിങ്ങൾ ഈ ദൃശ്യം കണ്ടുപഴകിക്കാണും. വെറുതെ നടന്നു പോകുന്ന ഒരാൾ പെട്ടെന്ന് ചുമരിലേക്കോ മറ്റെങ്ങോട്ടുമെങ്കിലുമോ മാഞ്ഞും അലിഞ്ഞും ചേരുന്നു.

    എന്നാൽ സ്വന്തം വീട്ടിലേക്ക് ഒരാൾ കയറിപ്പോയാൽ എങ്ങനെയാണ് അപ്രത്യക്ഷനാവുക? അതും കൃത്യമായി സി.സി.ടി.വി. ദൃശ്യങ്ങളിൽ ഇയാൾ ഉള്ളിലേക്ക് കയറിപ്പോകുന്ന ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. പക്ഷെ പിന്നീടൊരിക്കലും ഒരുതരത്തിലും ഇയാൾ ആ വീട്ടിൽ നിന്നും പുറത്തുവരികെയോ, മറ്റെവിടെയെങ്കിലും ഉണ്ടാവുകയോ ചെയ്തിട്ടില്ല. ഒരു മാസമായി ഈ മനുഷ്യൻ അജ്ഞാതനായി തുടരുകയാണ്.

    'ക്രൈം സീൻ: ദി വാനിഷിംഗ്‌ അറ്റ് സിസിൽ ഹോട്ടൽ' കണ്ടവർ സമാന സാഹചര്യം പരിചയിച്ചിരിക്കാം.

    50 വയസ്സുകാരനായ കമ്പ്യൂട്ടർ എഞ്ചിനീയർ സ്വന്തം അപ്പാർട്മെന്റിലേക്ക് കയറിപ്പോകുന്നത് കാണാം. സാൻ ഫ്രാൻസിസ്‌കോയിലെ മിഷൻ ജില്ലയിലാണ് സംഭവം നടന്നത്. കയറുന്നതല്ലാതെ പിന്നെ ഇയാൾ പുറത്തേക്കിറങ്ങിയിട്ടേയില്ല.

    സി.സി.ടി.വി. ദൃശ്യങ്ങൾ അനുസരിച്ച് ജനുവരി എട്ടാം തിയതി ഇയാൾ ഫ്ലാറ്റിൽ കയറി പോകുന്നുണ്ട്. മുൻവാതിലിലൂടെയാണ് അകത്തേക്ക് പ്രവേശിച്ചത്. ശേഷം ഒരു കുപ്പി വൈനുമായി ഇയാൾ പിറ്റേന്ന് ഉണർന്നെഴുന്നേറ്റു വരുന്നത് വരെ ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. (വീഡിയോ ചുവടെ)

    ' isDesktop="true" id="349137" youtubeid="KrTFX-yndJE" category="buzz">

    ക്രിസ്റ്റ് വോട്ടേൽ എന്നാണ് ഇയാളുടെ പേര്. ഇയാൾ അപാർട്മെന്റിന്റെ ഒരു വഴിയിലൂടെയും പുറത്തേക്കു പോകുന്ന ദൃശ്യങ്ങൾ പതിഞ്ഞിട്ടില്ല. അവസാനമായി ഇയാൾ വീട്ടുകാരോട് സംസാരിച്ചിട്ടുണ്ട്. പക്ഷെ എങ്ങോട്ടെങ്കിലും പോകുന്നതായോ മറ്റും ഒന്നും തന്നെ പറഞ്ഞിട്ടുമില്ല.

    ഇയാൾക്ക് അടുത്തുള്ള രണ്ടു പ്രദേശങ്ങൾ സന്ദർശിക്കുന്ന പതിവുണ്ട്. എന്നാൽ ഇവിടങ്ങളിലും കണ്ടിട്ടില്ല എന്ന് സഹോദരി പറഞ്ഞു. ബാങ്ക് അക്കൗണ്ടിൽ നിന്നുപോലും ഇടപാടുകൾ നടന്നിട്ടില്ല എന്ന് സഹോദരി. തങ്ങൾ പരിഭ്രാന്തരാണ് എന്നും സാഹോദരി കൂട്ടിച്ചേർത്തു. ജനുവരി 13ന് ഇവർ പോലീസിൽ പരാതി നൽകുകയായിരുന്നു.

    ഫ്ലാറ്റ് പരിശോധിച്ച പോലീസുകാർക്ക് ഫ്ലാറ്റിൽ ദുരൂഹമായി എന്തെങ്കിലും നടന്നതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വാതിലിന്റെ ചെയിൻ പോലും പൂട്ടിയ നിലയിലായിരുന്നു. കുടുംബാംഗങ്ങൾ തന്നെ ഒരു അന്വേഷകനെ ചുമതലപ്പെടുത്തി. ഏതോ ഒരു കൂട്ടുകെട്ടാണ് ഇദ്ദേഹത്തിന്റെ തിരോധനത്തിനു പിന്നിൽ എന്നാണ് അയാൾ കണ്ടെത്തിയത്.

    കാണാതായ ആളെ കണ്ടെത്തിയത് ശുചിമുറിയിൽ നിന്നും

    നാട്ടുകാരെയും, പോലീസിനെയും, ഫയർഫോഴ്സിനെയും മുൾമുനയിൽ നിർത്തിയ യുവാവിനെ മണിക്കുറുകൾക്ക് ശേഷം ശുചി മുറിയിൽ നിന്ന് കണ്ടെത്തിയ സംഭവം നടന്നത് കൊല്ലത്താണ്. പോലീസ് ട്രെയിനിയായ കൊല്ലം ചവറ വടക്കുംഭാഗം സ്വദേശിയെയാണ് മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ കായലിന് സമീപത്തെ ശുചി മുറിയിൽ നിന്ന് കണ്ടെത്തിയത്‌. 2020 ജൂണിലായിരുന്നു സംഭവം.

    Summary: A man who had entered his apartment in San Franciso has disappeared since the past one month. The man could not be traced exiting the apartment from any of the CCTV visuals.

    First published:

    Tags: Cctv, Cctv visual, Viral, Viral news