മുട്ട വിരിഞ്ഞ് വരുന്ന കുഞ്ഞൻ പാമ്പ്; വംശനാശഭീഷണി നേരിടുന്ന അപൂർവയിനം പാമ്പിന്റെ വീഡിയോ കാണാം
മുട്ട വിരിഞ്ഞ് വരുന്ന കുഞ്ഞൻ പാമ്പ്; വംശനാശഭീഷണി നേരിടുന്ന അപൂർവയിനം പാമ്പിന്റെ വീഡിയോ കാണാം
ഇൻസ്റ്റാഗ്രാമിൽ പങ്കുവെയ്ക്കപ്പെട്ട വീഡിയോയിൽ മുട്ട വിരിഞ്ഞ് കുഞ്ഞൻ പാമ്പ് പുറത്തുവരുന്നതിന്റെ ദൃശ്യങ്ങൾ വ്യക്തമായി കാണാം.
Image Credits: Instagram/@chesterzoo
Last Updated :
Share this:
പാമ്പുകൾ ഈ ഗ്രഹത്തിലെ ഏറ്റവും അപകടകാരികളായ ഉരഗങ്ങളിൽ ഒന്നാണ്. അത്കൊണ്ട് തന്നെ പാമ്പ് എന്ന് കേൾക്കുന്നത് പോലും പലർക്കും പേടിയുള്ള കാര്യമാണ്. വളരെ നിഷ്കളങ്കമായ ഓമനത്തമുള്ളവയായി നിങ്ങൾക്ക് എപ്പോഴെങ്കിലും പാമ്പിനെ കാണാൻ കഴിഞ്ഞിട്ടുണ്ടോ? ഇല്ലെങ്കിൽ തീർച്ചയായും ഈ വീഡിയോ കാണുക തന്നെ വേണം. അപകടകാരി ആണെങ്കിലും ജനനസമയത്ത് ഏതൊരു കുഞ്ഞിനേയും പോലെ നിഷ്കളങ്കരാണ് ഇവയും. യു കെ ആസ്ഥാനമായുള്ള ചെസ്റ്റർ മൃഗശാലയിൽ നിന്നും ചിത്രീകരിച്ച, മുട്ട വിരിഞ്ഞ് ഈ ലോകത്തേക്ക് പ്രവേശിക്കുന്ന പാമ്പിന്റെ കൗതുകകരമായ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഇപ്പോൾ വൈറലാണ്. കഴിഞ്ഞ വാരാന്ത്യത്തിൽ ഇൻസ്റ്റാഗ്രാമിൽ പങ്കുവെയ്ക്കപ്പെട്ട വീഡിയോയിൽ രാത്രിയിൽ മുട്ട വിരിഞ്ഞ് കുഞ്ഞൻ പാമ്പ് പുറത്തുവരുന്നതിന്റെ ദൃശ്യങ്ങൾ വ്യക്തമായി കാണാം.
ആവാസവ്യവസ്ഥ നഷ്ടപ്പെട്ടതിനാൽ വംശനാശ ഭീഷണി നേരിടുന്ന ഒരു ഇനം പാമ്പാണ് ഇതെന്നതാണ് ഈ വീഡിയോയെ കൂടുതൽ ശ്രദ്ധേയമാക്കി മാറ്റുന്നത്. ചെറിയ പാമ്പ് അതിന്റെ വലിയ വൃത്താകൃതിയിലുള്ള കണ്ണുകളാൽ ലോകത്തെ സ്വാഗതം ചെയ്യുന്ന കാഴ്ച അത്ഭുതാവഹമാണ്. "പാമ്പുകൾ മുട്ട വിരിഞ്ഞ് പുറത്തേക്ക് വരുന്ന കാഴ്ച എത്ര മനോഹരമാണ്!" എന്ന അടിക്കുറിപ്പോടെയാണ് ചെസ്റ്റർ മൃഗശാല ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
മൃഗശാലയിൽ മുട്ടയിട്ട് വിരിയുന്ന ആദ്യത്തെ മോളൻഡോർഫ്സ് റാറ്റ് പാമ്പുകളാണ് അവയെന്നും വീഡിയോയുടെ അടിക്കുറിപ്പിൽ പറയുന്നു. ആവാസവ്യവസ്ഥ നഷ്ടപ്പെടുന്നതിനാലും അവയുടെ തൊലി ബാഗുകളും ചെരിപ്പുകളും ഉണ്ടാക്കാൻ ഉപയോഗിക്കുന്നതിനാലും ഈ പാമ്പുകൾ വംശനാശ ഭീഷണി നേരിടുന്നതായി പാമ്പിന്റെ ജനനം ക്യാമറയിൽ പകർത്തിയ ചെസ്റ്റർ മൃഗശാല വ്യക്തമാക്കുന്നു.
വെള്ളിയാഴ്ച സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ പങ്കിട്ടതിന് ശേഷം ഇൻസ്റ്റാഗ്രാമിൽ ഈ വീഡിയോ ഇരുപത്തിയെട്ടായിരം പേർ കണ്ടിട്ടുണ്ട്. നിരവധി കമന്റുകളും വീഡിയോക്ക് ലഭിച്ചു. ഈ പാമ്പ് സൗന്ദര്യമുള്ളവയാണ് എന്ന് സൂചിപ്പിക്കുന്ന നിരവധി കമന്റുകൾ വീഡിയോയ്ക്ക് ലഭിച്ചു. വളരെ അപൂർവമായ ജീവിവർഗം ആണ് ഈ പാമ്പുകളെന്നും കമന്റുകളുണ്ട് . ഈ കുഞ്ഞ് ഉരഗത്തെ പ്രശംസിച്ചും നിരവധി കമന്റുകൾ ഉണ്ട്. പുതിയ ലോകത്തേക്ക് അവയെ പലരും ഹൃദയപൂർവം സ്വാഗതം ചെയ്യുന്നു.
ഫ്ലവർ സ്നേക്ക് അല്ലെങ്കിൽ റെഡ്-ഹെഡ് റാറ്റ് പാമ്പ് എന്നും അറിയപ്പെടുന്ന മോല്ലെൻഡോർഫ്സ് റാറ്റ് പാമ്പുകളുടെ ഇനത്തിൽ പെട്ടവയാണ് ഇവ. അവയുടെ ആകർഷകമായ ചർമ്മം പേരുകേട്ടതാണ്. വിവിധ പാറ്റേൺ രൂപത്തിലാണ് അവയുടെ ചർമം ഉണ്ടാകുക. ക്രമരഹിതമായ, കറുത്ത അരികുകളുള്ള ഓറഞ്ച് ബാൻഡുകളുള്ള ചുവന്ന വാലാണ് അവയ്ക്ക് ഭംഗി കൂട്ടുന്നത്. വടക്കൻ വിയറ്റ്നാമിലും തെക്കൻ ചൈനയിലുമുള്ള താഴ്ന്ന പ്രദേശങ്ങളിലും ഇലപൊഴിയും വനങ്ങളിലുമാണ് ഇവ കൂടുതലും കാണപ്പെടുന്നത്. അവയുടെ നിറവും പാറ്റേണും ആണ് ബാഗുകൾ, ഷൂകൾ, ബെൽറ്റുകൾ എന്നിവയ്ക്കായി വേട്ടയാടുന്നതിന് കാരണം.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.