• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഇന്ത്യൻ സൈനികർ ചൈനീസ് ഭാഷ പഠിക്കുന്നു; ചൈനയ്ക്ക് ആശങ്ക

Gowthamy GG | news18
Updated: April 2, 2018, 9:08 PM IST
ഇന്ത്യൻ സൈനികർ ചൈനീസ് ഭാഷ പഠിക്കുന്നു;  ചൈനയ്ക്ക് ആശങ്ക
Gowthamy GG | news18
Updated: April 2, 2018, 9:08 PM IST
ന്യൂഡൽഹി: ഇന്ത്യൻ സൈനികർ ചൈനീസ് ഭാഷ പഠിക്കുന്നതിൽ ചൈനയ്ക്ക് ആശങ്ക. ഫെബ്രുവരിയിൽ പിടിഐയാണ് ഐടിബിപിയിലെ 25 സൈനികർ ചൈനീസ് ഭാഷ പഠിക്കുന്ന കാര്യം റിപ്പോർട് ചെയ്തത്. മധ്യപ്രദേശിലെ റൈസൻ ജില്ലയിലെ സാഞ്ചി യൂണിവേഴ്സിറ്റിയിലാണ് സൈനികർ ഒരു വർഷത്തെ ചൈനീസ് ഭാഷ കോഴ്സ് പഠിക്കുന്നത്. അതിർത്തികളിലെ ആശയ വിനിമയ പ്രശ്നങ്ങൾ ഒഴിവാക്കാൻ ഇതിലൂടെയാകുമെന്നാണ് ഇന്ത്യ കരുതുന്നത്.

അതേസമയം, ഇന്ത്യൻ സൈനികർ ചൈനീസ് ഭാഷ പഠിക്കുന്നത് യുദ്ധ സാഹചര്യങ്ങളിൽ തങ്ങൾക്ക് ഭീഷണിയാകുമോയെന്നാണ് ചൈനയുടെ ആശങ്ക. സമാധാനകാലത്ത് ഭാഷാനൈപുണ്യം ആശയ വിനിമയം പരിപോഷിപ്പിക്കുമെന്നും എന്നാൽ യുദ്ധകാലത്ത് ഭാഷ തന്നെ ആയുധമായേക്കുമെന്നും ചൈനീസ് സാമൂഹ്യ ഗവേഷകൻ ഹു സിയോങിനെ ഉദ്ധരിച്ച് ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു.

ഇതിനിടെ ചൈനീസ് സൈന്യം, ഹിന്ദി പഠിക്കണമെന്ന ആവശ്യം ചൈനയിൽ ശക്തമായിട്ടുണ്ട്. ഇന്ത്യ - ചൈന അതിർത്തിയിൽ ഇപ്പോഴും പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. ഡോക് ലാമിലുണ്ടായ പ്രശ്നങ്ങളും ചൈന മറന്നിട്ടില്ല. ഈ സാഹചര്യത്തിൽ ഇന്ത്യൻ സൈനികർ ചൈനീസ് ഭാഷ പഠിക്കുന്നതാണ് ചൈനയുടെ ആശങ്ക വർധിപ്പിക്കുന്നത്. എന്നാൽ വിവിധ മേഖലകളിൽ ചൈനയുമായി സഹകരിക്കാൻ ഇന്ത്യയ്ക്ക് താല്പര്യ മുണ്ടെന്നാണ് സൂചനകൾ.
First published: March 10, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍