നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral Video | എ ആർ റഹ്‌മാന്റെ മെലഡികൾ പാടി ആസ്വദിച്ച് ചെന്നൈ മെട്രോ യാത്രക്കാർ; സംഗീതപ്രേമികളുടെ മനം കവരുന്ന വീഡിയോ വൈറൽ

  Viral Video | എ ആർ റഹ്‌മാന്റെ മെലഡികൾ പാടി ആസ്വദിച്ച് ചെന്നൈ മെട്രോ യാത്രക്കാർ; സംഗീതപ്രേമികളുടെ മനം കവരുന്ന വീഡിയോ വൈറൽ

  ചെന്നൈ മെട്രോ ട്രെയിനിൽ നടന്ന സംഗീത പരിപാടിയിൽ ആവേശഭരിതരായ ഒരു കൂട്ടം യുവാക്കൾ വിസിലടിച്ച് പാട്ട് പാടുന്നത് കാണാം

  • Share this:
   രാജ്യങ്ങൾ, മതങ്ങൾ, വർണ്ണങ്ങൾ, ഭാഷകൾ മുതലായ അതിർവരമ്പുകൾക്കതീതമായി ആളുകളെ ബന്ധിപ്പിക്കാൻ സംഗീതത്തിന് (Music) മാസ്മരികമായ കഴിവുണ്ട്. എവിടെയാണെങ്കിലും ഏത് മാനസികാവസ്ഥയിലാണെങ്കിലും മനസ്സിന് ഇഷ്ടപ്പെട്ട പാട്ടുകൾ കേൾക്കുമ്പോഴോ പാടുമ്പോഴോ ഉണ്ടാകുന്ന ഉണർവ് പറഞ്ഞറിയിക്കാൻ സാധിക്കില്ല. അതുകൊണ്ട് തന്നെയാവും യുവ തലമുറ പലപ്പോഴും പൊതു ഇടങ്ങളിൽ നടത്തുന്ന സംഗീത പരിപാടികൾ വലിയ ജനശ്രദ്ധ പിടിച്ചു പറ്റുന്നത്.

   സ്വന്തം റൂമിലോ, ക്ലാസ് റൂമിലോ, ഓഫീസിലോ, ബീച്ചിലോ, ബസിലോ, ട്രെയിനിലോ എവിടെയാണെങ്കിലും അവർ നിമിഷ നേരം കൊണ്ട് ജാം സെക്ഷൻ എന്നറിയപ്പെടുന്ന ഇത്തരം സംഗീത പരിപാടികൾ അവതരിപ്പിച്ച് ചുറ്റുമുള്ളവർക്ക് സന്തോഷം പകരാറുള്ളത്. ചെന്നൈ മെട്രോ സ്‌റ്റേഷനും ട്രെയിനുകളും പലപ്പോഴും യുവാക്കളുടെ സംഗീത പരിപാടികൾക്ക് വേദിയാകാറുണ്ട്. ഇത്തവണ ചെന്നൈ മെട്രോ ട്രെയിനിൽ ഒരു കൂട്ടം യുവാക്കൾ, പ്രമുഖ സംഗീതസംവിധായകൻ എ ആർ റഹ്മാന്റെ മെലഡികൾ അവതരിപ്പിച്ചുക്കൊണ്ടാണ് ആസ്വാദകരുടെ ഹൃദയം കീഴടക്കിയത്.

   റഹ്മാന്റെ പല പഴയ ഗാനങ്ങളും യുവാക്കൾ ഇന്നും വളരെ ആവേശത്തോടെയാണ് ആലപിക്കുകയും ആസ്വാദിക്കുകയും ചെയ്യുന്നത്. ചെന്നൈ മെട്രോ ട്രെയിനിൽ നടന്ന സംഗീത പരിപാടിയിൽ ആവേശഭരിതരായ ഒരു കൂട്ടം യുവാക്കൾ വിസിലടിച്ച് പാട്ട് പാടുന്നത് കാണാം. അവരിൽ ചിലർ ഗിറ്റാറും പിയാനോയും വായിച്ചപ്പോൾ, മറ്റ് ചിലർ ആഹ്ളാദത്തോടെ പാട്ട് പാടുകയാണ്. സംഗീതത്തോടുള്ള അവരുടെ അഭിനിവേശം ഈ ആവേശത്തിൽ പ്രകടമാണ്.

   സഹയാത്രികരിൽ ചിലർ അവരോടൊപ്പം പാടുന്നതും മറ്റുചിലർ തങ്ങളുടെ മൊബൈൽ ക്യാമറകളിൽ ആ മനോഹരമായ നിമിഷങ്ങൾ പകർത്തുന്നതും കാണാം. ചെന്നൈ മെട്രോ വൈബ് എന്ന് കുറിച്ച് ഡിസംബർ 27ന് ട്വിറ്റർ പങ്കുവച്ച ഈ വീഡിയോ ഇതുവരെ മൂന്ന് ലക്ഷത്തിനടുത്ത് ആളുകൾ കണ്ടു കഴിഞ്ഞു. കൂടാതെ 1600ലധികം റിട്വീറ്റുകളും 8000ന് അടുത്ത് ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.

   'കിഴക്ക് ചീമയിലെ' എന്ന ചിത്രത്തിലെ 'ആറ്റങ്കര മരമേ..' എന്ന ഗാനമായിരുന്നു യുവാക്കൾ പാടിയത്. 1993ൽ റിലീസ് ചെയ്ത് ഭാരതിരാജ സംവിധാനം ചെയ്ത ചിത്രത്തിലെ ഈ ഗാനം മനോയും സുജാതയും ചേർന്നാണ് പാടിയിരിക്കുന്നത്. തൊണ്ണൂറുകൾ മുതൽ യുവാക്കളുടെ ആവേശമാണ് ഈ ഗാനം. ആറോളം ഗാനങ്ങൾ അടങ്ങിയ ഈ ചിത്രത്തിന്റെ സൗണ്ട് ട്രാക്ക് ഒരുക്കിയത് റഹ്മാനാണ്. തമിഴ് ഗ്രാമീണ നാടോടി സംഗീതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് ചിത്രത്തിന്റെ സംഗീതം എന്നതുക്കൊണ്ട് എല്ലാതരത്തിലുള്ള പ്രേക്ഷകരുമായി ഈ ഗാനത്തിന് പെട്ടെന്ന് ഇണങ്ങിച്ചേരാൻ സാധിക്കുന്നുണ്ട്.

   ചെന്നൈ മെട്രോയിൽ മുൻപും ഇത്തരത്തിലുള്ള ശ്രുതിമധുരമായ സംഗീത സെഷനുകൾ നടന്നിട്ടുണ്ട്. വയലിനിസ്റ്റ് മനോജ് കുമാറിന്റെ ഫേസ്ബുക്ക് പേജിൽ നിന്നുള്ള ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ. അദ്ദേഹത്തോടൊപ്പം മാളവിക സുന്ദറിന്റെ സ്വരമാധുര്യമുള്ള ഗാനങ്ങളും കൂടി ചേർന്നപ്പോൾ എക്കാലത്തെയും ഏറ്റവും ആകർഷകമായ സംഗീത പരിപാടികളിൽ ഒന്നായി അത് മാറി.

   ചെന്നൈ മെട്രോ റെയിൽ കോർപ്പറേഷൻ, ചെറിഷ് ചെന്നൈ മ്യൂസിക്കൽ വീക്ക് എന്ന പരിപാടിയും മുമ്പ് സംഘടിപ്പിച്ചിരുന്നു. അതിന്റെ ഭാഗമായി കഴിഞ്ഞ വർഷം ജനുവരി 24 മുതൽ ഫെബ്രുവരി 2 വരെ നിരവധി തത്സമയ സംഗീത പ്രകടനങ്ങൾ ഇവിടെ നടന്നിരുന്നു.
   Published by:Karthika M
   First published: