• HOME
  • »
  • NEWS
  • »
  • buzz
  • »
  • Pentagon | സുരക്ഷാ മേഖലയില്‍ കറങ്ങി നടന്ന് കോഴി; കസ്റ്റഡിയിലെടുത്ത് അധികൃതര്‍

Pentagon | സുരക്ഷാ മേഖലയില്‍ കറങ്ങി നടന്ന് കോഴി; കസ്റ്റഡിയിലെടുത്ത് അധികൃതര്‍

കോഴിയെ ചാരവൃത്തിക്കായി ആരെങ്കിലും അയച്ചതാണോ വഴിതെറ്റി വന്നതാണോ എന്നും സംശയമുണ്ട്.

  • Share this:
    സുരക്ഷാ മേഖലയില്‍ അനധികൃതമായി എത്തിയ കോഴിയെ(Chicken) കസ്റ്റഡിയിലെടുത്ത് അധികൃതര്‍. അമേരിക്കയിലെ പെന്റഗണിലാണ്(Pentagon) ഈ വിചിത്ര നടപടി. യുഎസ് ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഡിഫന്‍സ് ആസ്ഥാനത്തിന് സമീപം അലഞ്ഞ് തിരിഞ്ഞ് നടന്ന കോഴിയെയാണ് അധികൃതര്‍ കസ്റ്റഡിയിലെടുത്തത്.

    കോഴി എങ്ങനെയാണ് എത്തിയതെന്നോ വന്നതെന്നോ വ്യക്തമല്ല. ആര്‍ലിങ്ടണിലെ ആനിമല്‍ വെല്‍ഫെയര്‍ ഓര്‍ഗനൈസേഷനിലെ ജീവനക്കാര്‍ കറങ്ങിനടന്ന കോഴിയെ കണ്ടെത്തി പിടികൂടുകയായിരുന്നു. ഹെന്നി പെന്നി എന്ന് പേര് നല്‍കിയിരിക്കുന്ന കോഴിയെ പ്രത്യേക കൂടൊരുക്കി വെസ്റ്റേണ്‍ വിര്‍ജീനിയയില്‍ ഉള്ള ഫാമിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു.

    Also Read-Rohit കുഞ്ഞുകല്ലുകള്‍ കൊണ്ട് വായുവില്‍ പോര്‍ട്രെയ്റ്റുകള്‍ വരച്ച് അത്ഭുതം സൃഷ്ടിച്ച പയ്യന്നൂര്‍ക്കാരന്‍





    സുരക്ഷാ ചെക്ക് പോസ്റ്റില്‍ ആണ് കോഴി ഉണ്ടായിരുന്നത് എന്ന് വക്താവായ ചെല്‍സി ജോണ്‍സ് പറഞ്ഞു. ആനിമല്‍ വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.



    കോഴിയെ ചാരവൃത്തിക്കായി ആരെങ്കിലും അയച്ചതാണോ വഴിതെറ്റി വന്നതാണോ എന്നും സംശയമുണ്ട്.
    Published by:Jayesh Krishnan
    First published: