• HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral video | കോളറിടാനെത്തിയ സംരക്ഷണ പ്രവർത്തകർക്ക് നേരെ പാഞ്ഞടുത്ത് കാണ്ടാമൃഗം: വീഡിയോ

Viral video | കോളറിടാനെത്തിയ സംരക്ഷണ പ്രവർത്തകർക്ക് നേരെ പാഞ്ഞടുത്ത് കാണ്ടാമൃഗം: വീഡിയോ

കാണ്ടാമൃഗത്തിന് കോളര്‍ ധരിപ്പിച്ച ശേഷമായിരുന്നു ആക്രമണം നടന്നത്.

  • Share this:
    മൃഗങ്ങളെ നിരീക്ഷിക്കുന്നതിനും അവയുടെ സുരക്ഷക്കുമായി വനുവകുപ്പ് സാധരണയായി കോളര്‍ ഇടാറുണ്ട്. സൗത്താഫ്രിക്കയില്‍ ഇത്തരത്തില്‍ കാണ്ടാമൃഗത്തിന് (black rhino) കോളര്‍ ഇടാന്‍ എത്തിയവരെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയിലാണ് പ്രചരിക്കുന്നത്.

    കാണ്ടാമൃഗത്തിന് കോളര്‍ ധരിപ്പിച്ച ശേഷമായിരുന്നു ആക്രമണം നടന്നത്. മയക്കത്തില്‍ നിന്ന് ഉണര്‍ന്ന കാണ്ടാമൃഗം കോളര്‍ ഇടാന്‍ എത്തിയ സംഘത്തിന് നേരെ പാഞ്ഞ് അടുക്കുകയായിരുന്നു.


    ഒരു ടണ്ണോളം ഭാരമാണ്  ഈ കാണ്ടാമൃഗത്തിന് ഉള്ളത്. പെട്ടന്ന് തന്നെ ഇവര്‍ അടുത്തുള്ള മരത്തില്‍ കയറി രക്ഷപ്പെടുന്നതും ദൃശ്യങ്ങളില്‍ കാണാം. പിന്നിട് കാണ്ടാമൃഗം പോയി എന്ന ഉറപ്പിച്ചതിന് ശേഷമാണ് ഇവര്‍ താഴെ ഇറങ്ങിയത്. സംഘത്തിലെ തന്നെയുള്ള ടോം ഫ്ര്യൂ ആണ് ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചതോടെ നിരവധി പേരാണ് ആശ്ചര്യം പ്രകടിപ്പിച്ചത്.

    Viral video |ഹെലികോപ്റ്ററില്‍ തൂങ്ങിക്കിടന്ന് പുള്‍ അപ്പ്; സ്വന്തമാക്കിയത് ഗിന്നസ് റെക്കോര്‍ഡ്, വീഡിയോ

    ഏറ്റവും ബുദ്ധിമുട്ടേറിയ വ്യായാമങ്ങളില്‍ ഒന്നാണ് പുള്‍ അപ്പ്. എന്നാല്‍ ഇപ്പോഴിതാ ഹെലികോപ്റ്ററില്‍ (Helicopter) തൂങ്ങിക്കിടന്ന് പുള്‍ അപ്പ് ചെയ്ത് ഗിന്നസ് റെക്കോര്‍ഡ് (Guinness record) സ്വന്തമാക്കിയിരിക്കുകയാണ് ഒരാള്‍. സംഭവത്തിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വളരെപെട്ടെന്ന് വൈറലായി (viral) മാറി.

    അര്‍മേനിയയില്‍ നിന്നുള്ള റോമന്‍ സഹൃദ്യന്‍ ആണ് ഹെലികോപ്റ്ററില്‍ തൂങ്ങിക്കിടന്ന് പുള്‍ അപ്പ് ചെയ്തുകൊണ്ട് ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയത്. ഒരു ഹെലികോപ്റ്ററിന്റെ ലാന്‍ഡിംഗ് സ്‌കിഡില്‍ അദ്ദേഹം തൂങ്ങിക്കിടക്കുന്നതായി വീഡിയോയില്‍ കാണാം. തുടര്‍ന്ന് അദ്ദേഹം അതില്‍ തൂങ്ങിക്കിടന്ന് പുള്‍ അപ് ചെയ്യുകയാണ്.

    Also read- Russia-Ukraine War | റഷ്യന്‍ വോഡ്ക ബഹിഷ്കരിച്ച് കാനഡയിലെ മദ്യവിൽപ്പന ശാലകൾ

    ഇങ്ങനെ വായുവില്‍ തൂങ്ങിക്കിടന്ന് പുള്‍ അപ് ചെയ്യുമ്പോള്‍ ഒരു ഹെല്‍മറ്റ് ഇയാള്‍ സുരക്ഷയ്ക്ക് വേണ്ടി ധരിച്ചിട്ടുണ്ട്. ഒരു മിനിറ്റിനുള്ളില്‍ 23 പുള്‍- അപ്പുകളുമായിട്ടാണ് ഇയാള്‍ ലോക റെക്കോര്‍ഡ് സ്ഥാപിച്ചത്. ഒരു മിനിറ്റിനുള്ളില്‍ ഹെലികോപ്റ്ററില്‍ നിന്നുമുള്ള ഏറ്റവുമധികം പുള്‍-അപ്പ്. റോമന്‍ സഹൃദ്യന്‍ -23 പുള്‍ അപ്പ് ഒരുമിനിറ്റില്‍ പൂര്‍ത്തിയാക്കി എന്ന് അടിക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
    Published by:Jayashankar AV
    First published: