HOME » NEWS » Buzz » CHAHALS NEW TIKTOK VIDEO WITH ROHIT AND KHALEEL AHMMED VIRAL

ചാഹലിന്റെ തല തിരിഞ്ഞു; രക്ഷിക്കാനെത്തി രോഹിത്തും ഖലീലും; പിന്നെ നടന്നത് ശരിക്കും കോമഡി: വൈറലായി ടിക്ടോക് വീഡിയോ

ചാഹലിന്റെ തല തിരിഞ്ഞുപോയെന്ന് തെറ്റിദ്ധരിച്ച് അഹമ്മദ് അത് നേരെയാക്കാൻ ശ്രമിക്കുകയാണ്. ഇതിനിടെ രോഹിത്തും സഹായത്തിനെത്തുന്നുണ്ട്.

News18 Malayalam | news18-malayalam
Updated: February 26, 2020, 1:19 PM IST
ചാഹലിന്റെ തല തിരിഞ്ഞു; രക്ഷിക്കാനെത്തി രോഹിത്തും ഖലീലും; പിന്നെ നടന്നത് ശരിക്കും കോമഡി: വൈറലായി ടിക്ടോക് വീഡിയോ
chahal tiktok
  • Share this:
സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവായ ഒരു താരമുണ്ട് ഇന്ത്യൻ ടീമിൽ. അത് മറ്റാരുമല്ല നമ്മുടെ സ്വന്തം യുസ്വേന്ദ്ര ചാഹൽ തന്നെ. സമൂഹ മാധ്യമങ്ങളിലൂടെ ഇതിനോടകം പങ്കുവെച്ച നിരവധി വീഡിയോകളിലൂടെ താരം ആരാധകരെ രസിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ മറ്റൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് ചാഹൽ. ചാഹലിനൊപ്പം രോഹിത് ശർമയും ഖലീൽ അഹമ്മദും ഉണ്ട്.

also read:നരേന്ദ്ര മോദി അധികാരത്തിൽ തുടരുന്നിടത്തോളം കാലം ഇന്ത്യാ- പാക് ബന്ധം മെച്ചപ്പെടില്ല: ഷാഹിദ് അഫ്രീദി

ന്യൂസിലാൻഡ് പര്യടനം നടത്തുന്ന ഇന്ത്യൻ ടീമിൽ ചാഹലിന് ഇടം നേടാനായില്ല. പരിക്ക് കാരണം രോഹിത്തും ടീമിലില്ല. കൂടാതെ ഖലീൽ അഹമ്മദിനും ടീമിൽ ഇടംകിട്ടിയിട്ടില്ല. ഈ ഇടവേള ആനന്ദകരമാക്കുകയാണ് ഈ മൂവർ സംഘം. ബോളിവുഡ് ചിത്രത്തിൽ നിന്നുള്ള ഒരു ഭാഗമാണ് മൂവരും അഭിനയിച്ചിരിക്കുന്നത്.

ജാക്കറ്റ് തിരിച്ചിട്ട് കിടന്നുറങ്ങുന്ന ചാഹലാണ് വീഡിയോയിൽ. അദ്ദേഹത്തിന്റെ സുഹൃത്തുക്കളായി രോഹിത്തും അഹമ്മദും ഉണ്ട്. ചാഹലിന്റെ തല തിരിഞ്ഞുപോയെന്ന് തെറ്റിദ്ധരിച്ച് അഹമ്മദ് അത് നേരെയാക്കാൻ ശ്രമിക്കുകയാണ്. ഇതിനിടെ രോഹിത്തും സഹായത്തിനെത്തുന്നുണ്ട്. എന്നാൽ തലയല്ല ജാക്കറ്റാണ് തിരിഞ്ഞതെന്നു പറഞ്ഞ് ചാഹൽ ഒരു വിധത്തിൽ രക്ഷപ്പെടുകയാണ്. നീ എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് ചോദിച്ച് അഹമ്മദ് ചാഹലിനെ ചവിട്ടുകയാണ്- ഈ വീഡിയോയാണ് ചാഹൽ ടിക്ടോക്കിൽ പങ്കുവെച്ചിരിക്കുന്നത്.

ട്വിറ്ററിൽ പങ്കുവെച്ച വീഡിയോ വൈറലായിട്ടുണ്ട്. ലക്ഷക്കണക്കിനു ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. ഞങ്ങൾ തിരിച്ചെത്തി എന്ന് കുറിച്ചു കൊണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.



Published by: Gowthamy GG
First published: February 26, 2020, 1:19 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories