നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • മഴയത്ത് ട്രാഫിക്ക് സിഗ്നലില്‍ ഷാംപൂ തേച്ച് കുളിച്ച ബൈക്ക് യാത്രികൻ അറസ്റ്റിൽ

  മഴയത്ത് ട്രാഫിക്ക് സിഗ്നലില്‍ ഷാംപൂ തേച്ച് കുളിച്ച ബൈക്ക് യാത്രികൻ അറസ്റ്റിൽ

  എന്താണ് ഈ വിചിത്ര ചെയ്തികള്‍ക്ക് കാരണം എന്ന് അന്വേഷിച്ച പ്പോള്‍ ഇയാള്‍ പറഞ്ഞത് തന്റെ അസ്വസ്ഥമായ മാനസികാവസ്ഥയില്‍ നിന്ന് പുറത്ത് വരാനാണ് ഷാമ്പൂ ഉപയോഗിച്ചൊന്ന് തല കഴുകിയത് എന്നാണ്.

  • Share this:
   വിചിത്രമായ കാര്യങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ യഥേഷ്ടം കാണികളെ കിട്ടുന്ന സ്ഥലമാണ് സമൂഹമാധ്യമങ്ങള്‍. അടുത്തിടെയാണ് കിഴക്കന്‍ ചൈനയിലെ ജിയാങ്സു പ്രവിശ്യയിലെ നാന്‍ജിങ് എന്ന സ്ഥലത്തു നിന്നും ഒരു വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ഒരു യുവാവ് ഷാമ്പൂ ഉപയോഗിച്ച് തല കഴുകുന്നതിന്റെ ദൃശ്യങ്ങളായിരുന്നു അത്. അതിലെന്താണ് ഇപ്പോള്‍ ഇത്ര ഞെട്ടാനുള്ളത് എന്നാകും നിങ്ങളുടെ ഉള്ളിലെ ചോദ്യം അല്ലേ? ആ യുവാവ് വീട്ടിലോ നീന്തല്‍കുളത്തിലോ വെച്ചല്ല തല കുളിച്ചത്, പിന്നെയോ? പെരുമഴയത്ത് നടുറോഡിലൊരു ട്രാഫിക്ക് സിഗ്‌നലില്‍ വെച്ചാണ് ഈ സാഹസത്തിന് ഒരുമ്പെട്ടത്, അതും ബൈക്കില്‍ നിന്നു കൊണ്ട്!

   യുവാവിന്റെ നടുറോട്ടിലെ കുളി ഇപ്പോള്‍ ചൈനീസ് മൈക്രോബ്ലോഗിങ്ങ് സൈറ്റായ സിന വെയ്ബോയില്‍ വൈറല്‍ ആയിരിക്കുകയാണ്. ബൈക്ക് യാത്രികനായ ഇദ്ദേഹം ഷര്‍ട്ട് ധരിക്കാതെയാണ് ബൈക്ക് ഓടിച്ചിരുന്നത്. ഈ സമയത്ത് നല്ല രീതിയില്‍ മഴയും പെയ്യുന്നുണ്ടായിരുന്നു. കൂടാതെ, എന്തോ ചില കാരണങ്ങളാല്‍ ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗില്‍ ഷാമ്പൂവും ഉണ്ടായിരുന്നു.

   അങ്ങനെ സാഹചര്യങ്ങളെല്ലാം ഒത്തു വന്നപ്പോള്‍, ട്രാഫിക് സിഗ്‌നല്‍ പച്ചയിലേക്ക് എത്തുന്ന സമയം കൊണ്ട് തന്റെ തല കഴുകിയേക്കാം എന്ന് ആ ചെറുപ്പക്കാരന്‍ തീരുമാനിക്കുകയായിരുന്നു. പക്ഷേ ട്രാഫിക്കില്‍ നില്‍ക്കുന്ന പോലീസുകാരന്, അത്ര വലിയ സര്‍ഗ്ഗ ചിന്തകള്‍ ഒന്നുമില്ലാതിരുന്നതിനാല്‍ ഇയ്യാളെ കൈയോടെ പിടികൂടി. എന്താണ് ഈ വിചിത്ര ചെയ്തികള്‍ക്ക് കാരണം എന്ന് അന്വേഷിച്ച പ്പോള്‍ ഇയാള്‍ പറഞ്ഞത് തന്റെ അസ്വസ്ഥമായ മാനസികാവസ്ഥയില്‍ നിന്ന് പുറത്ത് വരാനാണ് ഷാമ്പൂ ഉപയോഗിച്ചൊന്ന് തല കഴുകിയത് എന്നാണ്.

   ട്രാഫിക് സിഗ്‌നലില്‍ എത്തുന്നതിന് മുന്‍പ്, ബൈക്ക് യാത്രികന്‍ ഒരു പ്രാദേശിക പാര്‍ക്കിലെ നീന്തല്‍ കുളത്തില്‍ നീന്തുകയായിരുന്നു. അപ്പോഴേക്ക് മഴ പെയ്യാന്‍ തുടങ്ങി. സുഖമായി നീന്താന്‍ വന്ന യുവാവിനെ, അപ്രതീക്ഷിതമായെത്തിയ മഴ വല്ലാതെ നിരാശനാക്കി. ആ നിരാശയില്‍ നിന്ന് പുറത്ത് വരാന്‍ തന്റെ തലയിലുദിച്ച ഏറ്റവും നല്ല ആശയം തന്നെ ഇയാള്‍ അങ്ങ് നടപ്പിലാക്കി, എന്നാണ് സംഭവത്തെ കുറിച്ച് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ''എന്തുകൊണ്ട് ഈ ദുസ്സഹമായ കാലാവസ്ഥയ്ക്കെതിരെ തിരിച്ച് പോരാടിക്കൂടാ എന്നാണ് ഞാന്‍ ചിന്തിച്ചത്,'' യുവാവ് ഗ്ലോബല്‍ ടൈംസിനോട് പറയുന്നു. അതേസമയം, തലയില്‍ സുരക്ഷയ്ക്കായുള്ള ഹെല്‍മെറ്റിന് പകരം, തല തണുക്കാന്‍ ഷാമ്പുവുമായി ബൈക്ക് ഓടിച്ചതിന് ഇയ്യാളോട് പിഴയടയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

   ചൈനയിലെ റോഡുകള്‍ ഇതാദ്യത്തെ പ്രാവശ്യമല്ല അസാധാരണമായ കാരണങ്ങള്‍ പറഞ്ഞ് വിശദീകരണങ്ങള്‍ക്ക് അപ്പുറം ഉള്ള പ്രവൃത്തികള്‍ക്ക് സാക്ഷ്യം വഹിക്കുന്നത്. ഇത്തരത്തില്‍ കുപ്രസിദ്ധി നേടിയ മറ്റൊരു വീഡിയോയുടെ ദൃശ്യങ്ങള്‍ ഒരാള്‍ മെര്‍സിഡസ് ബെന്‍സ് ഓടിക്കുന്നതിന്റെയായിരുന്നു. അതും 10 മിനിട്ട് തുടര്‍ച്ചയായി വട്ടത്തിലാണ് അയാള്‍ ഓടിച്ചത്.

   സ്വാഭാവികമായും, കാറോട്ടത്തിന്റെ ദൃശ്യങ്ങള്‍ റോഡിലെ നീരീക്ഷണ ക്യാമറയില്‍ പതിയുകയും, പോലീസ് ഉദ്യോഗസ്ഥര്‍ ഇയ്യാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇത്തരത്തില്‍ അസാധാരണവും അപകടകരവുമായ പ്രവൃത്തിയുടെ കാരണം അന്വേഷിച്ച പോലീസുകാരോട് ഇയ്യാള്‍ പറഞ്ഞത് താന്‍ കടുത്ത മാനസിക സമ്മര്‍ദ്ദങ്ങളില്‍പ്പെട്ട് ക്ഷീണിതനായിരിക്കുകയാണ് എന്നാണ്. അതിനാല്‍ മാനസിക സംഘര്‍ഷങ്ങളില്‍ നിന്ന് പുറത്തു വരാനാണ് 10 മിനിട്ട് സമയം തുടര്‍ച്ചയായി കാര്‍ വട്ടത്തില്‍ ഓടിച്ചതെന്നാണ്.
   First published:
   )}