• HOME
 • »
 • NEWS
 • »
 • buzz
 • »
 • Viral | മകന് സൈനികനായ അച്ഛന്റെ സർപ്രൈസ്; പ്രതികരണം കണ്ട് കണ്ണു നിറഞ്ഞ് സൈബർ ലോകം

Viral | മകന് സൈനികനായ അച്ഛന്റെ സർപ്രൈസ്; പ്രതികരണം കണ്ട് കണ്ണു നിറഞ്ഞ് സൈബർ ലോകം

സൈനികനായ ഒരു അച്ഛൻ അവധിയ്ക്ക് വീട്ടിൽ മടങ്ങി എത്തുമ്പോഴുള്ള ഒരു കുട്ടിയുടെ (child) പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

 • Share this:
  സൈനികരുടെ ഭാര്യമാരുടെയും കുട്ടികളുടെയും ജീവിതം വളരെയേറെ വിഷമകരമാണ്. തന്റെ ഭർത്താവിനെ അല്ലെങ്കിൽ അച്ഛനെവീണ്ടും ഒരിയ്ക്കൽ കൂടി കാണാന്‍ കഴിയുമോ എന്ന ആശങ്ക എന്നും അവരുടെ മനസ്സിലുണ്ടാകും. ഇപ്പോള്‍ സൈനികനായ ഒരു അച്ഛൻ (soldier father) അവധിയ്ക്ക് വീട്ടിൽ മടങ്ങി എത്തുമ്പോഴുള്ള ഒരു കുട്ടിയുടെ (child) പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

  സൈനികൻ തന്റെ വീട്ടിൽ തിരിച്ചെത്തിയിരിക്കുകയാണ്. എന്നാല്‍ കുട്ടി ഇക്കാര്യം അറിഞ്ഞിട്ടില്ല. വീഡിയോയില്‍ കുട്ടി കിക്ക്‌ബോക്‌സിംഗ് (kickboxing) പരിശീലിച്ചുകൊണ്ടിരിക്കുന്നത് നമുക്ക് കാണാം.

  കറുത്ത തുണി കൊണ്ട് അവന്റെ കണ്ണുകള്‍ മൂടിയിട്ടുണ്ട്. ആ മുറിയിലേക്ക് കുട്ടിയുടെ അച്ഛൻ പ്രവേശിക്കുന്നതാണ് വീഡിയോയില്‍ ആദ്യമായി കാണുന്നത്. കുട്ടിയുടെ അമ്മയും ഇവര്‍ക്കരികില്‍ തന്നെയുണ്ട്. എന്നാല്‍ വന്നത് തന്റെ പരിശീലകനാണെന്നാണ് അവന്‍ ആദ്യം കരുതിയത്. അങ്ങനെ അവന്‍ വീണ്ടും കിക്ക്‌ബോക്‌സിംഗ് തുടരുന്നു. തന്റെ പിതാവിനൊപ്പമാണ് താൻ കളിയ്ക്കുന്നതെന്ന് അവന്‍ ഒരിക്കലും കരുതിക്കാണില്ല.എന്നാൽ കളിക്കിടയിൽ അവന്‍ തന്റെ അച്ഛന്റെശബ്ദം തിരിച്ചറിയുകയും ' ഡാഡി' എന്ന് വിളിച്ച് തിടുക്കത്തിൽ ഹെൽമെറ്റും കണ്ണ് കെട്ടി വച്ചിരുന്ന തുണിയും വലിച്ചൂരുന്നതുംകാണാം. തുടർന്ന് അവൻ അലറിക്കരഞ്ഞ് തന്റെ അച്ഛനെ കെട്ടിപ്പിടിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. ന്യൂസ് 4 നാഷ്വില്ലെയാണ് ഈ വീഡിയോ ആദ്യം പങ്കുവെച്ചത്.

  വീഡിയ അപ്ലോഡ് ചെയ്തതിന് ശേഷം 10.5 മില്യണ്‍ പേരാണ് ഇതുവരെ വീഡിയോ കണ്ടത്. 150 ലധികം ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. ''ഇത് വളരെ ഹൃദ്യവും പ്രപഞ്ചത്തിലെ ഏറ്റവും മനോഹരമായ ബന്ധങ്ങളിലൊന്നുമാണ്! വീഡിയോ കണ്ടപ്പോള്‍ ശരിക്കും കരച്ചില്‍ വന്നു, എനിക്കും ഇത്തരമൊരു അനുഭവം ഉണ്ടായെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു'' ഒരു ഉപയോക്താവ് കമന്റ് ചെയ്തു.

  '' എല്ലാവരും തങ്ങളുടെ പ്രിയപ്പെട്ടവരുമായി സന്തോഷകരമായ ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. നേതാക്കന്മാരുടെ അധികാര തര്‍ക്കം കാരണം ലോകം യുദ്ധമുനയിലാണ് മുന്നോട്ടുപോകുന്നത്. യുദ്ധം നിരവധി കുടുംബങ്ങളെ നശിപ്പിക്കുന്നു. രാജ്യം, ജാതി, മതം എന്നിവ നോക്കാതെ എല്ലാവര്‍ക്കും സമാധാനത്തിനും സമൃദ്ധിക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നു'', മറ്റൊരു ട്വിറ്റര്‍ ഉപയോക്താവ് അഭിപ്രായപ്പെട്ടു.

  റഷ്യന്‍ അധിനിവേശത്തിനെതിരെയുള്ള യുക്രെയ്‌നിന്റെ പോരാട്ടത്തിനിടെ ഒരു സൈനികന്‍ തന്റെ വീട്ടുകാര്‍ക്ക് അയച്ച സന്ദേശം നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അദ്ദേഹത്തിന്റെ ഹൃദയഭേദകവും വേദനിപ്പിക്കുന്നതുമായ വാക്കുകള്‍ കാണുന്നവരുടെ കണ്ണ് നിറയ്ക്കുന്നതായിരുന്നു. നിരവധി പേരാണ് വീഡിയോ ഇതിനകം കണ്ടത്.

  Matrimony | അച്ഛൻ കൊണ്ടുവന്ന വിവാഹാലോചന; യുവാവിനെ സ്വന്തം കമ്പനിയിലേക്ക് റിക്രൂട്ട് ചെയ്ത് മകൾ

  'അമ്മേ അച്ഛാ, ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു'' എന്നാണ് സൈനികന്റെ വീഡിയോ ക്ലിപ്പില്‍ പറയുന്നത്. 13 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് യുവാവ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു ട്വിറ്റര്‍ ഉപയോക്താവാണ് ഈ വീഡിയോ പങ്കുവച്ചത്. വീഡിയോയ്ക്ക് നിരവധി കമന്റുകളാണ് ലഭിച്ചത്.

  ' എനിക്ക് മനുഷ്യത്വത്തില്‍ വിശ്വാസമില്ല. എന്നാല്‍ ഇത് വളരെ ഹൃദയഭേദകമാണ്'' ഒരു ഉപയോക്താവ് ഈ വീഡിയോ കണ്ട് ട്വീറ്റ് ചെയ്തു.
  Published by:Jayashankar Av
  First published: