Free Sanitary Napkin | പെൺകുട്ടികൾക്ക് സൗജന്യമായി സാനിറ്ററി നാപ്കിന് വിതരണം ചെയ്യാനുള്ള പദ്ധതിയുമായി ചെന്നൈ കോര്പ്പറേഷന്
Free Sanitary Napkin | പെൺകുട്ടികൾക്ക് സൗജന്യമായി സാനിറ്ററി നാപ്കിന് വിതരണം ചെയ്യാനുള്ള പദ്ധതിയുമായി ചെന്നൈ കോര്പ്പറേഷന്
Chennai corporation launches free sanitary napkins for girls | സാനിറ്ററി നാപ്കിനുകള്‍ ആവശ്യമുള്ള ഓരോ വിദ്യാര്‍ത്ഥിക്കും പദ്ധതി പ്രകാരം എല്ലാ മാസവും 10 നാപ്കിനുകള്‍ നല്‍കും
കോര്‍പ്പറേഷന്റെ കീഴിലുള്ള സ്കൂളുകളിൽ 6-12 ക്ലാസുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് (School Students) ചെന്നൈ കോര്പ്പറേഷന് (Chennai Corporation) സൗജന്യമായി സാനിറ്ററി നാപ്കിനുകള്‍ (Free Sanitary Napkins) വിതരണം ചെയ്യും. കോര്‍പ്പറേഷന്റെ കീഴിലുള്ള സ്കൂളുകളില്‍ ആര്‍ത്തവ ശുചിത്വ പരിപാലനം പ്രോത്സാഹിപ്പിക്കുന്നതിനായി ആവിഷ്കരിച്ച 'കന്നിയം' എന്ന പദ്ധതിയ്ക്ക് നിര്‍ഭയ ഫണ്ടിന് (Nirbhaya Fund) കീഴില്‍ 4.5 കോടി രൂപ അനുവദിച്ചു. സാനിറ്ററി നാപ്കിനുകള്‍ ആവശ്യമുള്ള ഓരോ വിദ്യാര്‍ത്ഥിക്കും പദ്ധതി പ്രകാരം എല്ലാ മാസവും 10 നാപ്കിനുകള്‍ നല്‍കും. കോര്‍പ്പറേഷന്റെ സ്കൂളുകളിൽ പഠിക്കുന്ന 25,474 പെണ്‍കുട്ടികളിൽ 6-12 ക്ലാസുകളിലെ 20,000ത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനപ്പെടുന്നതാണ് ഈ പദ്ധതി.
"ആര്‍ത്തവ സമയത്ത് വിദ്യാര്‍ത്ഥിനികള്‍ക്ക് അവരുടെ അധ്യാപകരുടെ കൈയിൽ നിന്ന് ഓരോ മാസവും 10 സാനിറ്ററി നാപ്കിനുകള്‍ വരെ വാങ്ങാം. പെട്ടെന്ന് ആവശ്യമുള്ളവര്‍ക്കായി ടോയ്ലറ്റ് ബ്ലോക്കുകളില്‍ സാനിറ്ററി നാപ്കിനുകളുടെ അധിക ബോക്സുകളും ഉണ്ടായിരിക്കും,'' കോര്‍പ്പറേഷനിലെ ഒരു ഉദ്യോഗസ്ഥന് പറഞ്ഞു. സ്കൂള്‍ ടോയ്ലറ്റുകളില് അടിയന്തര ആവശ്യങ്ങള്‍ക്കായി അഞ്ച് പായ്ക്കുകള്‍ (50 സാനിറ്ററി നാപ്കിനുകള്‍) ഉണ്ടായിരിക്കും.
ആര്‍ത്തവ ശുചിത്വവും പ്രത്യുല്പാദന ആരോഗ്യവും പ്രോത്സാഹിപ്പിക്കുന്നതിന് പുറമെ നാപ്കിന്റെ സുരക്ഷിതമായ സംസ്കരണ രീതികളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും ഈ സംരംഭം ലക്ഷ്യമിടുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പരിസ്ഥിതി സൗഹൃദ പൗച്ചുകളില്‍ പാഡുകള്‍ നല്കുമ്പോള് ഉപയോഗിച്ച നാപ്കിനുകള്‍ സുരക്ഷിതമായി സംസ്കരിക്കാന്‍ ടോയ്ലറ്റ് ബ്ലോക്കുകളില്‍ ഓക്സോ-ബയോഡീഗ്രേഡബിള്‍ ബാഗുകള്‍ ലഭിക്കും. ഒരു വര്‍ഷം ഏകദേശം 26.5 ലക്ഷം പാഡുകള്‍ സംസ്കരിക്കാന്‍ സുരക്ഷിതവും ചിട്ടയായതുമായ സംവിധാനം ഏർപ്പെടുത്തുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സാനിറ്ററി നാപ്കിനുകള്‍ വിതരണം ചെയ്യുന്നതിനും സംസ്കരിക്കുന്നതിനുമായി മേല്‍നോട്ടം വഹിക്കാന്‍ 16 വനിതാ ഉദ്യോഗസ്ഥരെ വിന്യസിക്കും. ഓരോ 10 സ്കൂളുകളിലും ഒരാളെ വീതമാണ് നിയമിക്കുക. അവര്‍ കോര്പ്പറേഷന് വിദ്യാഭ്യാസ വകുപ്പിന് റിപ്പോര്‍ട്ട് നല്‍കും. ഈ സംരംഭത്തിനായി സിറ്റി കോര്പ്പറേഷന് ഇപ്പോള്‍ ടെന്‍ഡര്‍ വിളിച്ചിട്ടുണ്ട്. ടെന്‍ഡര്‍ പൂര്‍ത്തിയായാല്‍ ഉടൻ പദ്ധതി ആരംഭിക്കും.
കുറഞ്ഞത് ആറ് മണിക്കൂറെങ്കിലും അസ്വസ്ഥതയോ ലീക്കോ ഉണ്ടാകാതിരിക്കാനായി ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് (ബിഐഎസ്) പ്രകാരമുള്ള സ്പെസിഫിക്കേഷനുകള്‍ പാലിക്കുന്ന, ഉയര്‍ന്ന ഗുണ നിലവാരമുള്ള നാപ്കിനുകൾ ആയിരിക്കണം വിതരണം ചെയ്യേണ്ടതെന്ന് കര്‍ശന നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കോര്പ്പറേഷന് ഉദ്യോഗസ്ഥര്‍ അറിയിക്കുന്നു. കോര്പ്പറേഷന് കീഴിൽ ആകെ 281 സ്കൂളുകളാണുള്ളത്. മിഡില്‍, ഹൈ, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിൽ 159 സ്കൂളുകളാണ് ഉള്ളത്. പ്രായപൂര്ത്തിയാകുമ്പോഴുണ്ടാകുന്ന മാറ്റങ്ങള്‍ മനസിലാക്കുക, ആര്‍ത്തവത്തെക്കുറിച്ചുള്ള സ്ടസ്ത്രീയ വിവരങ്ങൾ അറിയുക, മിഥ്യാധാരണകളും തെറ്റിദ്ധാരണകളും ഇല്ലാതാക്കുക എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ബോധവല്‍ക്കരണവും ഈ പദ്ധതിയുടെ ഭാഗമായി ലക്ഷ്യമിടുന്നു.
Summary: Chennai Corporation launches a unique initiative to disburse sanitary napkin to girls for free. It is being provided for girl students from class six to plus two
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.