കുളത്തിൽ മുതലയുണ്ട് സൂക്ഷിക്കുക എന്ന മുന്നറിയിപ്പ് കണ്ടാൽ തന്നെ എല്ലാവർക്കും പേടിയാണ്. അവയുടെ സാന്നിധ്യമറിയാതെ അടുത്തേക്ക് ചെന്നാൽ എപ്പോഴാണ് എങ്ങനെയാണ് അവ ആക്രമിക്കുന്നത് അറിയാൻ പോലും കഴിയില്ല. എന്നാൽ ഇപ്പോഴിതാ മുതലക്കുഞ്ഞിനെ ഒരു പൂച്ചക്കുഞ്ഞിനെ കൊണ്ടു നടക്കുന്ന പോലെ നടക്കുകയാണ് ഒരു ബാലൻ. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
മുതലയാണ് തോളിലിരിക്കുന്നതെന്ന യാതൊരു കൂസലുമില്ലാതെയാണ് കുട്ടി തോളിലേറ്റി നടന്നു പോകുന്നത്. ‘മുതലയുടെ ആത്മാഭിമാനം കുറഞ്ഞ് കാണും’ എന്ന തലക്കെട്ടോടെയാണ് വീഡിയോ സമൂമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ വിഡിയോ എവിടെ നിന്നുമാണ് പകർത്തിയിരിക്കുന്നത് എന്നത് വ്യക്തമല്ല.
Also Read-കാണാതായ വളർത്തുനായ വീട്ടിൽ തിരിച്ചെത്തിയത് ടാക്സി പിടിച്ച്! വൈറലായി ഉടമയുടെ പോസ്റ്റ്
harga diri si buaya langsung turun pic.twitter.com/xl3z1tlpHR
— 𝑹𝒂𝒏𝒅𝒐𝒎 𝑽𝒊𝒅𝒆𝒐 𝒐𝒏 𝑰𝒏𝒕𝒆𝒓𝒏𝒆𝒕 (@FunnyVideosID) February 16, 2023
വീഡിയോയിൽ കുട്ടി മുതലയെ ചുമലിലേറ്റി വേഗത്തിൽ നടന്നു പോവുകയാണ്. അതിന്റെ രണ്ട് മുൻകാലുകളും കുട്ടി പിടിച്ചിട്ടുണ്ട്. വഴിയരികിൽ നിൽക്കുന്ന ആളുകൾ അവനെ അന്തം വിട്ട് നോക്കിനിൽക്കുന്നതും വീഡിയോയിൽ കാണാം. ഫെബ്രുവരി 16നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.