ഫുട്ബോൾ വാങ്ങാൻ കുട്ടിക്കൂട്ടത്തിന്റെ കമ്മിറ്റി; വൈറലായതോടെ സഹായവുമായി സ്പാനിഷ് കോച്ച് മുതൽ ഉണ്ണി മുകുന്ദൻ വരെ

ഫുട്ബോൾ വാങ്ങാൻ കുട്ടിക്കൂട്ടം യോഗം ചേർന്നത് നാട് ഏറ്റെടുത്തതോടെ കുട്ടികൾക്ക് കിട്ടിയത് ഏഴു ഫുട്ബോളും 15 ജഴ്‌സികളും.

news18-malayalam
Updated: November 8, 2019, 10:49 AM IST
ഫുട്ബോൾ വാങ്ങാൻ കുട്ടിക്കൂട്ടത്തിന്റെ കമ്മിറ്റി; വൈറലായതോടെ സഹായവുമായി സ്പാനിഷ് കോച്ച് മുതൽ ഉണ്ണി മുകുന്ദൻ വരെ
News18 Malayalam
  • Share this:
നിലമ്പൂർ മമ്പാട് പുളിക്കളോടിയിലെ കുട്ടികൂട്ടത്തിന്റെ യോഗം ഫലം കണ്ടു. ഇനി മുതൽ മിഠായി വാങ്ങണ്ട, പണം ഫണ്ടിൽ ചേർത്ത് ഫുട്ബോൾ വാങ്ങാം എന്ന കുട്ടികളുടെ തീരുമാനത്തിന് ഒപ്പം ലോകവും കയ്യടിച്ചു. സാമൂഹ്യ പ്രവർത്തകനായ സുശാന്ത് നിലമ്പൂർ ഷെയർ ചെയ്ത വീഡിയോ വൈറൽ ആയതോടെ കുട്ടികൾ സ്റ്റാറായി.

Also Read- ''ആ രണ്ടു രാപകലുകൾ ഉറങ്ങി ഞാൻ ജീവിതത്തിലേക്ക് ഉണർന്നു'': '41' വരെയുള്ള സിനിമാ യാത്ര: ലാൽജോസ്

ഫുട്ബോൾ വാങ്ങാൻ കുട്ടിക്കൂട്ടം യോഗം ചേർന്നത് നാട് ഏറ്റെടുത്തതോടെ കുട്ടികൾക്ക് കിട്ടിയത് ഏഴു ഫുട്ബോളും 15 ജഴ്‌സികളും. സാമൂഹ്യപ്രവർത്തകൻ സുശാന്ത് നിലമ്പൂർ ഫേസ്ബുക്കിൽ ഷെയർ ചെയ്ത വീഡിയോ കണ്ട് കുട്ടികളെ സഹായിച്ചവരിൽ നടൻ ഉണ്ണി മുകുന്ദൻ മുതൽ സ്പാനിഷ് പരിശീലകൻ വരെ ഉണ്ട്.വൈകുന്നേരം ആയപ്പോഴേക്കും കിട്ടിയത് ഏഴു ഫുട്ബോളും 15 ജഴ്‌സികളും. കുട്ടികളെ കാണാൻ സ്പാനിഷ് പരിശീലകൻ ആയ ടിനോ നേരിട്ട് എത്തി. ഇപ്പോഴും നിരവധി പേരാണ് കുട്ടികൾക്ക് സഹായം നൽകാൻ സുശാന്ത് നിലമ്പൂരിനേ വിളിച്ചു കൊണ്ടിരിക്കുന്നത്. എന്തായാലും കുട്ടിപ്പട സന്തോഷത്തിൽ ആണ്. നാട്ടിൻപുറത്തെ കുട്ടികൂട്ട തിന്റെ യോഗം ഉണർത്തിയത് മലയാളികൾ എന്നോ എവിടെയോ മറന്നു വെച്ച ഒരുമയെയും കുട്ടിക്കാലത്തേയുമാണ്.

വൈറലായ വീഡിയോFirst published: November 8, 2019, 10:49 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading