കഴിഞ്ഞ 14 വര്‍ഷമായി ബെയ്ജിങ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ (Beijing International Airport) താമസമാക്കിയിരിക്കുകയാണ് ഒരു ചൈനക്കാരൻ (Chinese Man). വെയ് ജിയാങ്കുവോ (Wei Jianguo) എന്നാണ് അദ്ദേഹത്തിന്റെ പേര്. ഈ കാലയളവിൽ ഒരിക്കല്‍ പോലും വീട്ടിലേക്ക് മടങ്ങി പോകണമെന്ന് അദ്ദേഹം ആഗ്രഹിച്ചിട്ടില്ല. വീട്ടില്‍ തനിക്ക് സ്വാതന്ത്ര്യമില്ലെന്നാണ് (Freedom) അതിന് കാരണമായി ജിയാങ്കുവോ പറയുന്നത്.
ചില ശീലങ്ങള്‍ വീട്ടുകാര്‍ അംഗീകരിക്കാത്തതു കൊണ്ടാണ് കഴിഞ്ഞ 14 വര്‍ഷമായി ജിയാങ്കുവോയ്ക്ക് വിമാനത്താവളത്തില്‍ കഴിയേണ്ടി വന്നത്. 2008 മുതല്‍ ബെയ്ജിങ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ രണ്ടാമത്തെ ടെര്‍മിനലിലാണ് ജിയാങ്കുവോ താമസിക്കുന്നത്. മദ്യപാനവും പുകവലിയുമാണ് അദ്ദേഹത്തിന്റെ ദുഃശീലങ്ങൾ. ഇത് അംഗീകരിച്ചു തരാന്‍ വീട്ടുകാര്‍ തയ്യാറല്ല. ഇതോടെയാണ് അദ്ദേഹം വീടുവിട്ടിറങ്ങിയത്.
ചൈന ഡെയ്ലി റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം, 40 വയസ് പ്രായമുള്ളപ്പോൾ ജിയാങ്കുവോയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. പിന്നീട് മറ്റൊരു ജോലി കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു അദ്ദേഹം. എന്നാല്‍ അദ്ദേഹത്തിന്റെ ശ്രമങ്ങളൊന്നും വിജയം കണ്ടില്ല. തുടര്‍ന്ന് ജിയാങ്കുവോ ആ ശ്രമം ഉപേക്ഷിക്കുകയും വിമാനത്താവളം തന്റെ സ്ഥിരം വാസസ്ഥലമാക്കുകയുമായിരുന്നു.
''40 വയസിൽ തന്നെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. അതിനു ശേഷം മറ്റൊരു ജോലി കണ്ടെത്താനായില്ല", അദ്ദേഹം പറയുന്നു. കഴിഞ്ഞ വര്‍ഷം വിമാനത്താവളത്തിലെ ടെര്‍മിനലിലെ വെയിറ്റിംഗ് റൂമില്‍ ഇരുന്ന് അദ്ദേഹം നൂഡില്‍സ് കഴിക്കുന്നതിന്റെ വീഡിയോ വൈറലായപ്പോഴാണ് എയര്‍പോര്‍ട്ട് അധികാരികള്‍ അദ്ദേഹത്തോട് എയർപോർട്ട് വിട്ട് പോകാൻ ആവശ്യപ്പെട്ടത്.
''സ്വാതന്ത്ര്യമില്ലാത്തതിനാല്‍ എനിക്ക് തിരിച്ച് വീട്ടിലേക്ക് മടങ്ങാന്‍ കഴിയില്ല. പുവകലിയും മദ്യപാനവും ഉപേക്ഷിച്ചാല്‍ മാത്രമേ തിരിച്ച് വീട്ടിലേക്ക് കയറാൻ അനുവദിക്കൂ എന്ന് വീട്ടുകാര്‍ തന്നോട് പറഞ്ഞിട്ടുണ്ട്'', ജിയാങ്കുവോ പറയുന്നു. ''ഈ ശീലങ്ങള്‍ ഉപേക്ഷിക്കാന്‍ തയ്യാറല്ലെങ്കില്‍ എനിക്ക് പ്രതിമാസം ലഭിക്കുന്ന സര്‍ക്കാര്‍ അലവന്‍സായ 1000 യുവാന്‍ അവര്‍ക്ക് നല്‍കണമെന്നാണ് അവരുടെ ആവശ്യം. ആ പണം വീട്ടുകാർക്ക് കൊടുത്താൽ ഞാൻ എങ്ങനെ സിഗരറ്റും മദ്യവും വാങ്ങിക്കും?'', ജിയാങ്കുവോ ചോദിക്കുന്നു.
2017ല്‍ എയര്‍പോര്‍ട്ട് അധികൃതര്‍ അദ്ദേഹത്തോട് വിമാനത്താവളം വിട്ട് പോകാന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് പൊലീസ് എത്തി ഇയാളെ വിമാനത്താവളത്തില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള വീട്ടിലേക്ക് കൊണ്ടാക്കി. എന്നാൽ, തനിക്ക് വീട്ടിലേക്കാൾ സ്വാതന്ത്ര്യം വിമാനത്താവളത്തിലാണെന്ന് പറഞ്ഞ് അദ്ദേഹം തിരിച്ചെത്തുകയായിരുന്നു.
Also Read-
Pet Dog | വളര്‍ത്തുനായയ്ക്ക് പേരിട്ടു 'കോവിഡ്'; യുവതിക്ക് സോഷ്യല്‍ മീഡിയയിൽ ട്രോൾ
ചൈന ഡെയ്ലി പറയുന്നതനുസരിച്ച്, ജിയാങ്കുവോ മാത്രമായിരുന്നില്ല വിമാനത്താവളത്തിലെ താമസക്കാരന്. 2018-ല്‍ ആറ് പേര് അദ്ദേഹത്തെപ്പോലെ വിമാനത്താവളത്തില്‍ താമസിച്ചിരുന്നു. എയർപോർട്ടിൽ താമസിച്ചതിന്റെ പേരിൽ ലോകപ്രശസ്തനായ മറ്റൊരു വ്യക്തി ഇറാൻ സ്വദേശിയായ മെഹ്റാന് കരിമി നാസേരിയാണ്. അദ്ദേഹം 18 വര്‍ഷക്കാലം പാരീസ് ചാള്‍സ് ഡി ഗല്ലിലെ ടെര്‍മിനല്‍ ഒന്നില്‍ താമസിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.