ചുഴലിക്കാറ്റിൽ (cyclone) ഇന്ത്യൻ തീരമണഞ്ഞ് അത്ഭുത സുവർണ്ണ രഥം. ആന്ധ്രാപ്രദേശിലെ ആസാനി ചുഴലിക്കാറ്റിന്റെ ആഘാതത്തിൽ, സ്വർണ്ണ നിറത്തിലുള്ള രഥം ശ്രീകാകുളം ജില്ലയിലെ സുന്നപ്പള്ളി സീ ഹാർബറിൽ കരയ്ക്കടിഞ്ഞു. തീരദേശ നിവാസികൾ രഥം വെള്ളത്തിൽ നിന്ന് വലിച്ചിറക്കി കരയിലെത്തിക്കുന്ന ദൃശ്യങ്ങൾ വീഡിയോയിൽ കാണാം.
രഥത്തിന്റെ ഉത്ഭവം അജ്ഞാതമാണെന്നും ഇത് മറ്റൊരു രാജ്യത്ത് നിന്ന് ഇന്ത്യയുടെ നോട്ടിക്കൽ മൈലിലേക്ക് കടന്നിരിക്കാമെന്നും പ്രാദേശിക അധികാരികൾ പറഞ്ഞു. സംഭവത്തെക്കുറിച്ച് രഹസ്യാന്വേഷണ ഏജൻസിയെ അറിയിച്ചിട്ടുണ്ടെന്നും കഴിവുള്ള അധികാരികൾ സ്ഥിതിഗതികൾ കൈകാര്യം ചെയ്യുമെന്നും അവർ പറഞ്ഞു.
പൊങ്ങിക്കിടക്കുന്ന പൂജാ മന്ദിരം പോലെ തോന്നിക്കുന്ന വസ്തുവിൽ, 16-01-2022 എന്ന തീയതി കുറിച്ചിട്ടുള്ളതായി കണ്ടെത്തി.
രഥം വിദേശത്ത് നിന്ന് ഒഴുകി വന്നതാകാനാണ് സാധ്യതയെന്ന് നൗപദ (ശ്രീകാകുളം ജില്ല) സബ് ഇൻസ്പെക്ടർ പറഞ്ഞു. മ്യാൻമറിൽ നിന്നുള്ളതാവാം എന്ന് പോലീസ് സംശയിക്കുന്നതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ടിൻ ഷീറ്റ് കൊണ്ട് നിർമ്മിച്ച രഥത്തിന് സ്വർണ്ണ നിറത്തിലുള്ള കോട്ടിംഗ് നൽകിയിരിക്കുന്നു. (വൈറൽ ദൃശ്യം ചുവടെ)
#WATCH | Andhra Pradesh: A mysterious gold-coloured chariot washed ashore at Sunnapalli Sea Harbour in Srikakulam y'day, as the sea remained turbulent due to #CycloneAsani
SI Naupada says, "It might've come from another country. We've informed Intelligence & higher officials." pic.twitter.com/XunW5cNy6O
രഥത്തിൽ ആരും ഉണ്ടായിരുന്നില്ല എന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
അതേസമയം, ആസാനി ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ പ്രക്ഷുബ്ധമായ കടൽ പ്രവാഹത്തിൽ രഥം ഒഴുകിപ്പോയി എന്നാണ് പ്രാഥമിക വിലയിരുത്തൽ.
ആസനി ചുഴലിക്കാറ്റ് ബുധനാഴ്ച ദുർബലമായതോടെ, ഒഡീഷയിലെയും പശ്ചിമ ബംഗാളിലെയും പല ഭാഗങ്ങളിലും കനത്ത മഴ തുടർന്നു. ഇത് വടക്കൻ തീരപ്രദേശമായ ആന്ധ്രാപ്രദേശിലേക്ക് വീശുകയും, മണിക്കൂറിൽ 85 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുകയും ചെയ്തതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Summary: Video of a golden chariot washed ashore Andhra coast in doing the rounds on internet. The mysterious construct was taken by the waves after massive cyclone Asani. Posting the video on Twitter, ANI captioned it thus: 'Andhra Pradesh: A mysterious gold-coloured chariot washed ashore at Sunnapalli Sea Harbour in Srikakulam y'day, as the sea remained turbulent due to #CycloneAsani. SI Naupada says, "It might've come from another country. We've informed Intelligence & higher officials."
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.