ജീവനക്കാര്‍ക്ക് ബിഎംഡബ്ല്യു(BMW) 5 സീരീസ് നല്‍കി ഐടി കമ്പനി ഉടമ. ചെന്നൈയിലെ കിസ്ഫ്‌ളോ എന്ന ഐടി കമ്പനി ഉടമ സരേഷ് സംബന്ധമാണ് ജീവനക്കാര്‍ക്ക് ബിഎംഡബ്ല്യൂ സമ്മാനിച്ചത്. 5 ജീവനക്കാര്‍ക്ക് ബിഎംഡബ്ല്യു 5 സീരിസ് ആണ് ഇദ്ദേഹം നല്‍കിയത്. പത്താം സ്ഥാപക വാര്‍ഷികാഘോഷ വേളയിലായിരുന്നു ഈ അപ്രതീക്ഷിത പാരിതോഷികം.
കിസ്ഫ്ളോയുടെ മുതിര്‍ന്ന ജീവനക്കാരായ വൈസ് പ്രസിഡന്റ് പ്രസന്ന രാജേന്ദ്രന്‍, ചീഫ് പ്രൊഡക്ട് ഓഫീസര്‍ ദിനേഷ് വരദരാജന്‍, പ്രൊഡക്ട് മാനേജ്മെന്റ് ഡയറക്ടര്‍ കൗശിക്രം കൃഷ്ണസായി, എന്‍ജിനീയറിങ് വിഭാഗം ഡയറക്ടര്‍മാരായ വിവേക് മധുരൈ, ആദി രാമനാഥന്‍ എന്നീ അഞ്ചു ജീവനക്കാര്‍ക്കാണ് കാര്‍ സമ്മാനിച്ചത്.
ഏകദേശം 75 ലക്ഷം രൂപ വരുന്ന 530 ഡിയാണ് ജീവനക്കാര്‍ക്ക് ലഭിച്ചത്. മൂന്നു ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന കാറിന് 265 ബിഎച്ച്പി കരുത്തും 620 എന്‍എം ടോര്‍ക്കുമുണ്ട്. കഴിഞ്ഞ ദിവസം ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐഡിയാസ് 2 ഐടി എന്ന കമ്പനി 100 ജീവനക്കാര്‍ക്ക് കാര്‍ സമ്മാനമായി നല്‍കിയിരുന്നു.
View this post on Instagram
കമ്പനിയുടെ വളര്‍ച്ചയ്ക്കു സഹായിച്ച ജീവനക്കാര്‍ക്ക് ലാഭത്തില്‍ നിന്നു 10 കോടിയോളം രൂപ ചെലവഴിച്ച് 100 കാറുകള്‍ സമ്മാനിച്ചത്.
'അത് തെറ്റാണ് സാറേ'; പാഠപുസ്തകത്തിലെ പ്രതിജ്ഞ തെറ്റെന്ന് മൂന്നാം ക്ലാസുകാരൻ; തിരുത്താമെന്ന് SCERT
കോട്ടയം: പാഠപുസ്തകത്തിൽ അച്ചടിച്ചുവന്ന പ്രതിജ്ഞയിൽ തെറ്റുണ്ടെന്ന് ചൂണ്ടിക്കാണിച്ച് മൂന്നാം ക്ലാസുകാരൻ. കോട്ടയം (Kottayam) ഈരാറ്റുപേട്ട ഗവ. മുസ്ലിം എ.എൽ.പി. സ്കൂളിലെ വിദ്യാർത്ഥിയായ മുഹമ്മദ് അബ്ദുല്‍ റഹീമാണ് പുസ്തകത്തിലെ അച്ചടിപ്പിശക് ചൂണ്ടിക്കാണിച്ചത്.
പരിസര പഠനം ഇംഗ്ലീഷ് മീഡിയം പാഠപുസ്തകത്തിലാണ് പ്രതിജ്ഞ തെറ്റായി അച്ചടിച്ചിരുന്നത്. പുസ്തകത്തിലെ തെറ്റ് കണ്ടെത്തിയ റഹിം എസ്.സി.ഇ.ആര്‍.ടി.യിലേക്ക് (SCERT) ഇത് സംബന്ധിച്ച് കത്തയയ്ക്കുകയും ചെയ്തു. പുസ്തകത്തിൽ രണ്ടിടത്ത് തെറ്റുണ്ടെന്ന് ചൂണ്ടിക്കാണിച്ച് അയച്ച കത്തിന് എസ്.സി.ഇ.ആര്‍.ടി. മറുപടി നൽകുകയും ചെയ്തു. അച്ചടിപ്പിശക് ഉടൻ ആരംഭിക്കുന്ന പാഠപുസ്തക പരിഷ്കരണത്തിൽ പരിഹരിക്കുമെന്ന് അറിയിച്ചുകൊണ്ടായിരുന്നു മറുപടി.
പുസ്തകത്തിലെ തെറ്റ് ചൂണ്ടിക്കാണിച്ചതിന് റഹിമിനെ പ്രധാനാധ്യാപകൻ പി.വി. ഷാജിമോൻ, പി.ടി.എ പ്രസിഡന്റ് പി.കെ. നൗഷാദ് തുടങ്ങിയവർ അഭിനന്ദനങ്ങൾ അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.