ഇന്റർഫേസ് /വാർത്ത /Buzz / നിസാരം... നിസ്സാരം...... പാമ്പിനെ സ്കിപ്പിംഗ് റോപ്പാക്കി കുട്ടികൾ- വീഡിയോ വൈറൽ

നിസാരം... നിസ്സാരം...... പാമ്പിനെ സ്കിപ്പിംഗ് റോപ്പാക്കി കുട്ടികൾ- വീഡിയോ വൈറൽ

ഒരാഴ്ച മുമ്പ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട വീഡിയോ ഇപ്പോഴും വൈറലായി പ്രചരിക്കുന്നുണ്ട്.

ഒരാഴ്ച മുമ്പ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട വീഡിയോ ഇപ്പോഴും വൈറലായി പ്രചരിക്കുന്നുണ്ട്.

ഒരാഴ്ച മുമ്പ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട വീഡിയോ ഇപ്പോഴും വൈറലായി പ്രചരിക്കുന്നുണ്ട്.

  • Share this:

    മൂന്ന് കുട്ടികൾ സ്കിപ്പിംഗ് റോപ്പുപയോഗിച്ച് കളിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയെ ഞെട്ടിച്ചിരിക്കുകയാണ്. സ്ക്കിപ്പിംഗിൽ എന്താണിത്ര ഞെട്ടാനെന്നല്ലേ.. അതിൽ ഞെട്ടാനായി ഒന്നുമില്ല.. എന്നാൽ ചാടിക്കളിക്കാനായി കുട്ടികൾ ഉപയോഗിച്ച 'റോപ്പാണ്' ആളുകളെ ഞെട്ടിച്ചത്.. നാലഞ്ച് അടി വലിപ്പമുള്ള ഒരു വലിയ പാമ്പായിരുന്നു അത്.

    Also Read-'പുലിയോടാ കളി'... വരിഞ്ഞു മുറുക്കിയ പെരുമ്പാമ്പിനെ കടിച്ചു കീറി പുള്ളിപ്പുലി

    പാമ്പിൻ‌റെ രണ്ടറ്റത്തുമായി രണ്ട് കുട്ടികൾ പിടിച്ചു ചുഴറ്റുന്നു. മറ്റൊരു കുട്ടി ചാടുന്നു. ഇങ്ങനെ മാറി മാറിയാണ് ഇവരുടെ കളി. കുട്ടികളുടെ  കളി പുറകെ നിന്ന് പ്രോത്സാഹിപ്പിക്കുന്ന ഒരു ശബ്ദവും ബാക്ക്ഗ്രൗണ്ടിൽ കേൾക്കുന്നുണ്ട്. സംഗതി ചത്ത പാമ്പാണെങ്കിലും ആളുകളിൽ ഞെട്ടൽ ഉണ്ടാക്കിയെന്നത് സോഷ്യൽ മീഡിയ പ്രതികരണങ്ങളിൽ നിന്നു തന്നെ വ്യക്തമാണ്. ഒരാഴ്ച മുമ്പ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട വീഡിയോ ഇപ്പോഴും വൈറലായി പ്രചരിക്കുന്നുണ്ട്.

    ' isDesktop="true" id="175741" youtubeid="On3qhX2IjTI" category="buzz">

    വിയറ്റ്നാമിൽ നിന്നുള്ള വീഡിയോ ആണെന്നാണ് പറയുന്നതെങ്കിലും യഥാർഥ ലൊക്കേഷൻ എവിടെയാണെന്നത് വ്യക്തമല്ല.

    First published:

    Tags: Snake, Viral, Viral video