HOME » NEWS » Buzz » CHILDREN WITH FULL BODY HAIR AFTER MISTAKENLY GIVEN HAIR GROWTH MEDICINE

ശരീരം മുഴുവൻ രോമം വളർന്ന് കുട്ടികൾ; അസിഡിറ്റിക്കുള്ള മരുന്നിന് പകരം നൽകിയത് രോമവളർച്ചയ്ക്കുള്ളത്

അസിഡിറ്റി പോലുള്ള ഉദര സംബന്ധ പ്രശ്നങ്ങൾക്ക് നൽകുന്ന ഒമപ്രസോളിന് പകരം രോമം വളരാനുള്ള മിനോക്സിഡിൽ നൽകിയതാണ് കുട്ടികളിലെ രോമവളർച്ചയ്ക്ക് കാരണം.

News18 Malayalam | news18-malayalam
Updated: December 5, 2020, 10:48 AM IST
ശരീരം മുഴുവൻ രോമം വളർന്ന് കുട്ടികൾ; അസിഡിറ്റിക്കുള്ള മരുന്നിന് പകരം നൽകിയത് രോമവളർച്ചയ്ക്കുള്ളത്
Image Credit: Newsflash
  • Share this:
രണ്ട് വർഷം മുമ്പ് മരുന്ന് മാറി നൽകിയതിനെ തുടർന്ന് കുട്ടികളിൽ കാണപ്പെട്ട അമിത വളർച്ചയാണ് സ്പെയിനിലെ കന്റാബ്രിയയിലെ വടക്കൻ പ്രവിശ്യയായ ടൊറലവേഗയിലെ പ്രധാന ചർച്ചാ വിഷയം. പ്രദേശത്തെ ഇരുപതോളം കുട്ടികളിലാണ് ശരീരം മുഴുവൻ അമിതമായി രോമം വളരുന്നത്.

അസിഡിറ്റി പോലുള്ള ഉദര സംബന്ധ പ്രശ്നങ്ങൾക്ക് നൽകുന്ന ഒമപ്രസോളിന് പകരം രോമം വളരാനുള്ള മിനോക്സിഡിൽ നൽകിയതാണ് കുട്ടികളിലെ രോമവളർച്ചയ്ക്ക് കാരണം. പല കുട്ടികളുടെ ശരീരത്തിലും ഇപ്പോഴും നീണ്ട രോമങ്ങൾ വളർന്നു കൊണ്ടിരിക്കുകയാണ്.

സംഭവത്തിൽ ആശങ്കാകലുരായ രക്ഷിതാക്കൾ നൽകിയ പരാതിയിൽ അന്വേഷണവും നടന്നിരുന്നു. ആരോഗ്യമന്ത്രാലയത്തിലെ രേഖകൾ അനുസരിച്ച് കഴിഞ്ഞ ജുലൈയിലാണ് ഗുരുതരമായ വീഴ്ച്ച സംഭവിച്ചത്. തുടർന്ന് നിരവധി കുടുംബങ്ങൾ ഇതുസംബന്ധിച്ച് പരാതി നൽകിയിരുന്നു.

You may also like:കഞ്ചാവിന്റെ ഔഷധമൂല്യം ഐക്യരാഷ്ട്രസഭയും അംഗീകരിച്ചു; ഗുരുതരമായ ലഹരിമരുന്നുകളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കി

മരുന്നുകൾ ഇറക്കുമതി ചെയ്യുകയും വിപണനം ചെയ്തതിനും ഒരു ലബോറട്ടറിക്കും കമ്പനികൾക്കുമെതിരെ കുടുംബങ്ങൾ കോടതിയെ സമീപിച്ചിരുന്നു. പല കുട്ടികൾക്കും ചികിത്സ നൽകിയിട്ടും രോമ വളർച്ച തുടരുന്നതായും കാണിച്ച് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കുടുംബങ്ങൾ രംഗത്തെത്തി.

You may also like:ഭര്‍ത്താവിന്‌ പ്രായം 23, ഭാര്യക്ക്‌ 76; സ്വകാര്യ നിമിഷങ്ങള്‍ പരസ്യമാക്കുമെന്ന പ്രഖ്യാപനവുമായി ദമ്പതികൾ

2019 ലാണ് കുട്ടികളിൽ ആദ്യമായി അസാധാരണ രോമ വളർച്ച കണ്ടു തുടങ്ങിയത്. മുഖത്തായിരുന്നു നീളത്തിൽ രോമങ്ങൾ കൂടുതലായി വളർന്നത്. തുടർന്ന് അങ്കലാപ്പിലായ രക്ഷിതാക്കൾ ആശുപത്രിയിലെത്തുകയായിരുന്നു. സംഭവം വിവാദമായതിനെ തുടർന്ന് വിപണയിലുള്ള മരുന്നുകൾ സ്പാനിഷ് ഏജൻസി മരുന്നുകൾ പിൻവലിച്ചിരുന്നു.

ശ്രദ്ധേയമായ കാര്യമെന്തെന്നാൽ, ഇന്ത്യൻ നിർമിത മരുന്നാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് സ്ഥലത്തെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഗ്രനാഡ പ്രദേശത്തെ 22 ഫാർമസികളിലാണ് മരുന്ന് വിതരണത്തിനായി എത്തിയിരുന്നത്.
Published by: Naseeba TC
First published: December 4, 2020, 4:02 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories