• HOME
 • »
 • NEWS
 • »
 • buzz
 • »
 • Shocking | തീം പാർക്കിലെ റൈഡ് പൊട്ടിവീണു; 30 അടി താഴ്ചയിലേക്ക് പതിച്ച് കുട്ടികൾ

Shocking | തീം പാർക്കിലെ റൈഡ് പൊട്ടിവീണു; 30 അടി താഴ്ചയിലേക്ക് പതിച്ച് കുട്ടികൾ

അപകടത്തിന്റെ ഭയാനകമായ നിമിഷങ്ങൾ ദൃശ്യമാകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ

അപകടദൃശ്യം

അപകടദൃശ്യം

 • Share this:
  ഇന്തോനേഷ്യയിലെ അമ്യൂസ്‌മെന്റ് പാർക്കിലുണ്ടായ (amusement park) വാട്ടർറൈഡ് അപകടത്തിന്റെ ഭയാനകമായ നിമിഷങ്ങൾ ദൃശ്യമാകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു (viral on social media). അമ്യൂസ്‌മെന്റ് പാർക്കിലെ കുട്ടികൾ 30 അടി ഉയരത്തിൽ നിന്ന് താഴേക്ക് വീഴുന്ന കാഴ്ചയാണ് വീഡിയോയിലുള്ളത്. താഴെ വീണ കുട്ടികളെ സഹായിക്കാൻ മറ്റുള്ളവർ ശ്രമിച്ചപ്പോൾ കാഴ്ചക്കാരിൽ മറ്റു ചിലർ ഞെട്ടി നിലവിളിച്ചു. മെയ് 7ന് കിഴക്കൻ ജാവയിലെ സുരബായ നഗരത്തിലെ കെഞ്ചെരൻ പാർക്കിലാണ് സംഭവം നടന്നതെന്ന് ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്തു.

  സ്ലൈഡിനുള്ളിൽ കുടുങ്ങിയ 16 സന്ദർശകരിൽ എട്ട് കുട്ടികൾക്ക് എല്ലുകൾക്ക് പൊട്ടൽ സംഭവിച്ച് അടുത്തുള്ള ആശുപത്രിയിൽ എത്തിക്കേണ്ടി വന്നു.

  കാലക്രമേണ റൈഡ് ദുർബലമായതാണ് അപകടത്തിന് കാരണമെന്ന് അമ്യൂസ്‌മെന്റ് പാർക്ക് പ്രസ്താവനയിൽ പറഞ്ഞു. ഒൻപത് മാസം മുമ്പ് അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും ആളുകളുടെ അമിതഭാരം താങ്ങാൻ സ്ലൈഡിന് കഴിഞ്ഞില്ല.

  അപകടത്തെത്തുടർന്ന് അധികൃതർ വാട്ടർപാർക്ക് അടച്ചു. സ്ലൈഡ് തകർച്ചയുടെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. ഞെട്ടിക്കുന്ന വീഡിയോ ചുവടെ.  ഭാവിയിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ സുരക്ഷാ നടപടികളുടെ ലഭ്യത ഉറപ്പാക്കാൻ മേഖലയിലെ എല്ലാ വാട്ടർ പാർക്കുകളിലും അടിയന്തര പരിശോധന നടത്താൻ സുരബായ ഡെപ്യൂട്ടി മേയർ അർമുജി ഉത്തരവിട്ടു.

  അപകടത്തിൽപ്പെട്ടവർക്ക് സുരബായ സിറ്റി ഗവൺമെന്റ് ട്രോമ-ഹീലിംഗ് സഹായം നൽകുമെന്നും പൂർണമായി സുഖം പ്രാപിക്കുന്നതുവരെ അവരോടൊപ്പം ഉണ്ടായിരിക്കുമെന്നും പറഞ്ഞു.

  അപകടത്തിന്റെ ഉത്തരവാദിത്തം പാർക്കിന്റെ മാനേജ്‌മെന്റിനായിരിക്കുമെന്നും, അപകടം പറ്റിയവർ പൂർണ്ണമായി സുഖം പ്രാപിക്കുന്നതുവരെ അവരുടെ ചികിത്സാ ചെലവ് വഹിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അപകടത്തിൽ പരിക്കേറ്റ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിക്ക് 10 വയസ്സായിരുന്നു. ഈ കുട്ടി നിസ്സാര പരിക്കുകളിൽ നിന്ന് പൂർണ്ണമായി സുഖം പ്രാപിച്ചതായി റിപ്പോർട്ടുണ്ട്.

  യുഎസിലെ ഫ്ലോറിഡയിലെ അമ്യൂസ്‌മെന്റ് പാർക്കിൽ സമാനമായ അപകടത്തിൽ 14 വയസ്സുള്ള ഒരു ആൺകുട്ടി 430 അടി താഴ്ചയിലേക്ക് വീണു മരിച്ച സംഭവമുണ്ടായിട്ടുണ്ട്. ഫ്രീ ഫാൾ റൈഡിൽ നിന്ന് കുട്ടി വീണപ്പോൾ കാഴ്ചക്കാർ നിലവിളിക്കുന്ന ഭയാനകമായ അപകടത്തിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നിരുന്നു. ടയർ സാംപ്‌സൺ എന്ന ആൺകുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ടയറിന്റെ മരണം ആകസ്മികമാണെന്നാണ് ദൃക്‌സാക്ഷിയുടെ വിവരണം വിരൽ ചൂണ്ടിയത്. കൂടുതൽ അന്വേഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.

  Summary: A shocking video emerged on YouTube shows children in a water slide inside an Indonesian amusement park fall 30 ft down after the ride breaks midway. Many children got injured in the accident and they were taken to the nearby hospital. Authorities initiated probe into the incident
  Published by:user_57
  First published: