നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • സിനിമയെ വെല്ലും ബൈക്ക് ചെയ്സിലൂടെ മൊബൈൽ മോഷ്ടാക്കളെ പിടികൂടി പൊലീസ് ഉദ്യോഗസ്ഥൻ; വൈറലായി വീഡിയോ

  സിനിമയെ വെല്ലും ബൈക്ക് ചെയ്സിലൂടെ മൊബൈൽ മോഷ്ടാക്കളെ പിടികൂടി പൊലീസ് ഉദ്യോഗസ്ഥൻ; വൈറലായി വീഡിയോ

  ഇത് ഏതെങ്കിലും സിനിമയിൽ നിന്നുള്ള രംഗമല്ലെന്നും യഥാർഥ ജീവിതത്തിലെ ഹീറോ എസ് ഐ അന്റ്ലിൻ രമേഷ് മൊബൈൽ മോഷ്ടാക്കളെ പിടികൂടുന്നതാണെന്നും കുറിച്ചു കൊണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

  chennai police

  chennai police

  • Share this:
   മൊബൈൽ മോഷ്ടാക്കളെ പൊലീസ് ഉദ്യോഗസ്ഥന്‍ സിനിമാ സ്റ്റൈൽ ബൈക്ക് ചെയ്സിലൂടെ പിടികൂടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ വൈറലാകുന്നു. ചെന്നൈയിലാണ് സംഭവം ഉണ്ടായത്. ചെന്നൈ ഇന്‍സ്പെക്ടർ ആന്റ്ലിൻ രമേഷാണ് ബോളിവുഡ് സിനിമയെ പോലും വെല്ലുന്ന പ്രകടനം കാഴ്ചവെച്ചിരിക്കുന്നത്.

   ബൈക്കിൽ കടന്ന കളയുന്ന മോഷ്ടാക്കളെ പിന്നാലെ ബൈക്കിലെത്തി ആന്റ്ലിൻ രമേഷ് പിടികൂടുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. പൊലീസ് ഉദ്യോഗസ്ഥന്‍ എത്തുന്നതും മോഷ്ടാക്കളിലൊരാൾ ബൈക്കില്‍ നിന്ന് ഇറങ്ങിയോടുകയും മറ്റെയാള്‍ ബൈക്ക് ഓടിച്ച് കടക്കാൻ ശ്രമിക്കുകയുമാണ്. പിന്നാലെ ഓടുന്ന പൊലീസ് ഉദ്യോഗസ്ഥൻ ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ചയാളെ ബൈക്കില്‍ നിന്ന് താഴേക്ക് വലിച്ചിട്ട് പിടികൂടുകയായിരുന്നു- ഇതാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്.

   എംഎംഡിഎ കോളനിയിലാണ് സംഭവം ഉണ്ടായതെന്നാണ് റിപ്പോർട്ട്. 56കാരനിൽ നിന്ന് പ്രതികൾ മൊബൈൽ തട്ടിയെടുത്ത് കടന്നുകളഞ്ഞത് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് ആന്റ്ലിൻ രമേഷ് പിന്നാലെ ചെന്നത്. അരുൺ രാജ് എന്ന 20കാരനെയാണ് രമേഷ് പിടികൂടിയത്.   മഹേഷ് അഗർവാൾ ഐപിഎസാണ് ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഇത് ഏതെങ്കിലും സിനിമയിൽ നിന്നുള്ള രംഗമല്ലെന്നും യഥാർഥ ജീവിതത്തിലെ ഹീറോ എസ് ഐ അന്റ്ലിൻ രമേഷ് മൊബൈൽ മോഷ്ടാക്കളെ പിടികൂടുന്നതാണെന്നും കുറിച്ചു കൊണ്ടാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതിനു പിന്നാലെ മൂന്നുപേരെക്കൂടി അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും 11 മൊബൈലുകൾ ഇവരില്‍ നിന്ന് പിടികൂടിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചിരിക്കുന്നു.
   Published by:Gowthamy GG
   First published: