നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • തെരുവ് നായയുടെ സല്യൂട്ട്; പൊലീസിന്റെ അടിക്കുറിപ്പ് മത്സരത്തില്‍ വൈറലായി ഷെഫ് സുരേഷ് പിള്ളയുടെ കമന്റ്

    തെരുവ് നായയുടെ സല്യൂട്ട്; പൊലീസിന്റെ അടിക്കുറിപ്പ് മത്സരത്തില്‍ വൈറലായി ഷെഫ് സുരേഷ് പിള്ളയുടെ കമന്റ്

    ചിത്രത്തിന് ഷെഫ് സുരേഷ് പിള്ള നല്‍കിയ അടിക്കുറിപ്പ് വൈറലായിരിക്കുകയാണ്.

    Image Facebook

    Image Facebook

    • Share this:
      നടുറോഡില്‍ കേരളാ പൊലീസിന് സല്യൂട്ടടിക്കുന്ന തെരുവ് നായയുടെ ചിത്രത്തിന് അടിക്കുറിപ്പ് മത്സരം നടത്തിയിരുന്നു കേരള പൊലീസ്. കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു മത്സരം നടത്തിയത്. ചിത്രത്തിന് ധരാളം കമന്റുകളാണ് എത്തുന്നത്.

      ദീപേഷ് വി ജി പകര്‍ത്തിയ ചിത്രമാണ് കേരള പൊലീസ് പങ്കുവെച്ചിരിക്കുന്നത്. രസകരമായ കമന്റിന് സമ്മാനവും പൊലീസ് വാഗ്ദാനം ചെയ്യുന്നുണ്ട്.

      എന്നാല്‍ ചിത്രത്തിന് ഷെഫ് സുരേഷ് പിള്ള നല്‍കിയ അടിക്കുറിപ്പ് വൈറലായിരിക്കുകയാണ്. 'സാറേ നാടനാണ് പക്ഷേ നല്ല ട്രെയിനിങ് തന്നാല്‍ ഞാന്‍ പൊളിക്കും ആ ജര്‍മ്മനൊക്കെ മാറ്റി എന്നെയൊന്ന് ട്രൈ ചെയ്യൂ കഞ്ചാവിന്റെ മണം ഞാന്‍ പെട്ടെന്ന് പിടിച്ചെടുക്കും എന്നെ പോലീസിലെടുക്കു പ്ലീസ്' എന്നായിരുന്നു അദ്ദേഹത്തിന്റെ കമന്റ്. 13000ല്‍ അധികം ലൈക്കുകളാണ് അദ്ദേഹത്തിന്റെ കമന്റിന് ലഭിച്ചിരിക്കുന്നത്.

      ഇക്കാര്യം അദ്ദേഹം സമൂഹമാധ്യമത്തില്‍ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. 'ഇനിയെങ്ങാനും ബിരിയാണി കിട്ടിയാലോ..! കേരള പോലീസിന്റെ ഫേസ്ബുക്ക് പേജില്‍ വന്ന ഒരു അടിക്കുറിപ്പ് മത്സര പോസ്റ്റില്‍ ചെയ്ത കമന്റ്.. ആ കമന്റിന് 13000 ല്‍ പരം ലൈക്കുകള്‍...! ഇനി സമ്മാനം കിട്ടിയില്ലെങ്കിലും പരാതിയില്ല' എന്നായിരുന്നു സുരേഷ് പിള്ള ഫേസ്ബുക്കില്‍ കുറിച്ചത്.


      ചിത്രത്തിന് അടിക്കുറിപ്പുമായി ധരാളം കമന്റുകള്‍ എത്തുന്നുണ്ട്. 'കച്ചവടം നടത്തി കുടുംബം പോറ്റാനൊന്നും പോകുന്നതല്ല സാറേ.ബിവറേജിനു മുന്നില്‍ ക്യൂ നില്‍ക്കാനാ.. ദയവു ചെയ്ത് ഫൈന്‍ അടിക്കരുത്' എന്നായിരുന്നു ഒരു കമന്റ്. 'എന്റെ പൊന്നു സാറേ എന്റെ ഫോട്ടോ ഫേസ്ബുക്കിലിടരുത് ചിലര്‍ മോശമായ രീതിയില്‍ ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു മറ്റൊരു കമന്റ്.


      പെറ്റി എഴുതല്ലേ സാറെ ഞങ്ങള്‍ക്ക് മാസ്‌ക് വെക്കാന്‍ വകുപ്പില്ലെന്നായിരുന്നു മറ്റൊരു കമന്റ്. 'Sir. ഇവിടെ everything is under control ?? പിന്നെ എന്റെ mask ന്റെ കാര്യം ഒന്ന് പരിഗണിക്കണം നിങ്ങടെ mask എനിക്കങ്ങോട്ട് ഫിറ്റ് ആവുന്നില്ല' എന്നായിരുന്നു മറ്റൊരു രസകരമായ കമന്റ്.

      'സല്യൂട്ട് അടിക്കെടെ....ഞാന്‍ ഇവിടുത്തെ മേയറാ.' എന്നായുന്നു ചിത്രത്തിന് മറ്റൊരാള്‍ നല്‍കിയ കമന്റ്. ചിത്രത്തിന് അടിക്കുറിപ്പുമായി രസകരമായ ധരാളം കമന്റുകള്‍ ഇനിയും എത്തുന്നുണ്ട്.
      Published by:Jayesh Krishnan
      First published:
      )}