• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

പൊലീസുകാരിയുടെ മോഷണം കൈയോടെ പിടിച്ചു; യുവാവിന് ക്രൂരമർദനം

News18 Malayalam
Updated: July 26, 2018, 5:02 PM IST
പൊലീസുകാരിയുടെ മോഷണം കൈയോടെ പിടിച്ചു; യുവാവിന് ക്രൂരമർദനം
News18 Malayalam
Updated: July 26, 2018, 5:02 PM IST
ചെന്നൈ: നഗരത്തിലെ സൂപ്പർ മാർക്കറ്റിൽ പട്ടാപ്പകൽ മോഷണം നടത്തിയ പൊലീസുകാരിയെ ജീവനക്കാരൻ കൈയോടെ പിടികൂടി. മോഷ്ടിച്ച സാധനങ്ങൾ തിരികെവാങ്ങിക്കുകയും, മാപ്പപേക്ഷ എഴുതിപ്പിക്കുകയും ചെയ്തു. എന്നാൽ അവിടംകൊണ്ടും സംഗതി അവസാനിച്ചില്ല. പൊലീസുകാരിയുടെ ഭർത്താവും കുറേ ആളുകളും കൂടി സൂപ്പർ മാർക്കറ്റിലെത്തി, മോഷണം പിടികൂടിയ ജീവനക്കാരനെ ക്രൂരമായി മർദ്ദിക്കുകയടും കടി തല്ലിത്തകർക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തി വനിതാ കോൺസ്റ്റബിൾ നന്ദിനിയെ സസ്പെൻഡ് ചെയ്തു. അവരുടെ ഭർത്താവ് ദിനേശിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

 



ചെന്നൈ എഗ്മൂറിലുള്ള നീൽഗിരിസ് സൂപ്പർ മാർക്കറ്റിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ഉച്ചയോടെ ഔദ്യോഗികവേഷത്തിൽ കടയിലെത്തിയ നന്ദിനി എന്ന വനിതാ പൊലീസ് കോൺസ്റ്റബിൾ ഫോണിൽ സംസാരിച്ചുകൊണ്ട് റാക്കിൽനിന്ന് ചോക്ലേറ്റ് ഉൾപ്പടെയുള്ള സാധനങ്ങൾ പോക്കറ്റിലേക്ക് മാറ്റുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ ഇത് വ്യക്തമായിരുന്നു. ഇതോടെ കടയിൽനിന്ന് പുറത്തേക്ക് കടക്കാൻ ശ്രമിച്ച പൊലീസ് കോൺസ്റ്റബിളിനെ പ്രണവ് എന്ന ജീവനക്കാരൻ തടയുകയായിരുന്നു. മോഷ്ടിച്ച സാധനങ്ങൾ തിരിച്ചു നൽകാൻ ആവശ്യപ്പെട്ടു. ആദ്യം എതിർത്തെങ്കിലും കൈക്കലാക്കിയ സാധനങ്ങൾ നന്ദിനി തിരിച്ചുനൽകി. പൊലീസുകാരിയെക്കൊണ്ട് മാപ്പ് എഴുതിച്ചശേഷമാണ് അവിടെനിന്ന് പോകാൻ അനുവദിച്ചത്.



എന്നാൽ വൈകിട്ടോടെ സൂപ്പർമാർക്കറ്റിലേക്ക് ഇരച്ചെത്തിയ ഒരു സംഘം ആളുകൾ കടയിലെ സാധനങ്ങൾ വാരിയിടുകയും ജീവനക്കാരെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. പ്രണവ് എന്ന ജീവനക്കാരനെ തെരഞ്ഞുപിടിച്ചു മർദിക്കുകയും ചെയ്തു. പൊലീസുകാരിയുടെ ഭർത്താവ് ദിനേശിന്‍റെ നേതൃത്വത്തിലായിരുന്നു അതിക്രമം കാട്ടിയത്. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രണവിനെ ആശുപത്രിയിലേക്ക് മാറ്റി. ദിനേശിനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം വിവാദമായതോടെ നന്ദിനിക്കെതിരെ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിടുകയും പ്രാഥമിക പരിശോധനയിൽ നന്ദിനി മോഷണം നടത്തിയതായി കണ്ടെത്തുകയും ചെയ്തു. ഇതോടെ നന്ദിനിയെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തു.
First published: July 26, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...