ന്യൂ മെക്സിക്കോ യൂണിവേഴ്സിറ്റി വിദ്യാർത്ഥിയായ കൊണാർഡ് ഡോറനും കാമുകിയും ഒന്നിച്ചാണ് സർവകലാശാലയ്ക്ക് സമീപമുള്ള വാടക വീട്ടിൽ കഴിയുന്നത്. ഇവിടെ താമസം തുടങ്ങിയ നാൾ മുതൽ എന്തെങ്കിലുമൊക്കെ മോഷണം പോകുന്നത് പതിവായിരുന്നു. കള്ളനെ പിടിക്കാൻ ചില ശ്രമങ്ങളൊക്കെ നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല. പിന്നീട് വേറെ വഴിയൊന്നുമില്ലാത്തതുകൊണ്ട് മോഷണവുമായി ഇരുവരും ഒരുവിധം പൊരുത്തപ്പെട്ട് ജീവിക്കുകയായിരുന്നു.
അതിനിടയിലാണ് രസകരമായ അനുഭവം ഡോറനും കാമുകി ആൻഡ്രിയയ്ക്കും ഉണ്ടായത്. ക്രിസ്മസ് അവധിക്കു മുമ്പായിരുന്നു സംഭവം. പതിവു പോലെ പാർട്ട് ടൈം ജോലിക്കു പോകുന്നതിന് മുമ്പ് പഴയ രണ്ട് കസേരകൾ എടുത്ത് വീടിന് പുറത്ത് ഇട്ടിരുന്നു. കേടുപാടുകൾ വന്നതിനാൽ മിനുക്കു പണി നടത്താനായിരുന്നു പുറത്തിട്ടത്. ആർക്കും വേണ്ടാത്ത പഴയ കസേരയൊന്നും മോഷണം പോകില്ലെന്നും കരുതി. പക്ഷേ, അതു തന്നെ സംഭവിച്ചു.
ജോലി കഴിഞ്ഞ് തിരിച്ചെത്തിയ ഡോറൻ പുറത്തു വെച്ച കസേരകൾ അവിടെ കണ്ടില്ല. അതും കള്ളൻ കൊണ്ടുപോയോ എന്നതശയിച്ച് ഡോറനും ആൻഡ്രിയയും പരസ്പരം നോക്കിയിരുന്നു. ദിവസങ്ങൾക്ക് ശേഷം ക്രിസ്മസ് അവധിക്ക് കുടുംബാംഗങ്ങളെ കാണാൻ ഇരുവരും നാട്ടിലേക്കും പോയി.
You may also like:കിടപ്പുമുറിയും കുളിമുറിയും മാത്രമല്ല, ഏഴ് ജയിലുകളുമുണ്ട്; വിൽപ്പനയ്ക്ക് വെച്ച വീടിന്റെ പ്രത്യേകതകൾക്രിസ്മസും അവധിയുമൊക്കെ കഴിഞ്ഞ് തിരികേ എത്തിയ ഇരുവരേയും കാത്ത് ദേ കിടക്കുന്നു രണ്ട് പുത്തൻ കസേരകൾ. വീടിന് പുറത്ത് പുത്തൻ പുതിയ കസേരകൾ കണ്ട് അന്തംവിട്ട ഡോറനും ആൻഡ്രിയയും കാര്യം മനസ്സിലാകാൻ അൽപ്പം സമയമെടുത്തു. ഇത് പുതിയ കസേരകളല്ല, മോഷണം പോയി എന്നു തങ്ങൾ കരുതിയ ആ പഴയ കസേരകളാണ്!.
You may also like:പോസ്റ്റുകളെല്ലാം ഡിലീറ്റ് ചെയ്തു; ഇപ്പോൾ വന്നിരിക്കുന്നത് ശബ്ദ സന്ദേശം; ദീപികയ്ക്ക് എന്തുപറ്റി?ഡോറന്റെ വീട്ടിൽ നിന്നും ഏതോ കള്ളൻ കൊണ്ടുപോയി എന്ന് കരുതിയ കസേര മിനുക്കുപണിയൊക്കെ ചെയ്ത് പെയിന്റടിച്ച് പുത്തനാക്കി തിരികെ എത്തിച്ചതാണ്. ക്രിസ്മസിന് ലഭിച്ച സമ്മാനം എന്നാണ് ഡോറൻ പുത്തൻ കസേരകളെ കുറിച്ച് പറയുന്നത്.
കസേരയ്ക്കൊപ്പം ഒരു കത്തും ഡോറന് കിട്ടിയിരുന്നു. മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ ചെയ്തത് എന്നാണത്രേ കത്തിൽ പറയുന്നത്. അദൃശ്യനായ കള്ളൻ ആരാണെന്ന് മാത്രം ഇതുവരെ ഇരുവർക്കും കണ്ടെത്താനായിട്ടില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.