• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

സാധാരണക്കാര്‍ക്കും വിവിഐപികള്‍ക്കും വെവ്വേറെ ഭക്ഷണം; ആഢംബര വിവാഹം കൂട്ടത്തല്ലില്‍ കലാശിച്ചു


Updated: May 14, 2018, 4:13 PM IST
സാധാരണക്കാര്‍ക്കും വിവിഐപികള്‍ക്കും വെവ്വേറെ ഭക്ഷണം; ആഢംബര വിവാഹം കൂട്ടത്തല്ലില്‍ കലാശിച്ചു

Updated: May 14, 2018, 4:13 PM IST
പാറ്റ്ന: ആര്‍.ജെ.ഡി നേതാവും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായിരുന്ന ലാലു പ്രസാദ് യാദവിന്റെ മകന്റെ വിവാഹത്തില്‍ ഭക്ഷണത്തെ ചൊല്ലിയുണ്ടായ തര്‍ക്കം കൂട്ടയടിയില്‍ കലാശിച്ചു. ലാലുവിന്റെ മകന്‍ തേജ് പ്രതാപ് യാദവിന്റെയും ഐശ്വര്യ റായുടേയും വിവാഹവേദിയാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്.

ബീഹാറിലെ വെറ്റിനറി കോളേജ് ഗ്രൗണ്ടില്‍ പ്രത്യേകം തയ്യാറാക്കിയ പന്തലിലായിരുന്നു ആഢംബര വിവാഹം. വി.ഐ.പികള്‍ക്കും സാധാരണക്കാര്‍ക്കും രണ്ടു പന്തലിലാണ് ഭക്ഷണം വിളമ്പിയത്.

ഇതിനിടെ വി.ഐ.പികള്‍ക്ക് വിതരണം ചെയ്തത് കൂടുതല്‍ രുചികരമായ വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഭക്ഷണമാണെന്ന വാര്‍ത്ത പരന്നതോടെയാണ് വാക്കേറ്റവും തുടര്‍ന്ന് സംഘര്‍ഷവുമുണ്ടായത്.

വി.ഐ.പികളുടെ ഭക്ഷണം രുചികരമാണെന്ന് പുറത്തറിഞ്ഞതോടെ ആ പന്തലിലേക്ക് സാധാരണക്കാരും ഇടിച്ചുകയറുകയായിരുന്നു.

പന്തലില്‍ തള്ളിക്കയറിയവര്‍ നരത്തിവച്ചിരുന്നു ഭക്ഷണം എടുക്കുകയും അലങ്കാരവസ്തുക്കള്‍ തല്ലിത്തകര്‍ക്കുകയും പാത്രങ്ങല്‍ എറിഞ്ഞുടയ്ക്കുകയും ചെയ്തു.
പാര്‍ട്ടി നേതാക്കള്‍ ഇടപെട്ട് അണികളെ നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും ഒന്നും ഫലിച്ചില്ല.

വധൂ വരന്‍മാരെ ലാലു പ്രസാദ് ആശീര്‍വദിക്കുന്നു.


2000ത്തിലധികം പ്ലേറ്റുകള്‍ പൊട്ടിച്ചുവെന്നും മറ്റു പാത്രങ്ങളും ഉപകരണങ്ങളും മോഷ്ടിക്കപ്പെട്ടെന്നുമാണ് പാചകത്തിന്റെ ചുമതലയുണ്ടായിരുന്നു കാറ്ററിംഗ് കമ്പനി ആരോപിക്കുന്നത്. 10,000 പേര്‍ക്ക് ഭക്ഷണമൊരുക്കാനാണ് തങ്ങളോട് ആവശ്യപ്പെട്ടത്. എന്നാല്‍ 50,000ത്തോളം ആളുകള്‍ ചടങ്ങില്‍ പങ്കെടുത്തെന്നും അവര്‍ പറയുന്നു.
First published: May 13, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍