ആരെങ്കിലും ചവച്ച ച്യൂയിങ് ഗം നാം ലക്ഷങ്ങൾ കൊടുത്ത് വാങ്ങുമോ? എന്നാൽ, അങ്ങനെ ചവച്ച ച്യൂയിങ് ഗം 32 ലക്ഷത്തിന് ലേലം ചെയ്യുകയാണ്. അയൺ മാൻ റോബർട്ട് ഡൗണി ജൂനിയർ ചവച്ച ച്യൂയിംഗമാണ് 32 ലക്ഷത്തിന് ലേലത്തിന് വച്ചിരിക്കുന്നത്. ഒരു ഇ ബേ ഉപയോക്താവിന് ഈ ഗം ലഭിച്ചതാണ് ലേലത്തിന് കാരണമായിത്തീർന്നത്. തന്റെ കയ്യിൽ റോബർട്ട് ഡൗണി ജൂനിയർ ചവച്ച ച്യൂയിങ് ഗമ്മിന്റെ ഒരു കഷ്ണം ഉണ്ട് എന്നും പറഞ്ഞാണ് ഇയാൾ ഇത് ഇ ബേയിൽ ലേലത്തിന് വച്ചിരിക്കുന്നത്.
അതിവേഗം ഇന്റർനെറ്റിൽ ഇത് വൻ ചർച്ചയ്ക്ക് കാരണമായി തീർന്നു. കഴിഞ്ഞ മാസം നടന്ന ജോൺ ഫാവ്റോയുടെ ഹോളിവുഡ് വാക്ക് ഓഫ് ഫെയിം സ്റ്റാർ ചടങ്ങിലാണ് പ്രസ്തുത ഗം റോബർട്ട് ഡൗണി ജൂനിയർ ചവച്ചത്. പിന്നീട്, അത് പ്രസ്തുത ഇ ബേ ഉപയോക്താവ് കൈവശപ്പെടുത്തുകയായിരുന്നത്രെ. ഏതായാലും അതാണ് ഇപ്പോൾ ഇയാൾ ലക്ഷങ്ങൾക്ക് ലേലത്തിന് വച്ചിരിക്കുന്നത്.
You can buy Robert Downey Jr.’s chewed gum — for $40K https://t.co/VekQ2S77hJ pic.twitter.com/y7SbzBmF85
— New York Post (@nypost) March 28, 2023
അന്ന് റോബർട്ട് ഡൗണി ജൂനിയർ പങ്കെടുത്ത പരിപാടിയിൽ താനും ഉണ്ടായിരുന്നു. അന്ന് സ്റ്റാറിൽ ആ ച്യൂയിങ് ഗം ഒട്ടിച്ച് വച്ചു. അവിടെ നിന്നുമാണ് ഭാഗ്യത്തിന് തനിക്കത് സ്വന്തമാക്കാൻ സാധിച്ചത്. എന്നും ഇയാൾ പറയുന്നു. അതേ സമയം ഇതേ ചൊല്ലി വൻ ചർച്ചകൾ സോഷ്യൽ മീഡിയയിൽ ഉയർന്നു. ആളുകൾക്കെന്താ ഭ്രാന്താണോ ഇത്രയധികം തുക മുടക്കി ഇത് വാങ്ങാൻ എന്നാണ് വിമർശകർ ചോദിച്ചത്. അതേ സമയം ഇത് സ്വന്തമാക്കുന്നവരെ പിന്തുണച്ച് കൊണ്ടും ആളുകൾ രംഗത്തെത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Chewing Gum Additive, For Sale, Viral