കേരളത്തിന്റെ പത്മ പുരസ്‌കാര പട്ടിക, കേന്ദ്രം പൂർണമായി തള്ളുന്നത് ആദ്യം; ഒഴിവാക്കപ്പെട്ട പ്രമുഖർ ആരൊക്കെ?

Centre rejects nomination list from Kerala for Padma Awards | തഴയപ്പെട്ടവരിൽ പ്രമുഖ സിനിമാ, സാംസ്കാരിക വ്യക്തിത്വങ്ങളും

News18 Malayalam | news18-malayalam
Updated: February 14, 2020, 8:00 AM IST
കേരളത്തിന്റെ പത്മ പുരസ്‌കാര പട്ടിക, കേന്ദ്രം പൂർണമായി തള്ളുന്നത് ആദ്യം; ഒഴിവാക്കപ്പെട്ട പ്രമുഖർ ആരൊക്കെ?
പത്മ പുരസ്കാരങ്ങൾ
  • Share this:
ചരിത്രത്തിലാദ്യമായി കേരളം നൽകിയ പത്മ പുരസ്‌കാര പട്ടികയെ പൂർണ്ണമായും തള്ളി കേന്ദ്രം. പുരസ്കാരങ്ങൾ ലഭിച്ച മലയാളികൾ പട്ടികയിൽ പേരില്ലാത്തവരുമാണ്.

പത്മഭൂഷണു വേണ്ടി ശുപാർശ ചെയ്യപ്പെട്ടത് കലാമണ്ഡലം ഗോപി (കഥകളി), മമ്മൂട്ടി (സിനിമ), സുഗതകുമാരി (സാഹിത്യം, സാമൂഹിക പ്രവർത്തനം), മട്ടന്നൂർ ശങ്കരൻകുട്ടി (കല), റസൂൽപൂക്കുട്ടി (സിനിമ), മധു (സിനിമ), ശോഭന (സിനിമ), പെരുവനം കുട്ടൻ മാരാർ (കല) എന്നിവരാണ്.

47 പേരുടെ പട്ടികയായിരുന്നു പത്മശ്രീക്കായി നല്കിയിരുന്നതിൽ. ഇതിൽ സൂര്യകൃഷ്ണമൂർത്തി, കാനായി കുഞ്ഞിരാമൻ, ആർട്ടിസ്റ്റ് നമ്പൂതിരി, കെ.പി.എ.സി. ലളിത, എം.എൻ. കാരശ്ശേരി, ആർച്ച് ബിഷപ് സൂസപാക്യം, ഡോ. വി.പി.ഗംഗാധരൻ, നെടുമുടി വേണു, പി. ജയചന്ദ്രൻ, ഐ.എം. വിജയൻ, ബിഷപ് മാത്യു അറയ്ക്കൽ, എം.കെ. സാനു എന്നിവർ ഉൾപ്പെടും.

ആത്മീയാചാര്യൻ ശ്രീ. എം (എം. മുംതാസ് അലി), അന്തരിച്ച നിയമപണ്ഡിതൻ പ്രഫ. എൻ.ആർ. മാധവമേനോൻ എന്നിവർക്ക് പത്മഭൂഷൺ നൽകി. സാമൂഹിക പ്രവർത്തകൻ എം.കെ. കഞ്ഞോൾ, ശാസ്ത്രജ്ഞൻ കെ.എസ്. മണിലാൽ, എഴുത്തുകാരൻ എൻ. ചന്ദ്രശേഖരൻ നായർ, നോക്കുവിദ്യ പാവകളി കലാകാരി എം.എസ്.പങ്കജാക്ഷി എന്നിവരാണ് പത്മശ്രീ ജേതാക്കൾ.

സംസ്ഥാനം നൽകുന്ന പട്ടിക പരിശോധിക്കുന്നത് പ്രധാനമന്ത്രി നിയോഗിച്ച അവാർഡ് നിർണ്ണയ സമിതിയാണ്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: February 14, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading