• News
  • World Cup 2019
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഋതികയ്ക്ക് പ്രണയസമ്മാനവുമായി രോഹിത്!

News18 Malayalam
Updated: April 2, 2018, 9:40 PM IST
ഋതികയ്ക്ക് പ്രണയസമ്മാനവുമായി രോഹിത്!
News18 Malayalam
Updated: April 2, 2018, 9:40 PM IST
ലോകമെങ്ങും പ്രണയദിനം ആഘോഷിക്കുന്ന ഈ വേളയിൽ ക്രിക്കറ്റ് താരം രോഹിത് ശർമ്മയുടെ വക ഒരു തകർപ്പൻ പ്രണയ സമ്മാനം.കഴിഞ്ഞ ദിവസം പോർട്ട് എലിസബത്തിൽ ദക്ഷിണാഫ്രിക്കയ്ക്കുനേരെ ഇന്ത്യയുടെ വിജയത്തിനു അടിത്തറയായതു രോഹിതിന്റെ തകർപ്പൻ സെഞ്ച്വറിയാണ്.

രോഹിതിന്റെ പതിനേഴാം ഏകദിന സെഞ്ചുറിയുടെ(115) മികവിൽ, അഞ്ചാം ഏകദിനത്തിൽ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ, 50 ഓവറിൽ നേടിയത് ഏഴ് വിക്കറ്റിന് 274 റൺസ്. രോഹിത് ശർമ്മയ്ക്കൊഴികെ മറ്റ് ഇന്ത്യൻ ബാറ്റ്‌സ്‌ന്മാർക്കൊന്നും ദക്ഷിണാഫ്രിക്കൻ ബൗളിങ്ങിനെ കാര്യമായി ചെറുക്കാൻ കഴിഞ്ഞിരുന്നില്ല.

രോഹിതിന്റെ ഈ വിജയത്തിനും സാക്ഷിയായി ഭാര്യ ഋതിക. കഴിഞ്ഞ വർഷം ഈ ഇന്ത്യൻ നായകൻറെ ഇന്നിങ്‌സ് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളെ ഞെട്ടിച്ചതായിരുന്നു.അന്ന് രോഹിത് ഇരട്ട സെഞ്ച്വറി തികച്ചതോടെ വേദിയിലിരുന്ന ഭാര്യ റിതികയുടെ കണ്ണുകൾ ആനന്ദാശ്രു പൊഴിച്ചു. അന്നത്തെ ഇരട്ട സെഞ്ച്വറി ഋതികയ്ക്ക് സമ്മാനിച്ച വിവാഹവാർഷിക സമ്മാനമായിരുന്നെങ്കിൽ, ഇന്ന് ഈ പ്രണയ ദിനത്തിൽ ഋതികയ്ക്ക്  ഒരു പ്രണയ സമ്മാനം പോലെ രോഹിതിന്റെ അടുത്ത സെഞ്ച്വറി.
First published: February 14, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...