നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • 52 ലക്ഷം രൂപ ശമ്പളം ജീവനക്കാർക്കായി CEO വേണ്ടെന്നു വെച്ചു; മണ്ടൻ തീരുമാനമെന്ന് പറഞ്ഞവർക്ക് തെറ്റി; കമ്പനിയുടെ വളർച്ച മൂന്നിരട്ടി

  52 ലക്ഷം രൂപ ശമ്പളം ജീവനക്കാർക്കായി CEO വേണ്ടെന്നു വെച്ചു; മണ്ടൻ തീരുമാനമെന്ന് പറഞ്ഞവർക്ക് തെറ്റി; കമ്പനിയുടെ വളർച്ച മൂന്നിരട്ടി

  കോവിഡ് പ്രതിസന്ധികളില്‍ നേരിയ ആശ്വാസം കണ്ടതോടെ ഇന്ത്യന്‍ കമ്പനികള്‍ ഈ വര്‍ഷം 7.7 ശതമാനത്തോളം ശമ്പള വര്‍ധനവ് നല്‍കിയേക്കുമെന്ന് സര്‍വേ റിപ്പോര്‍ട്ട്.

  • Share this:
   യുഎസ് ആസ്ഥാനമായുള്ള ക്രെഡിറ്റ് കാര്‍ഡ് പ്രോസസ്സിംഗ് കമ്പനിയായ ഗ്രാവിറ്റി പേയ്‌മെന്റിന്റെ സിഇഒ ഡാന്‍ പ്രൈസ്, തന്റെ 100ല്‍ അധികം ജീവനക്കാരുടെ വാര്‍ഷിക ശമ്പളം കുറഞ്ഞത് 70,000 ഡോളര്‍ വരെ ഉയര്‍ത്താന്‍ സ്വന്തം ശമ്പളമായ 1 മില്യണ്‍ ഡോളറിന്റെ 90 ശതമാനവും വെട്ടിക്കുറയ്ക്കുമെന്ന് ആറ് വര്‍ഷം മുമ്പ് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ഇതോടെ പ്രതിവര്‍ഷം, ഏകദേശം 51,00,000 ലക്ഷം രൂപയാണ് ഡാനിന്റെ ശമ്പളത്തില്‍ നിന്ന് കുറഞ്ഞത്.

   ഈ വര്‍ഷം ഏപ്രില്‍ 13ന്, തന്റെ പ്രഖ്യാപനത്തിന്റെ ആറാം വാര്‍ഷികത്തില്‍, 2015 മുതല്‍ കമ്പനിയുടെ വരുമാനം മൂന്നിരട്ടിയായെന്ന് ഡാന്‍ ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. തന്റെ തീരുമാനം കമ്പനിയുടെ വളര്‍ച്ചയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ചുവെന്നാണ് സിഇഒ വ്യക്തമാക്കിയത്.

   'ആറ് വര്‍ഷത്തിന് ശേഷം ഞങ്ങളുടെ വരുമാനം മൂന്നിരട്ടിയായി. ഏറ്റവും പ്രധാനമായി, ജീവനക്കാരും കമ്പനിയും പല തരത്തില്‍ അഭിവൃദ്ധി പ്രാപിച്ചുവെന്ന് ' നേട്ടത്തെക്കുറിച്ച് സംസാരിച്ച ഡാന്‍ പറഞ്ഞു. ജീവനക്കാര്‍ പുതിയ വീടുകള്‍ വാങ്ങിയെന്നും ജനിക്കുന്ന കുട്ടികളുടെ എണ്ണം 10 മടങ്ങ് വര്‍ദ്ധിച്ചുവെന്നും ഡാന്‍ കൂട്ടിച്ചേര്‍ത്തു. ഡാന്‍ ജീവനക്കാരന്റെ സമ്പാദ്യം വര്‍ദ്ധിക്കുകയും കടങ്ങള്‍ തീര്‍ക്കുകയും ചെയ്തു.

   ആറ് വര്‍ഷം മുമ്പ് ഈ തീരുമാനം പ്രഖ്യാപിച്ചപ്പോള്‍ ഡാന്‍ തന്റെ ജീവനക്കാരുടെ കൈയടികള്‍ക്കു പുറമേ, ചില വിമര്‍ശനങ്ങളും ഏറ്റുവാങ്ങിയിരുന്നു. ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഡാനിനെ വിമര്‍ശിച്ച പലരും അദ്ദേഹത്തെ ഒരു സോഷ്യലിസ്റ്റ് എന്ന് വിളിച്ചു.

   ആ വിമര്‍ശനത്തിന് മറുപടിയായി, ഡാന്‍ ചില വീഡിയോ ക്ലിപ്പുകള്‍ പങ്കുവച്ചു. എന്നാല്‍ ചില ആളുകള്‍ ഇപ്പോഴും തന്റെ കമ്പനി പരാജയപ്പെട്ടുവെന്നാണ് അവകാശപ്പെടുന്നതെന്നും ഡാന്‍ പറയുന്നു.
   ഈ തീരുമാനത്തെക്കുറിച്ച് ആദ്യം സംശയിക്കുകയും വിമര്‍ശിക്കുകയും ചെയ്ത ആളുകളുമായി കമ്പനിയുടെ നേട്ടത്തെക്കുറിച്ചുള്ള വാര്‍ത്ത പങ്കിടേണ്ടതുണ്ടെന്ന് ഡാന്‍ തന്റെ ഒരു ട്വീറ്റില്‍ വ്യക്തമാക്കി. കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഇന്‍ഡിഗോ സിഇഒ റോണോജോയ് ദത്ത തന്റെ സ്വന്തം ശമ്പളം 25 ശതമാനം വെട്ടിക്കുറച്ചിരുന്നു. എന്നാല്‍ ഇതിനോടൊപ്പം ജീവനക്കാരുടെ ശമ്പളവും വെട്ടിക്കുറച്ചിരുന്നു.

   കോവിഡ് പ്രതിസന്ധികളില്‍ നേരിയ ആശ്വാസം കണ്ടതോടെ ഇന്ത്യന്‍ കമ്പനികള്‍ ഈ വര്‍ഷം 7.7 ശതമാനത്തോളം ശമ്പള വര്‍ധനവ് നല്‍കിയേക്കുമെന്ന് സര്‍വേ റിപ്പോര്‍ട്ട്. ബ്രിക് രാജ്യങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 2020 ല്‍ ഇത് 6.1 % ആയിരുന്നു. രാജ്യാന്തര തൊഴില്‍ സേവന ദാതാക്കളായ Aon Plc നടത്തിയ സര്‍വ്വേ ഫലമാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സര്‍വേയില്‍ പങ്കെടുത്ത 88% കമ്പനികളും ശമ്പള വര്‍ധനവ് ഈ വര്‍ഷം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന സൂചനകളാണ് നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 75% ആയിരുന്നു.
   Published by:Jayashankar AV
   First published:
   )}