• HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral Video | രണ്ടുവയസ്സുകാരിയായ മകളെ പെട്ടിയിലിരുത്തി സ്കൂട്ടറിൽ പായുന്ന ഡെലിവറി ബോയ്

Viral Video | രണ്ടുവയസ്സുകാരിയായ മകളെ പെട്ടിയിലിരുത്തി സ്കൂട്ടറിൽ പായുന്ന ഡെലിവറി ബോയ്

ഡെലിവറി ബോക്സിനൊപ്പം മറ്റൊരു ബോക്സിൽ മകളെയും ഇരുത്തിയാണ് ഇദ്ദേഹം സ്കൂട്ട‍ർ ഓടിക്കുന്നത്

lee

lee

  • Share this:
മക്കളെ വളർത്താൻ മാതാപിതാക്കൾ നടത്തുന്ന പരിശ്രമങ്ങളും പ്രയാസങ്ങളും വളരെ വലുതാണ്. ഇത്തരത്തിൽ ജീവിക്കാനായി കഷ്ടപ്പെടുന്ന ചൈനയിലെ ഒരു ഡെലിവറി ബോയിയുടെ വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. രണ്ടു വയസു കാരിയായ മകളുമായാണ് പിതാവായ ലീ, ജോലിക്ക് പോകുന്നത്. ഡെലിവറി ബോക്സിനൊപ്പം മറ്റൊരു ബോക്സിൽ മകളെയും ഇരുത്തിയാണ് ലീ സ്കൂട്ട‍ർ ഓടിക്കുന്നത്. സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഈ വീഡിയോ ഇന്റർനെറ്റിൽ ഇതിനോടകം വൈറലായി കഴിഞ്ഞു. 80,000ൽ അധികം പേ‌ർ ഇതുവരെ വീഡിയോ കണ്ടു കഴിഞ്ഞു.

ഭക്ഷണം വിതരണം ചെയ്യാൻ പോകുമ്പോൾ ലീ മകളെ കൂടെ കൂട്ടും. ലീയും ഭാര്യയും ജോലിയ്ക്ക് പോകുന്നുണ്ട്. രാവിലെ ലീ തന്റെ മകളെ പരിപാലിക്കുമ്പോൾ ഭാര്യ ജോലിയ്ക്ക് പോകും. അതേസമയം വൈകുന്നേരം കുട്ടിയ്ക്കൊപ്പം അമ്മ തന്നെ സമയം ചെലവഴിക്കും. ഉപജീവനത്തിനായി ജോലി ചെയ്യുമ്പോഴും ദമ്പതികൾ മകളുടെ മേലുള്ള ഉത്തരവാദിത്തം തുല്യമായാണ് പങ്കിടുന്നത്.

ആറു മാസം മുതൽ ലീ തന്റെ മകളെ സ്കൂട്ടറിൽ കയറ്റിയാണ് ജോലിയ്ക്ക് പോകുന്നത്. തുടക്കത്തിൽ, കുഞ്ഞിനെ മറ്റൊരു ഡെലിവറി ബോക്സിൽ ഇരുത്തിയായിരുന്നു യാത്ര. കുഞ്ഞിനെ കിടത്താനുള്ള ചെറിയ മൃദുവായ ട‍ർക്കി, ഭക്ഷണം, വെള്ളം, ഡയപ്പർ എന്നിവയെല്ലാം പെട്ടിയിൽ സൂക്ഷിക്കാറുണ്ടായിരുന്നു. മകൾക്കൊപ്പമുള്ള ഈ യാത്രകൾ താൻ ഏറെ ആസ്വദിക്കുന്നുണ്ടെന്നും അവളോടൊപ്പം ചെലവഴിക്കുന്ന ഓരോ നിമിഷവും താൻ ആസ്വദിക്കുകയാണെന്നും അദ്ദേഹം പറയുന്നു.


തന്റെ മകളാണ് തന്റെ പുഞ്ചിരിക്ക് കാരണമെന്നും തിരക്കുള്ള ദിവസങ്ങളിൽ പോലും തനിയ്ക്ക് പ്രോത്സാഹനമാകുന്നത് മകളാണെന്നും ലീ പറയുന്നു. ഒരു കുഞ്ഞുമായി എല്ലാ ബുദ്ധിമുട്ടുകളും തരണം ചെയ്യുന്നത് അത്ര എളുപ്പമല്ലെന്ന് ലീ സമ്മതിക്കുന്നു. കുഞ്ഞിന് സഹിക്കേണ്ടി വരുന്ന കഷ്ടപ്പാടുകളിൽ അദ്ദേഹത്തിന് ഖേദവും കുറ്റബോധവുമുണ്ട്. എന്നാൽ അതേ സമയം, പ്രശ്നം ലഘൂകരിക്കാൻ മറ്റൊരു മാർഗവുമില്ലെന്നും ലീ പറയുന്നു.

Also Read- ജോ ബൈഡന്‍റെ 'മേജറിന്' അനുസരണയില്ല; വൈറ്റ്ഹൗസ് ജീവനക്കാരനെ ആക്രമിച്ചു

ഈ കുടുംബം ഒരു ചെറിയ വാടക മുറിയിലാണ് താമസിക്കുന്നത്. എന്നാൽ ലീയും ഭാര്യയും വളരെ സന്തുഷ്ടരാണ്. സന്തോഷിക്കാൻ ധാരാളം പണം ആവശ്യമില്ലെന്ന് ഇവ‍ർ പറയുന്നു. തങ്ങളുടെ മകൾക്ക് ശോഭനമായ ഭാവി ഉറപ്പാക്കുകയാണ് ഈ ദമ്പതികളുടെ ലക്ഷ്യം. അതിനായാണ് ഇവ‍ർ കഠിനാധ്വാനം ചെയ്യുന്നത്.

കൊച്ചിയിൽ പിഞ്ചുകുഞ്ഞിനെ ‘കംഗാരു ബാഗി’ലാക്കി നെഞ്ചോടു ചേർത്ത് സ്വിഗ്ഗിക്കു വേണ്ടി സ്കൂട്ടറിൽ ഭക്ഷണ വിതരണം നടത്തുന്ന യുവതിയുടെ വീ‍ഡിയോ അടുത്തിടെ വൈറലായിരുന്നു. ഏതോ വഴിയാത്രക്കാരൻ യാത്രയ്ക്കിടെ കുഞ്ഞുമായി പോകുന്ന യുവതിയുടെ വീഡിയോ ചിത്രീകരിച്ചു സമൂഹമാധ്യമങ്ങളിൽ പോസ്റ്റു ചെയ്തതോടെയാണ് വീഡിയോ വൈറലായത്. കുഞ്ഞിനെ ബേബി കാരിയർ ബാഗിൽ മാറോടണച്ചാണ് യുവതി സ്വിഗ്ഗി ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നത്. ജീവിതച്ചെലവുകൾ നിറവേറ്റുന്നതിനാണ് രണ്ടര വയസ്സ് പ്രായമുള്ള കു‍ഞ്ഞുമായി ഈ അമ്മയ്ക്കും ഡെലിവറി ജോലിയ്ക്ക് പോകേണ്ടി വരുന്നത്.

Keywords: Delivery boy, Father, Daughter, China, ഡെലിവറി ബോയ്, പിതാവ്, മകൾ, ചൈന
Published by:Anuraj GR
First published: