• HOME
  • »
  • NEWS
  • »
  • buzz
  • »
  • CHEESE PHOTO TRAP THE POLICE INTELLIGENTLY PICKED UP THE WANTED CRIMINAL JK

ചീസ് ഫോട്ടോ കെണിയായി; തേടി നടന്ന കുറ്റവാളിയെ ബുദ്ധിപരമായി പൊക്കി പൊലീസ്

ലിവര്‍പൂളിലെ ജെംസ്ട്രീറ്റിലുള്ള കാള്‍ സ്റ്റെവാര്‍ട്ട് എന്ന 39 കാരനാണ് പൊലീസിന്റെ ബുദ്ധിപരമായ നീക്കത്തിലൂടെ പിടിയിലായത്

Image Facebook

Image Facebook

  • Share this:
    ഇഷ്ടപ്പെട്ട ഭക്ഷണ സാധനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പലരും പങ്കുവെക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചീസിന്റെ ഫോട്ടോയില്‍ നിന്നും തേടി നടന്ന കുറ്റവാളിയെ പിടികൂടിയിരിക്കുകയാണ് ബ്രിട്ടണിലെ പൊലീസ്. ചീസിന്റെ ഫോട്ടോയില്‍ നിന്ന് കുറ്റാവാളിയിലേക്ക് എത്തിയത് എങ്ങനെയെന്ന് വിശദീകരിച്ച് മേര്‍സിസൈഡ് പൊലീസ് ഫെയ്‌സ്ബുക്ക് പോസ്റ്റും പങ്കുവെച്ചിട്ടുണ്ട്.

    ലിവര്‍പൂളിലെ ജെംസ്ട്രീറ്റിലുള്ള കാള്‍ സ്റ്റെവാര്‍ട്ട് എന്ന 39 കാരനാണ് പൊലീസിന്റെ ബുദ്ധിപരമായ നീക്കത്തിലൂടെ പിടിയിലായത്. അന്താരാഷ്ട്ര തലത്തില്‍ മയക്കുമരുന്ന് കള്ളക്കടത്തിലും മറ്റും ഉള്‍പ്പെട്ടയാളാണ് പിടിയിലായ കാള്‍ സ്റ്റെവാര്‍ട്ട്. പൊലീസിന് പിടി നല്‍കാതിരിക്കാന്‍ എന്‍ക്രിപ്റ്റ് ചെയ്ത ഉപകരണങ്ങളും സോഫ്റ്റ് വയറുകളുമാണ് ഇയാളുടെ സംഘം ഉപയോഗിക്കുന്നത്. ഇതേ രീതിയിലാണ് ചീസിന്റെ ഫോട്ടോയും കാള്‍ സ്റ്റെവാര്‍ട്ട് പങ്കുവച്ചത്. ലെസ്റ്റര്‍ സിറ്റിയില്‍ നിന്നും നിര്‍മ്മിച്ച മച്ച്വര്‍ ബ്ലൂ സ്റ്റിറ്റില്‍ സ്റ്റോണ്‍ കമ്പനിയുടെ ചീസ് കൈ വെള്ളയില്‍ വച്ചുള്ളതായിരുന്നു ഫോട്ടോ. എന്‍ക്രിപ്റ്റ് ചെയ്തതിനാല്‍ തന്നെ ഫോട്ടോയെക്കുറിച്ചുള്ള മറ്റു വിവരങ്ങള്‍ കണ്ടെത്തുക പൊലീസിന് അസാധ്യമായിരുന്നു. എന്നാല്‍ ഫോട്ടോയില്‍ പതിഞ്ഞ കൈവെള്ള പൊലീസിന് തുറുപ്പ് ചീട്ടായി. ഫോട്ടോയില്‍ നിന്ന് ഫിംഗര്‍പ്രിന്റും മറ്റു വിവരങ്ങളും കണ്ടെത്തിയ പോലീസ് കുറ്റവാളിയെ തിരിച്ചറിയുകയും കയ്യോടെ പിടികൂടുകയും ആയിരുന്നു.

    Also Read-Viral Video: 'നിസാരം'; രണ്ട് തേനീച്ചകൾ ചേർന്ന് ഫാന്റ ബോട്ടിൽ തുറക്കുന്ന വീഡിയോ വൈറൽ

    ലിവര്‍പൂളിലെ ക്രൗണ്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിക്ക് 13 വര്‍ഷവും ആറ് മാസവും നീളുന്ന തടവാണ് വിധിച്ചിരിക്കുന്നത്. ക്ലാസ് എ, ക്ലാസ് ബി ഗണത്തില്‍പെട്ട മയക്ക് മരുന്ന് കടത്ത് ഉള്‍പ്പടെ നിരവധി കേസുകളില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശിക്ഷ വിധിച്ചത്.

    'വലിയ രീതിയില്‍ ക്ലാസ് എ ക്ലാസ് ബി മയക്കുമരുന്നുകളുടെ വിതരണത്തിലും കടത്തിലും ഭാഗമായ ഇയാളെ ചീസിനോടുള്ള ഇഷ്ടമാണ് കടുക്കിയത്. എന്‍ക്രോ ചാറ്റിലൂടെ കയ്യില്‍ ചീസുമായി നില്‍ക്കുന്ന ചിത്രം ഇയാള്‍ ഷെയര്‍ ചെയ്തിരുന്നു. ചിത്രത്തിലെ കൈ വെള്ളയും ഫിംഗര്‍പ്രിന്റും പരിശോധിച്ചാണ് കുറ്റവാളിയായ സ്റ്റെവാര്‍ട്ടിലേക്ക് എത്തിയത്'' ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടറായ ലീ വില്‍ക്കിന്‍സണ്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.



    യൂറോപ്പ് അടിസ്ഥാനമായുള്ള കമ്മ്യൂണിക്കേഷന്‍ നെറ്റ് വര്‍ക്കായ എന്‍ക്രോചാറ്റ് ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒന്നാണ്. ഇതില്‍ പങ്കുവെക്കുന്ന സന്ദേശങ്ങള്‍ ട്രാക്ക് ചെയ്യാന്‍ സാധിക്കില്ല എന്നതാണ് കുറ്റവാളികള്‍ക്ക് സഹായകരമാകുന്നത്.

    Also Read-വിമാനത്തിൽ വച്ച് പരസ്യ 'ചുംബനം'; യാത്രക്കാരന്റെ പരാതിയെതുടർന്ന് ദമ്പതികൾക്ക് പുതപ്പ് നൽകി എയർ ഹോസ്റ്റസ്

    കള്ളക്കടത്തുള്‍പ്പെടെയുള്ള കുറ്റ കൃത്യങ്ങള്‍ക്ക് എന്‍ക്രോ ചാറ്റ് ഉപയോഗപ്പെടുത്തുന്നുണ്ട്. ലോകമെമ്പാടും 60,000 ഉപയോക്താക്കള്‍ എന്‍ക്രോ ചാറ്റിന് ഉണ്ട് എന്നാണ് കണക്കാക്കുന്നത്. ഇതില്‍ 10,000 പേര്‍ ബ്രിട്ടനില്‍ മാത്രം ആണെന്നും ഇവരെല്ലാം ആയുധ, മയക്കുമരുന്ന് കള്ളക്കടത്തുകളുടെ ഭാഗമാണെന്നും പൊലീസ് പറയുന്നു.

    ചീസിനോടുള്ള ഇഷ്ടം കുറ്റവാളിയെ കുടുക്കിയ സംഭവം സമൂഹമാധ്യമങ്ങളിലും വൈറലായി. മേര്‍സിസൈഡ് പൊലീസ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന് ഇതിനോടകം 1300 പ്രതികണങ്ങളാണ് ലഭിച്ചിരിക്കുന്നത്. 409 ഷെയറുകളും പോസ്റ്റിന് ലഭിച്ചു. ബുദ്ധിപരമായ നീക്കത്തിലൂടെ കുറ്റവാളിയെ പിടികൂടിയെ പൊലീസിനെ അഭിന്ദിച്ചും നിരവധി പേര്‍ രംഗത്ത് എത്തി.
    Published by:Jayesh Krishnan
    First published:
    )}