• HOME
  • »
  • NEWS
  • »
  • buzz
  • »
  • ഹൂല ഹൂപ്പിംഗ് ചെയ്ത് 18 സെക്കൻഡിനുള്ളിൽ കയറിയത് 50 പടികൾ, ഗിന്നസ് നേട്ടവുമായി തമിഴ്നാട്ടിൽ നിന്നുള്ള കൊച്ചു പയ്യൻ

ഹൂല ഹൂപ്പിംഗ് ചെയ്ത് 18 സെക്കൻഡിനുള്ളിൽ കയറിയത് 50 പടികൾ, ഗിന്നസ് നേട്ടവുമായി തമിഴ്നാട്ടിൽ നിന്നുള്ള കൊച്ചു പയ്യൻ

ഹൂല ഹൂപ്പിംഗ് ചെയ്ത് പടികൾ വേഗത്തിൽ കയറുക എന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. കഠിനാധ്വാനവും ദിവസേനയുള്ള പ്രയത്നവും ഇതിന് പിന്നിലുണ്ട്.

Image Credits: Instagram/@guinessworldrecords

Image Credits: Instagram/@guinessworldrecords

  • Share this:
    പടികൾ കയറാൻ പൊതുവേ മടി കാണിക്കുന്നവരാണ് മിക്കവരും. എസ്കലേറ്ററുകളോ, ലിഫ്റ്റുകളോ ഉണ്ടെങ്കിൽ ഇവയെ ആശ്രയിക്കാനാണ് മിക്ക ആളുകളും താൽപര്യം കാണിക്കാറ്. എന്നാൽ വ്യത്യസ്തമായ രീതിയിൽ പടികൾ കയറി ഗിന്നസ് ലോക റെക്കോർഡ് നേട്ടം കൈവരിച്ചിരിക്കുകയാണ് ചെന്നൈയിൽ നിന്നുള്ള ആധവ് സുകുമാർ എന്ന കൊച്ചു പയ്യൻ.

    ഹൂല ഹൂപ്പിംഗ് (അരയിൽ വളയം കറക്കുന്ന രീതി) ചെയ്ത് 50 പടികൾ വേഗത്തിൽ കയറിയാണ് ആധവ് സുകുമാർ ഗിന്നസ് നേട്ടം സ്വന്തമാക്കിയത്. 18.28 സെക്കൻഡ് മാത്രം സമയം എടുത്താണ് അരയിൽ വളയവും കറക്കി ആധവ് സുകുമാർ 50 പടികൾ കയറിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും ഗിന്നസ് വേൾഡ് റെക്കോർഡ് അവരുടെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചിട്ടുണ്ട്.

    ആധവ് സുകുമാർ വളരെ അനായാസമായി ഹൂല ഹൂപ്പിംഗ് ചെയ്ത് 50 പടികളും കയറിയെന്ന് ഗിന്നസ് വേൾഡ് റെക്കോർഡ് പറഞ്ഞു. ആദ്യം 38 പടികൾ കയറി പിന്നീട് ചെറിയ ഒരു മുറ്റം കടന്ന് 12 പടികൾ കൂടി കയറിയാണ് 50 പടികൾ ആധവ് പൂർത്തിയാക്കിയത്. പ്രകടനത്തിന് കൂടുതൽ സുതാര്യത ഉറപ്പ് വരുത്തുന്നതിനായി ഓരോ പടിയിലും കൃത്യമായി നമ്പർ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. 50 പടികൾ സുകുമാർ കടന്നുവെന്ന് ഉറപ്പ് വരുത്താൻ ഇത് സഹായകമായി.






    ഹൂല ഹൂപ്പിംഗ് ചെയ്ത് പടികൾ വേഗത്തിൽ കയറുക എന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. കഠിനാധ്വാനവും ദിവസേനയുള്ള പ്രയത്നവും ഇതിന് പിന്നിലുണ്ട്. ഗിന്നസ് ലോക റെക്കോർഡ് നേട്ടം നേടണം എന്ന് ഉറപ്പിച്ച ശേഷം കഴിഞ്ഞ രണ്ടു വർഷമായി ആധവ് സുകുമാർ ഹൂല ഹൂപ്പിംഗ് പരിശീലിക്കുന്നുണ്ട്. കഠിന പരിശ്രമത്തിലൂടെ ആഗ്രഹിച്ചത് നേടിയെടുത്ത ആധവ് ഇപ്പോൾ ഇന്റർനെറ്റിലെയും താരമാണ്.

    നിരവധി പേരാണ് കൊച്ചു മിടുക്കന് അഭിനന്ദനവുമായി എത്തിയത്. ബ്രിട്ടീഷ് സാഹസികനും മാൻ V/s വൈൽഡ് എന്ന പ്രോഗ്രാമിലൂടെ പരിചിതനായ ബെയർ ഗ്രിൽസും ആധവിന് അഭിനന്ദനവുമായി എത്തിയ പ്രമുഖരിലുണ്ട്. വെൽ ഡൺ ആധവ് എന്ന് വീഡിയോക്ക് താഴെ കമന്റ് ചെയ്താണ് ബെയർ ഗ്രിൽസ് അഭിനന്ദനം അറിയിച്ചത്. ആധവിന്റ് ബോഡി ഫ്ലക്സിബിലിറ്റിയെ പുകഴ്ത്തിയും ധാരാളം പേർ കമന്റുകളിട്ടു.

    ആദായനികുതി റിട്ടേൺ ഫയലിംഗിന് പുതിയ പോർട്ടൽ; നികുതിദായകർ തീർച്ചയായും അറിയേണ്ട കാര്യങ്ങൾ

    ഗിന്നസ് വേൾഡ് റെക്കോർഡ് അവരുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ച ആധവിന്റെ വീഡിയോക്ക് ഇതിനോടകം 89,000ത്തിനടുത്ത് ലൈക്കുകളാണ് ലഭിച്ചിട്ടുള്ളത്. 500ൽ അധികം കമന്റുകളും ലഭിച്ചിട്ടുണ്ട്. അതേസമയം രണ്ട് ഇടനാഴികൾക്ക് ഇടയിലൂടെ സഞ്ചരിച്ച സമയവും 18. 28 സെക്കൻഡിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് സംശയം ചോദിച്ചവരും ഏറെയാണ്.

    ആശ്രിത ഫർമാൻ എന്ന ആമേരിക്കക്കാരന്റെ റെക്കോർഡാണ് ആധവ് തകർത്തത്. 2018ൽ 23.39 സെക്കൻഡ് സമയം എടുത്താണ് ആശ്രിത ഫർമാൻ 50 സ്റ്റെപ്പുകൾ ഹൂല ഹൂപ്പിംഗ് ചെയ്ത് പൂർത്തിയാക്കിയത്.

    KeyWords: Guinness world record, Chennai, Hula hooping, 50 steps,Aadhav Sugumar,Bear Grylls,ഹൂല ഹൂപ്പിംഗ്, ആധവ് സുകുമാർ, തമിഴ്നാട്, ഗിന്നസ് ലോക റെക്കോർഡ്
    Published by:Joys Joy
    First published: