നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • Giant Vegetables Championship | ഭീമന്‍ പച്ചക്കറികള്‍ക്കായുള്ള ചാമ്പ്യന്‍ഷിപ്പ്; ഗിന്നസ് ലോക റെക്കോര്‍ഡ് നേടിയ കൃഷിക്കാരെ പരിചയപ്പെടാം

    Giant Vegetables Championship | ഭീമന്‍ പച്ചക്കറികള്‍ക്കായുള്ള ചാമ്പ്യന്‍ഷിപ്പ്; ഗിന്നസ് ലോക റെക്കോര്‍ഡ് നേടിയ കൃഷിക്കാരെ പരിചയപ്പെടാം

    കടുത്ത പോരാട്ടം നടക്കുന്ന ഈ ചാമ്പ്യന്‍ഷിപ്പില്‍ പച്ചക്കറികളുടെ വലിപ്പവും ഭാരവുമാണ് വിജയികളെ നിശ്ചയിക്കുന്നത്.

    • Share this:
      എല്ലാ വര്‍ഷവും യുകെയില്‍ (UK) പച്ചക്കറി കര്‍ഷകര്‍ തമ്മിൽ വ്യത്യസ്തമായ ഒരു പോരാട്ടം നടക്കാറുണ്ട്. ഭീമന്‍ പച്ചക്കറികള്‍ വിളയിച്ചെടുക്കുക എന്നതാണ് ആ പോരാട്ടം. ഇതിനായി ഒരു ചാമ്പ്യന്‍ഷിപ്പ് പോലും ഇവിടെ നടക്കുന്നു. കാനെ യുകെ നാഷണല്‍ ജയന്റ് വെജിറ്റബിള്‍സ് ചാമ്പ്യന്‍ഷിപ്പ് (CANNA UK National Giant Vegetables Championship) എന്ന ഈ മത്സരത്തില്‍ ഇവിടുത്തെ ആളുകള്‍ തങ്ങളുടെ കൃഷിയിടങ്ങളിൽ വളര്‍ത്തുന്ന ഭീമൻ പച്ചക്കറികളുമായി പങ്കെടുക്കുന്നു. ഈ വര്‍ഷം വോര്‍സെസ്റ്റര്‍ഷയറിലെ മാല്‍വേണില്‍ സംഘടിപ്പിച്ച ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ പച്ചക്കറികളുമായി ഒട്ടേറെ കര്‍ഷകര്‍ എത്തിയിരുന്നു.

      പച്ചക്കറി കര്‍ഷകര്‍ തമ്മില്‍ കടുത്ത പോരാട്ടം നടക്കുന്ന ഈ ചാമ്പ്യന്‍ഷിപ്പില്‍ പച്ചക്കറികളുടെ വലിപ്പവും ഭാരവുമാണ് വിജയികളെ നിശ്ചയിക്കുന്നത്. ഇവിടെ വിജയിക്കുന്ന കര്‍ഷകരുടെ വലിപ്പമേറിയ പച്ചക്കറികള്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് (Guinness World Record) ടൈറ്റിലുകളും സ്വന്തമാക്കുന്നു. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് തങ്ങളുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാമില്‍ ഈ വര്‍ഷത്തെ ചാമ്പ്യന്‍ഷിപ്പില്‍ നിന്നുള്ള ഒരു വീഡിയോ പങ്കുവെച്ചു. ഏകദേശം 12 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ വീഡിയോയില്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സിന്റെ എഡിറ്റര്‍-ഇന്‍-ചീഫ് ക്രെയ്ഗ് ഗ്ലെന്‍ഡേ, ചാമ്പ്യന്‍ഷിപ്പിലേക്ക് തങ്ങളുടെ പച്ചക്കറി ഉല്‍പ്പന്നങ്ങളുമായി എത്തുന്ന നിരവധി തോട്ടക്കാരോട് സംസാരിക്കുന്നത് കാണാം. ഭീമാകാരമായ മത്തങ്ങകള്‍ മുതല്‍ വലിയ വഴുതനങ്ങകള്‍ വരെ ചിത്രീകരിച്ചിട്ടുള്ള ഇന്‍സ്റ്റാഗ്രാമിലെ ഈ വീഡിയോ, പച്ചക്കറികളെക്കുറിച്ചുള്ള നെറ്റിസണ്‍മാരുടെ കാഴ്ചപ്പാട് തീര്‍ച്ചയായും മാറ്റിമറിക്കുന്ന ഒന്നാണ്.

      ഇത്രയും വലിയ പച്ചക്കറികള്‍ എങ്ങനെയാണ് വളര്‍ത്തിയതെന്ന് ഗ്ലെന്‍ഡേ തോട്ടക്കാരോട് ചോദിച്ചു. ഓരോ തോട്ടക്കാരനും ചോദ്യത്തിന് അവരുടേതായ മറുപടി ഉണ്ടായിരുന്നു. ഭീമാകാരമായ റാഡിഷ്, കാരറ്റ്, ബ്രോഡ് ബീന്‍സ് എന്നിവ കൊണ്ടുവന്ന തോട്ടക്കാരന്‍ ജോ ആതര്‍ട്ടണ്‍ അത്തരം ഉല്‍പ്പന്നങ്ങൾക്ക് പിന്നിലെ രഹസ്യം ഗ്ലെന്‍ഡേയോട് വെളിപ്പെടുത്തി, ''വര്‍ഷത്തില്‍ 365 ദിവസവും 24×7 സമയവും ഞാൻ ജോലിയിലാണ്.'' മറ്റ് തോട്ടക്കാരില്‍ നിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത് അദ്ദേഹത്തെ പിന്തുണയ്ക്കുന്ന കുടുംബമാണെന്ന് ആതര്‍ട്ടന്റെ ഭാര്യ കാര്‍മല്‍ പറഞ്ഞു. ലോകത്തിലെ ഏറ്റവും ഭാരമേറിയ ബ്രോഡ് ബീന്‍ (ഫാവ അല്ലെങ്കില്‍ ഫാബ ബീന്‍ എന്നും അറിയപ്പെടുന്നു) ഉത്പാദിപ്പിച്ചതിന് ആതര്‍ട്ടണ്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടി. ആതര്‍ട്ടണിന്റെ ബ്രോഡ് ബീന്‍ 106 ഗ്രാം (3.74 oz) ഭാരമുള്ളതാണ്. മാന്‍സ്ഫീല്‍ഡ്സ്വദേശിയായ ഈ കര്‍ഷകന്‍ ഇതുവരെ 16 ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ടൈറ്റിലുകള്‍ തകര്‍ത്തിട്ടുണ്ട്.

      Also Read-Video Chat | ആളുകൾ ഏറ്റവും കൂടുതൽ നുണ പറയുന്നത് വീഡിയോ ചാറ്റിലൂടെയെന്ന് പഠന റിപ്പോർട്ട്

      ഏറ്റവും വലിയ ഉള്ളി വളര്‍ത്തിയതിന് മുമ്പ് വാര്‍ത്തകളില്‍ ഇടം നേടിയ യുകെയിലെ നോട്ടിംഗ്ഹാംഷെയറില്‍ നിന്നുള്ള പീറ്റര്‍ ഗ്ലേസ്ബ്രൂക്കിനെയും വീഡിയോയില്‍ ഫീച്ചര്‍ ചെയ്തിട്ടുണ്ട്. 'ഉള്ളി മനുഷ്യന്‍' എന്ന വിശേഷണമുള്ള ഗ്ലേസ്ബ്രൂക്ക് ചാമ്പ്യന്‍ഷിപ്പിന് എത്തിയത് വലിയ വഴുതനങ്ങയുമായിട്ടായിരുന്നു. ഈ വര്‍ഷം ഏറ്റവും ഭാരമുള്ള വഴുതനങ്ങ കൃഷി ചെയ്തതിനുള്ള ഗിന്നസ് ലോക റെക്കോര്‍ഡ് ഗ്ലേസ്ബ്രൂക്ക് നേടി. ഇതുവരെ 17 റെക്കോര്‍ഡുകള്‍ തകര്‍ത്തിട്ടുള്ള പച്ചക്കറി കൃഷിക്കാരില്‍ ഒരാളായാണ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് ഗ്ലേസ്ബ്രൂക്കിനെ വിശേഷിപ്പിക്കുന്നത്.

      Also Read-Wife Attacked Husband | ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ വിസമ്മതിച്ചു; ഭര്‍ത്താവിനെ ഭാര്യ കുത്തിപ്പരിക്കേൽപ്പിച്ചു

      യുകെയിലെ ആദ്യത്തെ ജയന്റ് വെജിറ്റബിള്‍ മത്സരത്തിന്റെ സ്ഥാപകന്റെ മകന്‍ കെവിന്‍ ഫോര്‍ട്ടിയും മത്സരത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. തന്റെ പച്ചക്കറികളോട് താന്‍ സംസാരിക്കാറുണ്ടെന്നും ചിലര്‍ അവരുടെ പച്ചക്കറികളെ സംഗീതം കേള്‍പ്പിക്കാറുണ്ടെന്നും ഫോര്‍ട്ടി വീഡിയോയില്‍ പറയുന്നു. പല തോട്ടക്കാരും ഈ പച്ചക്കറികളെ തങ്ങളുടെ കുട്ടികളായി കാണുന്നു. പച്ചക്കറികള്‍ മനുഷ്യരാണെന്നും, തന്നെപ്പോലുള്ള തോട്ടക്കാര്‍ തങ്ങളെപ്പോലെ ഉയരത്തിലുള്ള മത്തങ്ങകള്‍ വളര്‍ത്താന്‍ ശ്രമിക്കുന്നുവെന്നും ഫോര്‍ട്ടി പറഞ്ഞു. സൗത്ത് വെയില്‍സിലെ ബാരി ഐലന്‍ഡില്‍ നിന്നുള്ള വിന്‍സെന്റ് സ്ജോഡിന്റെ 116.4 കിലോഗ്രാം ഭാരമുള്ള മത്തങ്ങ, ലോകത്തിലെ ഏറ്റവും ഭാരമുള്ള മത്തങ്ങ എന്ന പട്ടം നേടി.
      Published by:Jayesh Krishnan
      First published:
      )}