നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • കൊറോണ കാലത്തെ മാനസിക പിരിമുറുക്കം കുറയ്ക്കാൻ ഒരു വർഷം തുടർച്ചയായി തടാകത്തിൽ ചാടി ബസ് ഡ്രൈവർ

  കൊറോണ കാലത്തെ മാനസിക പിരിമുറുക്കം കുറയ്ക്കാൻ ഒരു വർഷം തുടർച്ചയായി തടാകത്തിൽ ചാടി ബസ് ഡ്രൈവർ

  പിരിമുറുക്കം ഒഴിവാക്കാൻ കഴിഞ്ഞ വർഷം മുതൽ നഗരത്തിന്റെ വടക്കുഭാഗത്തുള്ള മോൺട്രോസ് ഹാർബറിലെ തടാകത്തിലാണ് കോണർ ചാടിയിരുന്നത്. കാലാവസ്ഥകൾ വകവയ്ക്കാതെയാണ് കഴിഞ്ഞ ഒരു വർഷം ഇദ്ദേഹം തടാകത്തിൽ ചാടിയത്.

  Dan O'Conor, the "Great Lake Jumper," performs a can-opener dive on his 363rd leap as he nears his 365th consecutive daily plunge into Lake Michigan, Image Credit: AP

  Dan O'Conor, the "Great Lake Jumper," performs a can-opener dive on his 363rd leap as he nears his 365th consecutive daily plunge into Lake Michigan, Image Credit: AP

  • Share this:
   കൊറോണ വൈറസ് മഹാമാരിയെ തുടർന്നുള്ള മാനസിക സമ്മർദ്ദം കുറയ്ക്കാൻ പുതിയ മാർഗവുമായി ചിക്കാഗോ സ്വദേശിയായ ബസ് ഡ്രൈവർ. കൊറോണ കാലത്ത് തുടർച്ചയായി ഒരു വർഷം മിഷിഗണിലെ തടാകത്തിൽ ചാടിയാണ് ഡാൻ ഓ കോണർ എന്നയാൾ തന്റെ മാനസിക സമ്മർദ്ദം കുറച്ചത്. ടെൻഷൻ കുറയ്ക്കാൻ ഇത് സഹായിക്കുമെന്നാണ് മൂന്ന് മക്കളുടെ പിതാവായ ഇദ്ദേഹത്തിന്റെ അഭിപ്രായം. കോനർ ഈ രീതി പിന്തുടരാൻ തുടങ്ങിയിട്ട് ശനിയാഴ്ച 365 ദിവസം പിന്നിട്ടു.

   പിരിമുറുക്കം ഒഴിവാക്കാൻ കഴിഞ്ഞ വർഷം മുതൽ നഗരത്തിന്റെ വടക്കുഭാഗത്തുള്ള മോൺട്രോസ് ഹാർബറിലെ തടാകത്തിലാണ് കോണർ ചാടിയിരുന്നത്. കാലാവസ്ഥകൾ വകവയ്ക്കാതെയാണ് കഴിഞ്ഞ ഒരു വർഷം ഇദ്ദേഹം തടാകത്തിൽ ചാടിയത്. തണുപ്പ് കാലത്ത് ഐസ് കട്ടയായി മാറിയ തടാകത്തിൽ മഞ്ഞുകട്ടയിൽ ദ്വാരം ഉണ്ടാക്കിയും കോണർ ചാടിയിരുന്നു. എന്നാൽ ഇങ്ങനെ ചാടിയ ദിവസങ്ങളിൽ ശരീരത്തിൽ 20 ഓളം മുറിവുകളുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

   Also Read കവർച്ചാശ്രമത്തിനിടെ വീട്ടിൽ കയറി കുളിച്ച് മോഷ്ടാവ്; വീട്ടുടമസ്ഥൻ കള്ളനെ പിടിച്ചത് ടവൽ ധരിച്ച നിലയിൽ

   ഇങ്ങനെ ചെയ്യുന്നത് കൊണ്ട് എന്താണ് പ്രയോജനമെന്ന് പലരും ചോദിച്ചിരുന്നെങ്കിലും ട്വിറ്ററിലും ഇൻസ്റ്റാഗ്രാമിലും ഇദ്ദേഹം പങ്കുവച്ചിരുന്ന വീഡിയോകൾക്ക് വലിയ പിന്തുണയാണ് ലഭിച്ചിരുന്നത്. നിരവധി പേർ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ശനിയാഴ്ച്ച താൻ ഈ രീതി പിന്തുടരാൻ തുടങ്ങിയിട്ട് 365 ദിവസം പൂർത്തിയായെന്നും കോണർ പറഞ്ഞു.

   Also Read ടച്ചിങ്സിൽ എലി പിടിച്ചു ! തപാലിൽ സുഹൃത്തിന് അയച്ച മദ്യം എക്സൈസ് കസ്റ്റഡിയിലെടുത്തു

   കോവിഡ് മഹാമാരി നമ്മുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾക്കാണ് ഇടയാക്കിയത്. നമ്മുടെ ദൈനംദിന ജീവിതങ്ങളിൽ വലിയ നിയന്ത്രണങ്ങൾ അത് അടിച്ചേൽപ്പിച്ചു. എന്നാൽ, തീവ്രമായ വിരസത അനുഭവിക്കുന്ന ആളുകളെ സംബന്ധിച്ചിടത്തോളം ഈ നിയന്ത്രണങ്ങളൊക്കെ തങ്ങളുടെ സ്വത്വത്തെ തന്നെ ഭീഷണിപ്പെടുത്തുന്നവയായി അവർക്ക് തോന്നിയേക്കാം. അത് പൊതുജനാരോഗ്യ സംരക്ഷണാർത്ഥം സർക്കാരുകളും ബന്ധപ്പെട്ട അധികൃതരും ഏർപ്പെടുത്തുന്ന നിയമങ്ങൾ ലംഘിക്കാൻ അവരെ പ്രേരിപ്പിക്കുന്നതായി പുതിയ മനഃശാസ്ത്ര പഠനങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു.

   Also Read ക്യാമറയും ട്രൈപോഡും സെറ്റ് ചെയ്ത് ടിക് ടോക്ക് വീഡിയോ എടുക്കുന്ന നായ്ക്കുട്ടി; വൈറലായി വീഡിയോ

   നമ്മളിൽ പലർക്കും വിരസതയെ ക്രിയാത്മകമായി നേരിടുക എന്നത് വെല്ലുവിളികൾ നിറഞ്ഞ കാര്യമായിരിക്കും. മാത്രവുമല്ല, അതിന് വ്യക്തിഗതമായ നിലയിലും സാമൂഹികമായ തലത്തിലും നിരവധി പ്രത്യാഘാതങ്ങളും ഉണ്ടായേക്കും. വിരസത നിസാരമായ അനുഭവമല്ല. നമ്മൾ അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒരു വിഷയം തന്നെയാണ്.

   കോവിഡിന്റെ ഒന്നാം തരംഗം പ്രായമായവരെയാണ് പിടിമുറുക്കിയത്. നിലവിലെ രണ്ടാം തരംഗത്തിൽ രോഗബാധിതരിൽ അധികവും ചെറുപ്പക്കാരാണ്. എന്നാൽ ഇനി വരുമെന്ന് പ്രതീക്ഷിക്കുന്ന മൂന്നാം തരംഗം കുട്ടികളെയാകും ബാധിക്കുക എന്നാണ് നിഗമനം. അതായത് 18 വയസ്സിന് താഴെയുള്ള കുട്ടികളെയായിരിക്കാം അടുത്ത കോവിഡ് തരംഗം ഏറ്റവും കൂടുതൽ ബാധിക്കുക. എന്നാൽ മുതിർന്നവരെ അപേക്ഷിച്ച് കുട്ടികൾക്ക് ജോലിസ്ഥലം, യാത്ര, ഷോപ്പിംഗ് തുടങ്ങി പുറത്തിറങ്ങേണ്ട ആവശ്യങ്ങൾ കുറവാണ്. പുറത്തിറങ്ങേണ്ട സാഹചര്യമുണ്ടായാൽ മുതി‍ർന്നവ‍‍ർ സ്വീകരിക്കുന്ന അതേ രീതിയിൽ സുരക്ഷാ മാ‍ർഗങ്ങൾ കുട്ടികളും പാലിക്കണം.
   Published by:Aneesh Anirudhan
   First published: