നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • അര നൂറ്റാണ്ടിലേറെയായുള്ള അമ്മാവാ എന്ന വിളി; നെടുമുടി വേണുവിൻ്റെ വേർപാടിൽ ഓർമ്മകളുമായി ചെറിയാൻ ഫിലിപ്പ്

  അര നൂറ്റാണ്ടിലേറെയായുള്ള അമ്മാവാ എന്ന വിളി; നെടുമുടി വേണുവിൻ്റെ വേർപാടിൽ ഓർമ്മകളുമായി ചെറിയാൻ ഫിലിപ്പ്

  'കണ്ണു നിറയുന്നു. അമ്മാവാ എന്ന് ഇനി ആരെ വിളിക്കും.' ഹൃദയസ്പർശിയായ കുറിപ്പുമായി ചെറിയാൻ ഫിലിപ്പ്

  ചെറിയാൻ ഫിലിപ്പ്

  ചെറിയാൻ ഫിലിപ്പ്

  • Share this:
   അഭിനേതാവും രാഷ്ട്രീയക്കാരനുമാവുന്നതിനും വളരെ മുൻപേ ആരംഭിച്ച നെടുമുടി വേണുവുമായുള്ള ഊഷ്മള സൗഹൃദത്തിന്റെ ഓർമ്മകൾ പേറി ചെറിയാൻ ഫിലിപ്പ്. ആലപ്പുഴ എസ്.ഡി. കോളേജിലെ അവസാന വർഷ ബിരുദ വിദ്യാർത്ഥി തിരുവനന്തപുരം മാർ ഇവാനിയോസിലെ പ്രീ ഡിഗ്രിക്കാരന് 'അമ്മാവനായതിന്റെ' രസകരമായ ഓർമ്മയാണ് ചെറിയാൻ ഫിലിപ്പിന്റെ വാക്കുകളിൽ. കോളേജ് നാളുകളിൽ തുടങ്ങിയ ആ വിളിയും സൗഹാർദവും 'അമ്മാവാ എന്ന് ഇനി ആരെ വിളിക്കും' എന്ന ചോദ്യം ബാക്കിയാക്കി കടന്നുപോവുന്നു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം ചുവടെ:

   അര നൂറ്റാണ്ടിലേറെയായി ഞാൻ അമ്മാവാ എന്നു വിളിക്കുന്ന നെടുമുടി വേണുവിൻ്റെ അവിചാരിത മരണം വല്ലാതെ മനസ്സിനെ നൊമ്പരപ്പെടുത്തുന്നു. മലയാളത്തിലെ അതുല്യ നടനായ വേണു അടുത്തറിയാവുന്നവർക്കെല്ലാം സ്നേഹനിധിയാണ്. പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും ഭാവത്തിലും പെരുമാറ്റത്തിലുമെല്ലാം തനി നാടൻ കുട്ടനാട്ടുകാരനായിരുന്നു. വാദ്യസംഗീതത്തിൻ്റെ ഉപാസകനായിരുന്ന വേണുവിന് എല്ലാ പ്രവൃത്തിയിലും ഒരു താളബോധമുണ്ടായിരുന്നു. താള നിബിദ്ധമായ ജീവിതം. താളത്തെ മേളമാക്കിയ ജീവിത ശൈലി.
   1969 ലാണ് ഞാൻ വേണുവിനെ പരിചയപ്പെടുന്നത്. അന്ന് വേണു ആലപ്പുഴ എസ് ഡി കോളജിൽ അവസാന വർഷ ഡിഗ്രി വിദ്യാർത്ഥിയും ഞാൻ മാർ ഇവാനിയോസ് കോളജിലെ പ്രി ഡിഗ്രി വിദ്യാർത്ഥിയുമായിരുന്നു.

   അന്ന് തിരുവനന്തപുരത്ത് നടന്ന സർവകലാശാലാ യുവജനോത്സവത്തിൽ മോണോ ആക്ടിൽ ഒന്നാം സ്ഥാനം നേടി. ഗുരു ഗോപിനാഥ്, പി. കെ.വേണുകുട്ടൻ നായർ , കെ.ജി ശങ്കരപ്പിള്ള എന്നിവരായിരുന്നു വിധികർത്താക്കൾ . ഇവരെ സെനറ്റ് ഹാളിൽ കൊണ്ടുവരികയും തിരിച്ച് എത്തിക്കുകയും ചെയ്യുന്നതിൻ്റെ ചുമതല യൂണി: യൂണിയൻ ചെയർമാൻ തലേക്കുന്നിൽ ബഷീർ എന്നെയാണ് ഏല്പിച്ചിരുന്നത്.   അഭിനയ രംഗത്ത് ഭാവിയുടെ പ്രതീക്ഷയാണ് വേണുവെന്ന് ഗുരു ഗോപിനാഥ് പരസ്യമായി പറഞ്ഞു. സമാപന ചടങ്ങിൽ വേണു ഒരു അമ്മാവൻ്റെ ഭാവഭേദങ്ങളും ചേഷ്ടകളുമാണ് അവതരിപ്പിച്ചത്. അങ്ങനെ അമ്മാവൻ വേണു വെന്ന അപരനാമവും വീണു.
   തിരുവനന്തപുരത്ത് കാവാലത്തിൻ്റെ അവനവൻ കടമ്പ തുടങ്ങിയ നാടകങ്ങളിൽ അഭിനയിച്ചപ്പോഴും, കലാകൗമുദിയിൽ ലേഖകനായപ്പോഴും പലപ്പോഴും വേണുവിനെ കണ്ടുമുട്ടിയിരുന്നു. അമ്മാവാ എന്ന വിളി തുടർന്നു.

   തമ്പ്, ആരവം, തകര, ഒരിടത്തൊരു ഫയൽ മാൻ തുടങ്ങിയ സിനിമയിൽ അഭിനയിച്ചപ്പോൾ ഷൂട്ടിംഗ് ലൊക്കേഷനുകളിൽ അമ്മാവനെ കാണാൻ പോയിരുന്നു. വേണുവിൻ്റെ നിരവധി സൗഹൃദ സദസുകളിലെ അനുഭവങ്ങൾ ഊഷ്മളമാണ്. എത്രയോ സ്മരണകൾ ബാക്കി. കണ്ണു നിറയുന്നു. അമ്മാവാ എന്ന് ഇനി ആരെ വിളിക്കും.

   Summary: Cherian Philip pens a poignant note on the passing away of his dear friend Nedumudi Venu, who he fondly called 'Ammava' from college days
   Published by:user_57
   First published: