• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ബീജദാതാവാകാന്‍ കമ്മ്യൂണിസ്റ്റ് ആകണം!


Updated: April 7, 2018, 9:02 PM IST
ബീജദാതാവാകാന്‍ കമ്മ്യൂണിസ്റ്റ് ആകണം!

Updated: April 7, 2018, 9:02 PM IST
ബീജിങ്: കമ്മ്യൂണിസ്റ്റുകാരല്ലെങ്കില്‍ ബീജം ദാനം ചെയ്യാനാകില്ല! എന്താ, ഒന്നും മനസിലായില്ല അല്ലേ. അതേ, ചൈനയിലാണ് ഈ വിചിത്രനിര്‍ദേശം. പെക്കിങ് സര്‍വകലാശാലയുടെ അധീനതയിലുള്ള മൂന്നാമത്തെ ആശുപത്രിയാണ് വിചിത്രമായ ഈ നിര്‍ദേശം പുറപ്പെടുവിച്ചത്. ചൈനയിലെ ആദ്യ അംഗീകൃത ബീജബാങ്കാണ് ഈ ആശുപത്രിയിലേത്. ബീജദാതാവാകണമെങ്കില്‍ കടുത്ത കമ്മ്യൂണിസ്റ്റുകാരായിരിക്കണമെന്നാണ് ആശുപത്രിയുടെ നിര്‍ദേശം. ഇതിനായി ബീജ കൈമാറ്റത്തിന് മുമ്പ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട ഒരു പരീക്ഷ തന്നെ പാസാകണം. ആശുപത്രി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച വിചിത്രമായ നിര്‍ദേശങ്ങള്‍ വിവാദമായതോടെ പിന്നീട് ഒഴിവാക്കി.

20 മുതല്‍ 45 വയസുവരെ പ്രായമുള്ളവര്‍ക്ക് മാത്രമാണ് ബീജം കൈമാറാനാകുക. ഇവര്‍ രാജ്യസ്നേഹികളും കമ്യൂണിസ്റ്റ് ഭരണകൂടത്തെ അംഗീകരിക്കുന്നവരുമായിരിക്കണം. കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരായ യാതൊരു പ്രശ്നങ്ങളിലും ഇടപെടാത്തവരായിരിക്കണമെന്നും മാനദണ്ഡമുണ്ട്. ഇങ്ങനെ തിരഞ്ഞെടുക്കുന്ന ബീജ ദാതാവിന് 5500 യുവാന്‍ അതായത് 60,000 രൂപയോളം രൂപ സമ്മാനമായി നല്‍കും. വന്ധ്യതയുള്ള 40 ദശലക്ഷത്തോളം സ്ത്രീ-പുരുഷന്‍മാര്‍ ചൈനയിലുണ്ട്. അതുകൊണ്ടുതന്നെ ആരോഗ്യകരമായ ബീജത്തിനായി ആവശ്യക്കാരും നിരവധിയാണ്. ഒരു കുട്ടി എന്ന നയം 2016ല്‍ ഇല്ലതായതോടെ ചൈനയില്‍ ബീജത്തിന് ആവശ്യക്കാര്‍ കൂടുതലാണ്.
First published: April 7, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍