നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • കുട്ടികളുടെ ഓണ്‍ലൈന്‍ ഗെയിമുകള്‍ അവധി ദിവസങ്ങളില്‍ ഒരു മണിക്കൂര്‍ മാത്രം; കടുത്ത നിയന്ത്രണവുമായി ചൈന

  കുട്ടികളുടെ ഓണ്‍ലൈന്‍ ഗെയിമുകള്‍ അവധി ദിവസങ്ങളില്‍ ഒരു മണിക്കൂര്‍ മാത്രം; കടുത്ത നിയന്ത്രണവുമായി ചൈന

  രാത്രി എട്ട് മുതല്‍ ഒന്‍പത് വരെയാണ് ഗെയിം കളിക്കാന്‍ അനുവദിച്ചിരിക്കുന്ന സമയം

  • Share this:
   ബെയ്ജിങ്: കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ഗെയിമുകളില്‍ അഡിക്ഷന്‍ ഉണ്ടാവുന്നത് ആശങ്ക ഉയര്‍ത്തുന്ന കാര്യമാണെങ്കിലും ഇത് നിയന്ത്രിക്കുന്നതിനായി ചെയ്യുന്ന സംവിധാനങ്ങള്‍ പലപ്പോഴും ഫലവത്താവാറില്ല. ഇത്തരത്തിലുള്ള ഓണ്‍ലൈന്‍ ഗെയിം അഡിക്ഷന്‍ നിയന്ത്രിക്കാനായി കര്‍ശന നിയമം കൊണ്ടുവന്നിരിക്കുകയാണ് ചൈന.

   ചൈനയിലെ 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ഇനി മുതല്‍ വെള്ളി, ശനി, ഞായര്‍ ദിനസങ്ങളിലും മറ്റു അവധി ദിവസങ്ങളുലും ഒരു മണിക്കൂര്‍ മാത്രമാണ് ഓണ്‍ലൈന്‍ ഗെയിം കളിക്കാന്‍ അനുമതിയുണ്ടാവുക. രാത്രി എട്ട് മുതല്‍ ഒന്‍പത് വരെയാണ് ഗെയിം കളിക്കാന്‍ അനുവദിച്ചിരിക്കുന്ന സമയം.

   നിശ്ചയിച്ചിരിക്കുന്ന സമയത്തല്ലാതെ കുട്ടികള്‍ക്ക് ഗെയിം ലഭ്യമാവാതിരിക്കാനുള്ള നടപടി സ്വീകരിക്കാനുള്ള നിര്‍ദ്ദേശം ചൈനയിലെ നാഷണല്‍ പ്രസ് ആന്‍ഡ് പബ്ലിക്കേഷന്‍ ഇഡ്മിനിസ്‌ട്രേഷന്‍ ഗെയിം കമ്പനികള്‍ക്ക് നല്‍കി. ഈ നിര്‍ദ്ദേശം പാലിക്കപ്പെടുന്നുണ്ടോ എന്നറിയാന്‍ പരിശോധനകള്‍ കര്‍ശനമാക്കുമെന്നും അധികൃതര്‍ പറഞ്ഞു.

   കുട്ടികള്‍ക്ക് ദിവസവും 90 മിനിറ്റ് സമയവും അവധി ദിവസങ്ങളില്‍ മൂന്ന് മണിക്കൂര്‍ സമയവും മാത്രമേ ഓണ്‍ലൈന്‍ ഗെയിമുകള്‍ ലഭ്യമാക്കാവൂ എന്ന നിയന്ത്രണം ചൈന നേരത്തെ കൊണ്ട് വന്നിരുന്നു. രാത്രിയില്‍ പത്ത് മണിക്കും രാവിലെ എട്ട് മണിക്കുമിടയില്‍ കുട്ടികള്‍ ഗെയിം കളിക്കുന്നത് ഒഴിവാക്കാന്‍ ഫേഷ്യല്‍ റെക്കഗ്നിഷന്‍ സംവിധാനം ചൈനയിലെ മുന്‍നിര ഗെയിം കമ്പനിയായ ടെന്‍സന്റ് കൊണ്ട് വന്നിരുന്നു.

   ചൈനയിലെ നിരവധി കുട്ടികള്‍ അമിതമായ ഗെയിം ഉപയോഗം മൂലം അടിമകളായി മാറിയതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത്തരം ഓണ്‍ലൈന്‍ അഡിക്ഷനെ സ്പിരിച്വര്‍ ഒപ്പിയം എന്നാണ് ഒരു മാധ്യമം അടുത്തിടെ വിശേഷിപ്പിച്ചത്.

   Also Read - ബഹിരാകാശ യാത്രികർ 'ഒഴുകി നടക്കുന്ന പിസ' കഴിക്കുന്ന വീഡിയോ വൈറൽ

   ഭൂമിയിലോ ശൂന്യാകാശത്തോ എവിടെയായാലും ഭക്ഷണത്തിന് എല്ലായ്‌പ്പോഴും ഒരു പ്രത്യേക സ്ഥാനമുണ്ട്. നിങ്ങള്‍ എവിടെയാണ് എന്നതിന് പ്രസക്തിയില്ല, പക്ഷെ ഒരു ദിവസത്തെ കഠിനാധ്വാനത്തിന് ശേഷം നിങ്ങളെ സന്തോഷിപ്പിക്കാനുള്ള ശക്തി ഭക്ഷണത്തിനുണ്ട്. ആഹാരം നിങ്ങളെ പോഷിപ്പിക്കുക മാത്രമല്ല നിങ്ങളുടെ രുചി മുകുളങ്ങളെ തൃപ്തിപ്പെടുത്തുകയും നിങ്ങളുടെ വിശപ്പ് മായ്ച്ചുകളയുകയും ചെയ്യുന്നു. വാരാന്ത്യങ്ങളിൽ സുഹൃത്തുക്കളോടൊപ്പം പ്രിയപ്പെട്ട ഭക്ഷണം ആസ്വദിക്കാന്‍ ആരാണ് ഇഷ്ടപ്പെടാത്തത്? അത് ഒരു ചീസ് ബര്‍ഗര്‍ ആയാലും പിസ ആയാലും.

   അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ISS) മറ്റ് സഹയാത്രികര്‍ക്കൊപ്പം പിസ്സ പാര്‍ട്ടി ആസ്വദിക്കുന്ന ഒരു അസ്‌ട്രോനട്ടിന്റെ (ബഹിരാകാശ യാത്രികന്‍) ഒരു വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടികൊണ്ടരിക്കുകയാണ്. ഭക്ഷണത്തിന്റെ കാര്യത്തിലാണെങ്കില്‍ ശൂന്യാകാശത്തിലായാലും മനുഷ്യര്‍ വ്യത്യസ്തരല്ലെന്ന് കാട്ടിതരുന്ന ഒരു വീഡിയോ കൂടിയാണത്. ബഹിരാകാശനിലയത്തിനുള്ളില്‍ ഒഴുകി നടക്കുന്ന പിസയും അത് തയ്യാറാക്കി കഴിക്കാന്‍ ശ്രമിക്കുന്ന ആറോളം ബഹിരാകാശ യാത്രികരെയും ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കും.
   Published by:Karthika M
   First published: