നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • 'ചെങ്കല്‍ചൂളയിലെ പിള്ളേരെന്നാ സുമ്മാവാ'; വൈറലായി വിജയ് ചിത്രം തെരിയിലെ ആക്ഷന്‍ രംഗം

    'ചെങ്കല്‍ചൂളയിലെ പിള്ളേരെന്നാ സുമ്മാവാ'; വൈറലായി വിജയ് ചിത്രം തെരിയിലെ ആക്ഷന്‍ രംഗം

    കഥാപാത്രങ്ങളായി എത്തിയവരുടെ ടൈമിംഗ് എടുത്തുപറഞ്ഞുമാണ് കമന്റുകള്‍

    • Share this:
      സമൂഹമാധ്യമങ്ങളില്‍ വീണ്ടും വൈറലായി ചെങ്കല്‍ചൂളയിലെ മിടുക്കന്‍മാര്‍. ഇപ്പോഴിതാ വിജയുടെ സൂപ്പര്‍ഹിറ്റ് ചിത്രം 'തെരി'യിലെ ആക്ഷന്‍രംഗമാണ് ഇവര്‍ പുനരാവിഷ്‌കരിച്ചിരിക്കുന്നത്.

      തിരുവനന്തപുരം നഗരത്തിലെ തിരക്കുള്ള ട്രാഫിക് സമയങ്ങളില്‍ ഷൂട്ട് ചെയ്യുന്നത് പ്രയാസകരമായിട്ടു പോലും മികച്ച രീതിയില്‍ ഈ സ്റ്റണ്ട് രംഗം വീഡിയോ കൈകാര്യം ചെയ്തിരിക്കുന്നതും ശ്രദ്ധേയമായി.

      വീഡിയോ വൈറലായതോടെ അഭിനന്ദനം അറിയിച്ചു കൊണ്ട് ഒട്ടേറെ പേരാണ് രംഗത്തെത്തിയിരിക്കുന്നത്. റീക്രിയേഷനെ പ്രശംസിച്ചും കഥാപാത്രങ്ങളായി എത്തിയവരുടെ ടൈമിംഗ് എടുത്തുപറഞ്ഞുമാണ് കമന്റുകള്‍.



      സൂര്യ നായകനായെത്തിയ എത്തിയ അയാനിലെ ഫൈറ്റും സോംഗും റീക്രിയേറ്റ് ചെയ്തത് സോഷ്യല്‍മീഡിയയില്‍ സൂപ്പര്‍ഹിറ്റായിരുന്നു. പൂര്‍ണ്ണമായി മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച ഗാനം രംഗം ലക്ഷക്കണക്കിനു പേരാണ് കണ്ടത്. സിനിമാ രംഗത്തെ പ്രമുഖരടക്കം ഈ വീഡിയോ ഷെയര്‍ ചെയ്തിരുന്നു. ഇവരെ അഭിനന്ദിച്ച് സൂര്യ തന്നെ രംഗത്ത് എത്തുകയും ചെയ്തിരുന്നു. ഏതായാലും സോഷ്യല്‍മീഡിയ ഇരും കൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് രാജാജി നഗര്‍ എന്നറിയപ്പെടുന്ന ചെങ്കല്‍ചൂളയിലെ പുതിയ വീഡിയോ.
      Published by:Karthika M
      First published:
      )}